Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ വോക്ഹാർഡ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ഇവർക്ക് പിന്നാലെ 150ൽ അധികം നഴ്സുമാരെയും നിരീക്ഷത്തിൽ പാർപ്പിച്ചു; ആശുപത്രിയിലെ 51 നഴ്സുമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും കടുത്ത ആശങ്ക; ആശുപത്രിയിലെ 300 നഴ്സുമാരിൽ 200 പേരും മലയാളികൾ; നഴ്സുമാരെയെല്ലാം നിരീക്ഷണത്തിൽ പാർപ്പിച്ചു; മുംബൈ നഗരത്തിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു; അതിവേഗം കോവിഡ് പടരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ സർക്കാർ

മുംബൈ വോക്ഹാർഡ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ഇവർക്ക് പിന്നാലെ 150ൽ അധികം നഴ്സുമാരെയും നിരീക്ഷത്തിൽ പാർപ്പിച്ചു; ആശുപത്രിയിലെ 51 നഴ്സുമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും കടുത്ത ആശങ്ക; ആശുപത്രിയിലെ 300 നഴ്സുമാരിൽ 200 പേരും മലയാളികൾ; നഴ്സുമാരെയെല്ലാം നിരീക്ഷണത്തിൽ പാർപ്പിച്ചു; മുംബൈ നഗരത്തിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു; അതിവേഗം കോവിഡ് പടരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് അതിവേഗം പടർന്നു പിടിക്കുമ്പോൾ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ. മലയാളി നഴ്‌സുമാർ അടക്കം ജോലി ചെയ്യുന്ന ആശുപത്രികളിൽ അതിവേഗമാണ് രോഗം പടരുന്നത്. മുംബൈ സെൻട്രലിലെ വോക്ഹാർഡ് ആശുപത്രിയിലെ 40 മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്സുമാരെ നിരീക്ഷണത്തിൽ പാർപ്പിച്ചു. ആകെ 51 പേർക്കാണ് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 40 പേരും മലയാളി നഴ്സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകൾക്ക് രോഗം സ്ഥിരീകരിച്ചത്.

മൂന്ന് പേർ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ചു. ഇവരിൽ നിന്നാകാം ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ആശുപത്രിയിലെ സർജൻ ആയ ഒരു ഡോക്ടർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയിൽ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതിൽ 200 ലധികവും മലയാളി നഴ്സുമാരാണ്.

നേരത്തെ ഡൽഹി ദിൽഷാദ് ഗാർഡനിലെ സംസ്ഥാന ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കും ഏഴ് മലയാളി നഴ്സുമാരടക്കം 10 പേർക്കും കോവിഡ്- 19 സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. മലയാളി നഴ്സുമാരിൽ ഒരാൾ എട്ടു മാസം ഗർഭിണിയാണ്. മറ്റൊരു മലയാളി നഴ്സിന് രണ്ടു വയസുള്ള കുട്ടിയുണ്ട്. ഉത്തർപ്രദേശ് സ്വദേശിയായ ഡോക്ടർക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. ഇദ്ദേഹം 16 മുതൽ 21 വരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇദ്ദേഹവുമായി നേരിട്ടു സമ്പർക്കം പുലർത്തിയ തമിഴ്‌നാട് സ്വദേശിയായ നഴ്സിനും പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്സുമാർക്കും രോഗം കണ്ടെത്തിയത്.

നഴ്സുമാർക്ക് മതിയായ ചികിത്സയോ സമയത്ത് ഭക്ഷണമോ കുടിക്കാൻ ചൂടുവെള്ളമോ ലഭിക്കുന്നില്ലെന്ന് നിരീക്ഷണത്തിലുള്ള ഒരു മലയാളി നഴ്സ്  പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച നഴ്സുമാരെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു മാറ്റി. മാനദണ്ഡപ്രകാരമുള്ള നിരീക്ഷണമോ സ്‌ക്രീനിംഗോ നടത്താതെയാണ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിച്ചതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു. ഡൽഹിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നഴ്സുമാരുടെ ദുരവസ്ഥയിൽ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർക്ക് അസോസിയേഷൻ പരാതി നൽകി.

അതിനിടെ കൊറോണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക്ക് അടച്ചു. ലാസൽഗാവ് മാർക്കറ്റിലെ കച്ചവടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് മാർക്കറ്റ് അടച്ചത്. ദിനംപ്രതി ശരാശരി 35000 ക്വിന്റൽ ഉള്ളി വ്യാപാരം നടക്കുന്ന മാർക്കറ്റാണ് ഇത്. വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാർക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സർക്കാർ. കൂടുതൽപേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അതേ സമയം മാർക്കറ്റ് അടച്ചിടുന്നതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാർക്കറ്റുകളിലൊന്നാണ് നാസിക്ക്. ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.

മുബൈയിൽ കോവിഡൽ കടുത്ത ആശങ്ക നിലനിൽക്കുന്നത് ധാരാവിയിലാണ്. നഗരഹൃദയത്തിൽ 10 ലക്ഷത്തിലേറെപ്പേർ തിങ്ങിപ്പാർക്കുന്ന ചേരിമേഖലയിൽ സമൂഹ വ്യാപനം പ്രതിരോധിക്കാൻ 24 മണിക്കൂറും ആരോഗ്യ വകുപ്പ് ജീവനക്കാരും മുംബൈ കോർപറേഷൻ ഉദ്യോഗസ്ഥരും പൊലീസും പല ഷിഫ്റ്റുകളിലായി ഇവിടെ കേന്ദ്രീകരിക്കുന്നു. ധാരാവിയിൽ സമൂഹവ്യാപനം ഉണ്ടായാൽ മുംബൈയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഭീതിയിലാണ് ജനങ്ങളും സർക്കാരും. പൊലീസ് നിരന്തരം റോന്തു ചുറ്റുമ്പോൾ കോർപറേഷൻ അധികൃതർ ചെറു മേഖലകൾ കേന്ദ്രീകരിച്ച് കോവിഡ് സംബന്ധിച്ച അന്വേഷണങ്ങളും ബോധവൽകരണവും നടത്തുന്നു. രോഗം ബാധിച്ചവർ താമസിച്ചിരുന്ന മേഖല സീൽ ചെയ്യുന്നതും അവർ ഇടപെട്ടവരെ ക്വാറന്റീൻ ചെയ്യുന്നതുമാണ് മറ്റൊരു പ്രധാന ജോലി. ആരോഗ്യപ്രവർത്തകർ ഇത്തരക്കാർക്ക് വേണ്ട നിർദ്ദേശങ്ങളും കൗൺസിലിങ്ങുമായി രംഗത്തുണ്ട്.

ധാരാവിയിൽ കോവിഡ് സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവൻപേരെയും കണ്ടെത്താനുള്ള നടപടി ഊർജിതമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിരീകരിച്ചവരുൾപ്പെടുന്ന സ്ഥലവുമായി ബന്ധപ്പെട്ടു താമസിക്കുന്ന മുഴുവൻപേരെയും പരിശോധനയ്ക്കു വിധേയമാക്കും. പ്രോട്ടോകോൾ പ്രകാരം സാംപിൾ ശേഖരണം നടത്തുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിൽ നാലായിത്തോളം ആരോഗ്യപ്രവർത്തകർ ഈ മേഖല മാത്രം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

ധാരാവിയിലെ പ്രധാന റോഡിനോടു ചേർന്നു ക്ലിനിക്ക് നടത്തുന്ന 35 വയസ്സുകാരനായ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, ധാരാവി മേഖലയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മേഖലയിലെ പലരും ചികിത്സ തേടിയിരുന്ന ഡോക്ടറാണ് ഇദ്ദേഹമെന്നതാണ് ആശങ്ക പരത്തുന്നത്. ഡോക്ടറിൽ നിന്നു കൂടുതൽ രോഗികൾ ഉണ്ടാകുമോയെന്ന പരിശോധനയിലാണ് ആരോഗ്യവകുപ്പും മുംബൈ കോർപറേഷൻ അധികൃതരും. മുംബൈ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും ഡോക്ടർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹത്തെ സന്ദർശിച്ചവരെയും അടുത്ത് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും ഐസലേഷനിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP