Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്19 ലോക്കൗട്ട് കാലയളവിൽ വിദ്യാർത്ഥികളെ സഹായിക്കാൻ സൗജന്യ ലൈവ് ക്ലാസ്സുകളുമായി ബൈജൂസ്

സ്വന്തം ലേഖകൻ

കൊച്ചി: വിദ്യാഭ്യാസ സാങ്കേതിക കമ്പനിയായ ബൈജൂസ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ സൗജന്യ ലൈവ് ക്ലാസ്സുകൾ ആരംഭിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇഷ്ട വിഷയങ്ങളും സ്ലോട്ടും ബൈജൂസ് -ദി ലേർണിങ് ആപ്പിലെ ഷെഡ്യൂളിൽ റിസർവ് ചെയ്ത് ബൈജൂസ്‌ന്റെ മികച്ച അദ്ധ്യാപകരിൽ നിന്ന് തൽസമയം പഠിക്കാൻ സാധിക്കും.

''സ്‌കൂളുകൾ താൽക്കാലികമായി അടച്ചത് മൂലം വീട്ടിലിരുന്ന് പഠിക്കുന്നതിന് മുമ്പ് എന്നത്തേക്കാളും കൂടുതൽ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് പഠനം തുടരാൻ സഹായിക്കുന്ന സമഗ്രവും വിശ്വസനീയവുമായ മാർഗ്ഗം ആവശ്യമാണ്. നേരത്തെ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് വേണ്ടി ഞങ്ങളുടെ ഉള്ളടക്കം സൗജന്യമാക്കിയതിന് ശേഷം, ഇപ്പോൾ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ സൗജന്യ 'ലൈവ് ക്ലാസുകൾ' ചേർത്തിരിക്കുകയാണ്. അവിടെ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ പതിവായുള്ള 3-4 സെഷനുകളിൽ പങ്കെടുക്കാൻ കഴിയും. അപ്ലിക്കേഷനിൽ ലഭ്യമായ നിലവിലുള്ള ഉള്ളടക്കത്തിനൊപ്പം, തത്സമയ ക്ലാസുകൾ അവരുടെ പഠനത്തിലേക്ക് ഒരു ഷെഡ്യൂൾ കൊണ്ടുവരികയും, ഇപ്പോൾ അവർക്ക് നഷ്ടമായ മികച്ച അദ്ധ്യാപകരുടെ ലഭ്യത പരിഹരിക്കുകയും ചെയ്യും. നിലവിലുള്ള സാഹചര്യം നിലനിൽക്കുന്നതുവരെ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ തത്സമയ ക്ലാസുകൾ സൗ ജന്യമായി ലഭ്യമാക്കുന്നത് തുടരും'' മൃണാൾ മോഹിത്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, ബൈജൂസ് പറഞ്ഞു.

''ഞങ്ങളുടെ ലേണിങ് ആപ്പിലെ സൗജന്യ പാഠങ്ങൾക്ക് ലഭിച്ച അഭൂതപൂർവ്വമായ പ്രതികരണത്തിൽ ഏറെ നന്ദിയുണ്ട്. 2020 മാർച്ച് മാസത്തിൽ മാത്രം 6 ലക്ഷം പുതിയ വിദ്യാർത്ഥികളാണ് ഇവ ഉപയോഗപ്പെടുത്തിയത്. വീട്ടിലിരുന്ന് പഠിക്കുമ്പോൾ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ഓൺലൈൻ പഠന മാധ്യമങ്ങൾ മികച്ച സഹായമാണെന്ന വസ്തുത ഇത് ആവർത്തിക്കുന്നു.''

ഈ സംരംഭത്തിലൂടെ, വിദ്യാർത്ഥികൾക്ക് 'വീട്ടിലിരുന്ന് പഠിക്കുക' എന്ന അനുഭവം കൂടുതൽ സമ്പന്നമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രസകരമായ വീഡിയോ പാഠങ്ങൾ, ഇന്ററാക്ടീവ് ലൈവ് ക്ലാസുകൾ, നിരവധി പ്രാക്ടീസ് ടെസ്റ്റുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ ദൈനംദിന പഠനകാര്യങ്ങൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.

മാർച്ച് മാസത്തിന്റെ തുടക്കത്തിൽ നിലവിലുള്ള കോവിഡ്19 ആരോഗ്യ പ്രതിസന്ധിയുടെ വെളിച്ചത്തിൽ സ്‌കൂളുകൾ പെട്ടെന്ന് അടച്ചുപൂട്ടുന്നതിനെ നേരിടുന്നതിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്നതിനായി ബൈജൂസ് അതിന്റെ പഠന ആപ്ലിക്കേഷനിലേക്കുള്ള സൗജന്യ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം പുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 150% വർദ്ധനവിനാണ് കമ്പനി സാക്ഷ്യം വഹിച്ചത്. കൂടാതെ മെട്രോ, നോൺ-മെട്രോ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ആപ്ലിക്കേഷനിലെ പാഠങ്ങൾ വിപുലമായി സ്വീകരിക്കുന്നതായി കാണുകയുണ്ടായി.

യുനെസ്‌കോ റിപ്പോർട്ട് അനുസരിച്ച് കോവിഡ്19 പ്രതിസന്ധി മൂലം 102 രാജ്യങ്ങളിലെ 850 ലക്ഷം വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെട്ടു. ഇതുപോലുള്ള സാഹചര്യങ്ങളിൽ വിദൂരമായിരുന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടുന്നതിന് ലേണിങ് പ്ലാറ്റ്ഫോമുകൾ വിദ്യാർത്ഥികളെ സഹായിക്കുമെന്നും ഏജൻസി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ 250 ലക്ഷം സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതും ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

സൗജന്യ ലൈവ് ക്ലാസുകൾ ലഭ്യമാക്കുന്നതിന്, വിദ്യാർത്ഥികൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ബൈജൂസ് ആപ്പ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് 'ലൈവ് ക്ലാസ്സസ്'' ക്ലിക്കുചെയ്യുക. സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് അവരുടെ ക്ലാസ് അടിസ്ഥാനമാക്കി ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാം. ബൈജൂസ് ആപ്പ് സമഗ്രമായ ഒരു പഠനാനുഭവം വാഗ്ദാനം ചെയ്യുന്നത് വഴി, വിദ്യാർത്ഥികൾക്ക് മികച്ച അദ്ധ്യാപകരിൽ നിന്നുള്ള ഇന്ററാക്ടീവായ തത്സമയ പാഠങ്ങളിലൂടെ വീട്ടിലിരുന്ന് പഠനം തുടരാനും, ആകർഷകമായ വീഡിയോകൾ കാണാനും, നിരവധി പ്രാക്ടീസ് ടെസ്റ്റുകൾ വഴി ആവർത്തനം നടത്താനും സാധിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP