Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് 19നെതിരായ പോരാട്ടത്തിൽ കൈകോർത്ത് ആപ്പിളും; ലോകമെമ്പാടും ഇതുവരെ വിതരണം ചെയ്തത് രണ്ട് കോടി മാസ്കുകൾ; ആരോ​ഗ്യ പ്രവർത്തകർക്കുള്ള നൂതന മുഖകവചം നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും സിഇഒ ടിം കുക്ക്​

കൊവിഡ് 19നെതിരായ പോരാട്ടത്തിൽ കൈകോർത്ത് ആപ്പിളും; ലോകമെമ്പാടും ഇതുവരെ വിതരണം ചെയ്തത് രണ്ട് കോടി മാസ്കുകൾ; ആരോ​ഗ്യ പ്രവർത്തകർക്കുള്ള നൂതന മുഖകവചം നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും സിഇഒ ടിം കുക്ക്​

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്​: കൊവിഡ്19നെതിരായ പോരാട്ടത്തിൽ പങ്കാളികളായി ആപ്പിളും. ലോകമെമ്പാടുമായി ഇതുവരെ രണ്ട് കോടി മാസ്കുകളാണ് കമ്പനി വിതരണം ചെയ്തത്. തങ്ങളുടെ തന്നെ വിതരണ ശൃംഖല ഉപയോ​ഗപ്പെടുത്തിയാണ് മാസ്കുകൾ വിതരണം ചെയ്തതെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കി. കോടിക്കണക്കിന് നൂതന​ മുഖ കവചം ആരോഗ്യ പ്രവർത്തകർക്ക്​ സംഭാവന നൽകുമെന്ന്​ നേരത്തെ ടിം കുക്ക്​  അറിയിച്ചിരുന്നു. നിലവിൽ ആരോഗ്യ പ്രവർത്തകർക്കുള്ള ‘കസ്റ്റം ഫേസ്​ ഷീൽഡ്’​ നിർമ്മിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത രണ്ട്​ മിനിറ്റ്​ വിഡിയോയിൽ പറഞ്ഞു.

ഈ ആഴ്​ചയുടെ അവസാനം ഒരു മില്ല്യൺ മുഖാവരണങ്ങൾ ആശുപത്രികളിൽ വിതരണം ചെയ്യാനും വരും ആഴ്​ച്ചകളിൽ അത്​ തുടരാനുമാണ്​ ആപ്പിൾ ലക്ഷ്യമിടുന്നത്​. ഒരു ബോക്​സിൽ 100 എണ്ണം എന്ന നിലക്കാണ്​ പാക്കേജ്​. വെറും രണ്ട്​ മിനിറ്റ്​ കൊണ്ട്​ ഓരോ പാർട്ടുകളും സംയോജിപ്പിച്ച്​ ഉപയോഗിച്ചു തുടങ്ങാം. ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനനുസരിച്ച്​ ഏത്​ രീതിയിലേക്കും ക്രമീകരിക്കാവുന്ന രീതിയിലാണ്​ ഇത്തരം ഫേസ്​ ഷീൽഡുകളുടെ നിർമ്മാണമെന്നും ടിം കുക്ക്​ അറിയിച്ചു. ചൈനയിലും അമേരിക്കയിലുമായാണ്​ നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്​.

അമേരിക്കയിലും യൂറോപ്പിലുമായി ആരോഗ്യ രംഗത്തുള്ളവർക്കുള്ള മുഖാ കവചം ഡിസൈൻ ചെയ്യാനും നിർമ്മിക്കാനും കയറ്റിയക്കാനും​ തങ്ങളുടെ ഡിസൈൻ, എഞ്ചിനീയറിങ്​, പാക്കേജിങ്​ ടീമുകൾ വിതരണക്കാരുമായി ചേർന്ന്​ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിൽ, ആദ്യത്തെ ബാച്ച് കാലിഫോർണിയ​ സാൻറ ക്ലാരയിലെ കൈസർ ആശുപത്രിയിലേക്ക്​ ഷിപ്പ്​ ചെയ്​തു. ആപ്പിളി​ന്റെ കസ്റ്റം ഫേസ്​ ഷീൽഡിന്​ മികച്ച അഭിപ്രായമാണ്​ ആരോഗ്യ വിദഗ്​ധരിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതിന്​ പുറമേ ആപ്പിൾ കോവിഡ്​ 19 സ്​ക്രീനിങ്​ ആപ്പും വെബ്​ സൈറ്റും പുറത്തിറക്കിയിട്ടുണ്ട്​. സി.ഡി.സി, വൈറ്റ്​ ഹൗസ്​ കൊറോണ വൈറസ്​ ടാസ്​ക്​ ഫോഴ്​സ്​, FEMA എന്നിവയുമായി സഹകരിച്ചാണ്​ ഇവ ഒരുക്കിയിരിക്കുന്നത്​. കോവിഡ്​ കാലത്ത്​ യൂസർമാർക്ക്​ ഉപയോഗപ്പെടുത്താൻ ആപ്പിൾ അവരുടെ വോയ്​സ്​ അസിസ്റ്റൻഡായ സിരിയിലും മാറ്റം വരുത്തിയിട്ടുണ്ട്​. “How do I know if I have coronavirus?” എനിക്ക്​ കൊറോണ വൈറസ്​ ബാധയേറ്റിട്ടുണ്ടെന്ന്​ എങ്ങനെയറിയാം...? എന്നത്​ പോലുള്ള ചോദ്യങ്ങൾക്ക്​ ഇനി മുതൽ സിരി വിശദീകരിച്ചുള്ള മറുപടി പറയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP