Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി; പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കൽ ബോർഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി; പ്രസവം വേണമോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമെന്നും നിരീക്ഷണം

ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി; പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കൽ ബോർഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി; പ്രസവം വേണമോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമെന്നും നിരീക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബലാത്സംഗത്തിനിരയായ പതിനാലുകാരിയുടെ 24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് മെഡിക്കൽ ബോർഡിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലും പെൺകുട്ടിയുടെ നിലവിലെ അവസ്ഥ കണക്കിലെടുത്തും. ജസ്റ്റിസ് കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് മെഡിക്കൽ ബോർഡ് അംഗമായ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ കെ അംബുജവുമായി വീഡിയോ കോൺഫറൻസ് നടത്തിയ ശേഷമാണ് അപൂർവങ്ങളിൽ അപൂർവമായ വിധി പുറപ്പെടുവിച്ചത്.

ഗർഭഛിദ്രത്തിന് 20 ആഴ്ചയെ നിയമം അനുശാസിക്കുന്നുള്ളൂ എങ്കിലും പെൺകുട്ടിയുടെ ജീവിതം അപകടത്തിലാകുമെന്ന് കണ്ടാൽ ഈ പരിധിയിൽ നിന്ന് ഒഴിവാക്കാമെന്ന് വിധിയിൽ പറയുന്നു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ ആവശ്യവും മെഡിക്കൽ ബോർഡിന്റെ ഉപദേശവും കണക്കിലെടുക്കുയാണെന്ന് ഹൈക്കോടതി പറഞ്ഞു.പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യവും മെഡിക്കൽ ബോർഡിന്റെ ഉപേദശവും കണക്കിലെടുത്താണ് തീരുമാനം. പ്രസവം വേണമോ എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും വിധിയിൽ പറയുന്നു.

അഞ്ച് മാസം മുമ്പ് പെൺകുട്ടിയെ കാണാതാകുന്നതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. പിന്നീട് മംഗലാപുരത്ത് നിന്ന് ഇരുപത്തിയെട്ടുകാരനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി 24 ആഴ്ച ഗർഭിണിയായിരുന്നു. ചെറുപ്പക്കാരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഭ്രൂണം നശിപ്പിക്കാൻ ഹൈക്കോടതി അനുമതി തേടുകയായിരുന്നു. കേസിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് അന്ന് തന്നെ കോടതി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.

ഭ്രൂണത്തിന് 20 ആഴ്ചയിൽ താഴെ പ്രായമുണ്ടെങ്കിൽ മാത്രമേ നിയമപരമായി ഗർഭഛിദ്രം നടത്താൻ കഴിയൂ. എന്നാൽ ഭ്രൂണത്തിന് 24 ആഴ്ച പ്രായമുണ്ടെങ്കിലും പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് ഗർഭഛിദ്രം അനുവദിക്കാമെന്ന് മെഡിക്കൽ ബോർഡ് ഉപദേശം നൽകി. ഒരു അമ്മയാകാനുള്ള പക്വത പെൺകുട്ടിക്കില്ല. ശാരാരികമായും മാനസികമായും പെൺകുട്ടിക്ക് നിരവധി പ്രശ്‌നങ്ങൾ ഭാവിയിൽ നേരിടേണ്ടി വന്നേക്കും. ജനിക്കുന്ന കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കാമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP