Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തു കൊറോണയിൽ സമൂഹ വ്യാപനം ഉണ്ടായെന്ന് ഡൽഹി എയിംസ് ഡയറക്ടർ; വലിയ തോതിൽ വ്യാപനമുണ്ടോ എന്നറിയാൻ ഇനിയും നാല് ദിനം കൂടി വേണം; മുബൈയിൽ അതിവേഗം രോഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയെന്നും രൺദീപ് ഗുലേറിയ; ലോക് ഡൗണിൽ തീരുമാനം ഉടൻ എടുക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എയിംസ്; തീവണ്ടി ഗതാഗതം തുടങ്ങുന്നത് സ്ഥിതി വഷളാക്കുമെന്നും വിദഗ്ധാഭിപ്രായം; കോവിഡിൽ ഇന്ത്യയ്ക്ക് പ്രതിസന്ധിയായത് തബ് ലീഗ് സമ്മേളനം

രാജ്യത്തു കൊറോണയിൽ സമൂഹ വ്യാപനം ഉണ്ടായെന്ന് ഡൽഹി എയിംസ് ഡയറക്ടർ; വലിയ തോതിൽ വ്യാപനമുണ്ടോ എന്നറിയാൻ ഇനിയും നാല് ദിനം കൂടി വേണം; മുബൈയിൽ അതിവേഗം രോഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനയെന്നും രൺദീപ് ഗുലേറിയ; ലോക് ഡൗണിൽ തീരുമാനം ഉടൻ എടുക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് എയിംസ്; തീവണ്ടി ഗതാഗതം തുടങ്ങുന്നത് സ്ഥിതി വഷളാക്കുമെന്നും വിദഗ്ധാഭിപ്രായം; കോവിഡിൽ ഇന്ത്യയ്ക്ക് പ്രതിസന്ധിയായത് തബ്  ലീഗ് സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പ്. ഡൽഹി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തിന്റെ ചില മേഖലകളിൽ കൊറോണ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇതോടെ രാജ്യത്ത് ലോക് ഡൗൺ തുടരുമെന്നാണ് സൂചന. തീവണ്ടി ഗതാഗതം അടക്കും ഉടൻ തുടങ്ങാനാവാത്ത സാഹചര്യമുണ്ടാകും. വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു രാജ്യം ഇതുവരെ. എന്നാൽ ചിലയിടങ്ങളിൽ ഇത് മൂന്നാംഘട്ടത്തിൽ എത്തിയെന്നും എയിംസ് ഡയറക്ടർ പറയുന്നു.

മുംബൈ പോലുള്ള പ്രദേശങ്ങളിൽ അതിവേഗം രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് വിരൽചൂണ്ടാൻ പ്രേരിപ്പിക്കുന്നത്. ചിലയിടങ്ങളിൽ സമൂഹവ്യാപനം ഉണ്ടായെങ്കിലും രാജ്യത്തെ ഭൂരിഭാഗം ഇടങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിസാമുദീനിലെ തബ്ലീഗ് സമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണങ്ങളിൽ ഒന്നാണ്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെയും അവർ ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് കണ്ടെത്തുന്നതും രോഗവ്യാപനം തടയുന്നതിൽ നിർണായകമാണെന്നും എയിംസ് ഡയറക്ടർ പറഞ്ഞു.

ഏപ്രിൽ 10ന് ശേഷമേ സമൂഹവ്യാപനം വലിയതോതിൽ ഉണ്ടായോ എന്ന് വ്യക്തമാകൂ. ഇതിന് ശേഷമേ ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും സർക്കാരിനോട് എയിംസ് ഡയറക്ടർ നിർദ്ദേശിച്ചു. മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്സുമാരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. ആകെ 51 പേർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മലയാളി നഴ്സുമാരാണ്. മുംബൈ സെൻട്രലിലെ വോക്ക്ഹാർട് ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതെല്ലാം അതീവ ഗൗരവതരമായ സ്ഥിയാണ് രാജ്യത്തുണ്ടാക്കുന്നത്. കൊറോണ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളിൽ കടുത്ത നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. കാസർകോട്,കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തുശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകൾക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരുകയെന്നാണ് സൂചന. ഈ ജില്ലകളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് നിയന്ത്രണങ്ങൾ തുടരുക. ഏപ്രിൽ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്നത്. അതിന് ശേഷവും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും തെലുങ്കാനയിലും നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകൾ അടച്ചിടാനാണ് തീരുമാനം. ഈ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്.

കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്. ലോക്ക് ഡൗൺ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത്. ഇന്ത്യയിൽ മൊത്തം 274 ജില്ലകളിലാണ് കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകൾ സീൽ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാർ ഉടൻ എടുക്കും.

അതിനിടെ രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും കൊറോണ രോഗം കണ്ടെത്തിയതിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്ത് പ്രത്യേകസംഘത്തെ നിയോഗിച്ചു. പത്തനംതിട്ടയിൽ ഡൽഹിയിൽ നിന്നെത്തിയ രോഗലക്ഷണമില്ലാത്ത 18കാരിക്കും അടൂരിലെ പ്രവാസിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ജില്ലയിലെ ആരോഗ്യ വിദഗ്ദ്ധർ ഉൾപ്പെട്ടതാകും പുതിയ പഠനസംഘം. പന്തളം സ്വദേശിനിയായ പെൺകുട്ടി 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തിൽ തുടർന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെൺകുട്ടിയിൽ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. ഡൽഹിയിൽ നിന്നെത്തിയ കാരണത്താലാണ് പെൺകുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.

അടൂർ സ്വദേശിയായ ഗൾഫിൽ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇയാളും പരിശോധനയിൽ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രോഗലക്ഷണമില്ലാത്ത കൊറോണ ബാധിതർ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പഠനത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP