Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാൻസർ, കിഡ്‌നി, ഹൃദ്രോഗികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് നൽകി കണ്ണൂരിലെ സാന്ത്വനം ഹെൽപ്പ് ഡസ്‌ക്

ക്യാൻസർ, കിഡ്‌നി, ഹൃദ്രോഗികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ച് നൽകി കണ്ണൂരിലെ സാന്ത്വനം ഹെൽപ്പ് ഡസ്‌ക്

സ്വന്തം ലേഖകൻ

കണ്ണൂർ: ചെങ്ങളായിലെ ക്യാൻസർ രോഗിക്കും, തളിപ്പറമ്പിലെ കിഡ്‌നി രോഗിക്കും ഉള്ള മരുന്നുകൾ എറണാകുളത്തു നിന്നും, ആറളം ദേശത്തെ ഹൃദ്രോഗിക്കുള്ള മരുന്ന് കോഴിക്കോട് നിന്നും എസ് വൈ എസ് ഹെൽപ് ഡസ്‌ക് വഴി സാന്ത്വനം പ്രവർത്തകർ എത്തിച്ചു മാതൃകയായി. ലോക്ക് ഡൗണിന്റെ നിയന്ത്രണത്തിൽ പെട്ടു പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് എസ് വൈ എസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം ആണ് മരുന്നുകൾ ലഭ്യമാക്കിയത്.

എറണാകുളത്തു പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് മരുന്ന് ആവശ്യപ്പെട്ടു വരുന്ന വിളികൾ അതാതു ജില്ലാ ഹെൽപ് ഡെസ്‌കിലേക്കും തുടർന്ന് സോൺ, സർക്കിൾ തലങ്ങളിലേക്കും കൈ മാറിയാണ് മരുന്ന് പ്രതിസന്ധിക്ക് പരിഹാര മുണ്ടാക്കുന്നത്. വാങ്ങുന്ന മരുന്നുകൾ സാന്ത്വനം വളണ്ടിയർ അതാത് ജില്ലാ അതിർത്തികൾ വരെ യാണ് എത്തിക്കുക. ശേഷം തൊട്ടടുത്ത ജില്ലയിലെ വളണ്ടിയർ അതേറ്റെടുത്ത് യഥാസ്ഥാനത്ത് എത്തിക്കും. ജില്ലയുടെ പല ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ മരുന്ന് എത്തിച്ചു നൽകാൻ ആവശ്യപ്പെടുന്ന നിരവധി വിളികളാണ് ഹെൽപ് ഡെസ്‌കിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

എസ് വൈ എസ് ഓർഗനൈസിങ് സെക്രട്ടറി നിസാർ അതിരകം, സാന്ത്വനം സെക്രട്ടറി മുനീർ നഈമി എന്നിവരുടെ നേതൃത്തിൽ ആറു പേരടങ്ങുന്ന ടീം ആണ് ജില്ലാ തലത്തിൽ പ്രവർത്തിക്കുന്നത്. കൂടാതെ 11 സോണുകളിൽ നാലു പേർ അടങ്ങുന്ന ഹെൽപ്പ് ലൈനും പ്രവർത്തിക്കുന്നുണ്ട്.

ജില്ലാ ഹെൽപ് ഡസ്‌ക് നമ്പറുകൾ: 8281586137, 9846815382, 9497513882, 9847642735, 9895036565, 9605420309

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP