Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ

പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; കേരളത്തിന്റെ ധനമന്ത്രിയാണ് തോമസ് ഐസക്. ബിജെപിയുടെ സംസ്ഥാന ട്രഷററാണ് ജെ ആർ പത്മകുമാർ. പത്മകുമാറിന്റെ അവസാന പോസ്റ്റ് തോമസ് ഐസക്കിനുള്ള ട്രോളാണ്. ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... ഇവിടെ ശാസ്ത്രജ്ഞനാകുന്നത് തോമസ് ഐസക്കാണ്. ഐക്യ ദീപത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്ത്. ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഏറ്റെടുത്തു. ഇതോടെയാണ് പരിവാറുകാർ തോമസ് ഐസക്കിനെതിരെ അതിശക്തമായ ട്രോളുമായി രംഗത്ത് വരുന്നത്. ലൈറ്റണച്ചാൽ ഗ്രിഡ് തകരാറുകുമെന്ന വാദവുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ. കൊറോണ പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനൊപ്പം കേരളവും നിലയുറപ്പിക്കുമ്പോഴാണ് തോമസ് ഐസക്കിനെതിരെ പരിവാറുകാരുടെ കടന്നാക്രമണം.

പിണറായി വിജയനും ഓദ്യോഗിക വസതിയുടെ ലൈറ്റ് അണച്ചതു കൊണ്ട് തോമസ് ഐസക്കിന് സൈബർ സഖാക്കളുടെ പ്രതിരോധ സഹായവും കിട്ടുന്നില്ല. 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ... @drthomasisaac... 2 കൈ കൊണ്ടും അകത്തി പിടിച്ചിരിക്കുകയായിരുന്നു അതാ അടിച്ചു പോകാഞ്ഞെ.... എന്തൊരു കരുതൽ ആണീ മനുഷ്യന്.... ഇതാണ് ട്വിറ്ററിലെ ഒരു ട്രോൾ. പാവം വിട്ടുകള. അദ്ദേഹം വൈദ്യുതി വിജ്ഞാനത്തിൽ ആണല്ലോ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലും കയർ ശാസ്ത്രത്തിലും വേറെ വേറെ ഡോക്ടറേറ്റ് ഉണ്ടല്ലോ. വെറും കീരി അല്ല ചെങ്കീരി അല്ലെ... എന്ന് മറ്റൊരു കളിയാക്കൽ... ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേൽ ഗ്രിഡ് തവിട് പൊടി-ഇതാണ് ഐക്യ ദീപം വിജയിച്ച ശേഷമുള്ള മറ്റൊരു കളിയാക്കൽ,

കോവിഡ് പ്രതിരോധത്തിനുള്ള ആത്മവിശ്വാസം കൂട്ടുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം കത്തിക്കിലിനെ വിമർശിച്ച് 9 മിനിട്ട് തുടർച്ചയായി ലൈറ്റണച്ചാൽ ഗ്രിഡ് തകർന്നുപോകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദമാണ് സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ചയാകുന്നത്. 2019 മാർച്ച് 30ന് ഭൗമമണിക്കൂർ ആചരിക്കാനായി രാത്രി 8.30 മുതൽ 9.30വരെ അന്ന് കേരള സർക്കാറിന്റെ ആഹ്വാനം പ്രകാരം ലൈറ്റണിച്ചിരുന്നു. അന്ന് തകരാത്ത ഗ്രിഡ് ഇപ്പോൾ എങ്ങനെയാണ് തകരുന്നത് എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. മാത്രമല്ല ഐസക്കിന്റെ പ്രതികരണം പ്രധാനമന്ത്രി പറഞ്ഞതിനെ വളച്ചൊടിക്കയായിരുന്നെന്നും വിമർശനം ഉണ്ട്. മുഴുവൻ ലൈറ്റുകളും അണക്കാൻ അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. കേന്ദ്ര ഊർജമന്ത്രാലയവും ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തി. പിന്നീട് ഐക്യ ദീപം വിജയിച്ചു. ഗ്രിഡിന് ഒന്നും സംഭവിച്ചില്ല. ഇതോടെയാണ് തോമസ് ഐസക്കിനെതിരെ വീണ്ടും പരിവാറുകാർ നിലപാട് കടുപ്പിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്‌ളാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് കളിയാക്കലിന് കാരണമാകുന്നത്.

ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ വൈദ്യുതി തിരിച്ചുവരില്ലെന്നും കുറച്ചു ദിവസത്തേക്ക് മെഴുകുതിരി മാത്രമായിരിക്കും ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് മോദിയുടെ അനുയായികൾ എന്ന് രാജ്യം കഴിഞ്ഞ ദിവസം കണ്ടെതാണ്. ഇത്തവണയും അത് ആവർത്തിച്ചാൽ നിർണായകമായ ഈ ഘട്ടത്തിൽ രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകും. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. അതിനാൽ അബദ്ധം മനസ്സിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. 2012ൽ സമാനമായ സംഭവം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങൾ മുഴുവൻ സമ്പൂർണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞെന്നും മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

നേരത്തെ ആരോഗ്യ പ്രവർത്തകർക്ക് പ്രചോദനമാകാൻ കൈയടിക്കാനും പാത്രം തമ്മിൽ മുട്ടാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനേയും തോമസ് ഐസക് കളിയാക്കിയിരുന്നു. പാട്ട കൊട്ടിയിട്ടും ഒന്നും കിട്ടിയില്ലെന്നതായിരുന്നു വിവാദ കമന്റ്. പിന്നീട് ഐക്യ ദീപം തെളിയിക്കാൻ പറഞ്ഞപ്പോഴും വിമർശനുമായി എത്തി. എന്നാൽ ഗ്രിഡിന് ഒന്നും സംഭവിച്ചതുമില്ല. കൊറോണയെന്ന മഹാമാരിക്കെതിരെ രാഷ്ട്രം ഒരേ മനസോടെയാണ് അണിനിരന്നത്.

ചെരാതുകളും മൊബൈലുകളും ടോർച്ചുകളും മെഴുകുതിരികളും തെളിച്ച് രാജ്യത്തെ പ്രഭാപൂരിതമാക്കിയ ജനത, തങ്ങൾ പതിനായിരങ്ങളുടെ ജീവനെടുത്ത വൈറസിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്നും തെളിയിച്ചു. യുദ്ധത്തിൽ സർക്കാരുകൾക്ക് ഒപ്പം തോേളാടുതോൾ ചേർന്ന് പൊരുതാൻ ഒരുക്കമാണെന്ന് അറിയിച്ച് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാത്രി കൃത്യം 9ന് ദീപംതെളിച്ചു. ഒൻപതു മിനിറ്റ് നീണ്ട ദീപാരാധന അക്ഷരാർഥത്തിൽ മഹാമാരിക്കെതിരായ ദീപാഞ്ജലിയായി മാറി. ആരോഗ്യപ്രവർത്തകരുടെ പോരാട്ടത്തിനുള്ള ദീപാർപ്പണമായി. കശ്മീർ മുതൽ കന്യാകുമാരിവരെ, ആസാം മുതൽ സൗരാഷ്ട്ര വരെ, വയോവൃദ്ധർ മുതൽ ബാലകർ വരെ തെളിച്ച ദീപപ്രഭയിൽ രാജ്യം ജ്വലിച്ചു. 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് നാട് പ്രഖ്യാപിച്ചു. വീടുകളിലെ വൈദ്യുതി ലൈറ്റുകൾ അണച്ച് തെളിയിച്ച ചെരാതുകളും, മെഴുകുതിരികളും, മൊബൈലുകളും ടോർച്ചുകളും ഐക്യത്തിന്റെ പ്രതീകപ്രഭയായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവരെല്ലാം ഔദ്യോഗിക വസതികളിൽ ദീപം കൊളുത്തി.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും ഐക്യദീപത്തിൽ കണ്ണിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റു മന്ത്രിമന്ദിരങ്ങളിലും ഒൻപതു മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ചു. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ തങ്ങളുടെ വീടുകളിലെ വാതിൽപ്പടിയിലും ബാൽക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങൾ ചിത്രങ്ങളാൽ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകൾ പിന്തുണ അറിയിച്ചിരുന്നു.

വിവിധ മേഖലകളിലുള്ള പ്രമുഖർ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകൾ നേർന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP