Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ ഉയരമുള്ള നിലവിളക്ക് കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനം ഏറ്റെടുത്ത് മോദിയുടെ മാതാവും ദീപം തെളിയിച്ചു; കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ആഭ്യന്തര മന്ത്രി അമിത്ഷായും ദീപം തെളിയിച്ചു; ഭാര്യയ്‌ക്കൊപ്പം രാജ്ഭവനിൽ ദീപം തെളിയിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഡിജിപി ബെഹ്‌റയും ദീപം തെളിയിച്ചപ്പോൾ ക്ലിഫ്ഹൗസിൽ മൊബൈൽ ലൈറ്റടിച്ചത് ജീവനക്കാർ; രാഷ്ട്രീയവ്യത്യാസം മറന്ന് ദീപം തെളിയിച്ച് പ്രമുഖർ

ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ ഉയരമുള്ള നിലവിളക്ക് കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഹ്വാനം ഏറ്റെടുത്ത് മോദിയുടെ മാതാവും ദീപം തെളിയിച്ചു; കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; ആഭ്യന്തര മന്ത്രി അമിത്ഷായും ദീപം തെളിയിച്ചു; ഭാര്യയ്‌ക്കൊപ്പം രാജ്ഭവനിൽ ദീപം തെളിയിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഡിജിപി ബെഹ്‌റയും ദീപം തെളിയിച്ചപ്പോൾ ക്ലിഫ്ഹൗസിൽ മൊബൈൽ ലൈറ്റടിച്ചത് ജീവനക്കാർ; രാഷ്ട്രീയവ്യത്യാസം മറന്ന് ദീപം തെളിയിച്ച് പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നീല ഖദർ ജുബ്ബയും മുണ്ടും ധരിച്ച് തന്നേക്കാൾ വലിപ്പമുള്ള നിലവിളിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒമ്പത് മണിയോടെ തെളിയിച്ചത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ ഇരുട്ടിന് എതിരായ പോരാട്ടം എന്ന നിലയിലാണ് മോദി നിലവിളക്കു തെളിയിച്ചത്. തന്റെ ആഹ്വാനം രാജ്യം ഏറ്റെടുക്കുമെന്ന വിശ്വാസത്തിൽ തന്നെയാണ് അദ്ദേഹം ദീപം തെളിയിച്ചത്. വസതിക്ക് പുറത്തുവെച്ച നിലവിളക്ക് നടന്നു വരുന്ന വീഡിയോ ഫേസ്‌ബുക്കിൽ മോദി പോസ്റ്റു ചെയ്തിട്ടുണ്ട്. ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി.

അതേസമയം ട്വിറ്ററിൽ അദ്ദേഹം ദീപം തെളിയിക്കുന്ന നാല് ചിത്രങ്ങളും പോസ്റ്റു ചെയ്തു. ഈ ചിത്രങ്ങളും അതിവേഗമാണ് വൈറലായത്. മോദിയുടെ ആഹ്വാനം ഏറ്റെടുത്തു അദ്ദേഹത്തിന്റെ മാതാവ് ഹീരാ ബെന്നും ദീപം തെളിയിച്ചു. കുടുംബത്തിനൊപ്പം ദീപം തെളിയിച്ച് രാഷ്ട്രപതിയും മോദിയുടെ ആഹ്വാനത്തെ പിന്തുണച്ചതു. രാഷ്ടപതി ഭവന് പുറത്തുള്ള ചിത്രങ്ങളാണ് പുറത്തുന്നത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ദീപം തെളിയിച്ചു. ഭാര്യയ്ക്കും കുടുംബത്തിനും ഒപ്പമാണ് അദ്ദേഹം ദീപം തെളിയിച്ചത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദീപം തെളിയിക്കുകയുണ്ടായി.

ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങി നിരവധി നേതാക്കൾ ഐക്യദീപം തെളിയിക്കലിൽ പങ്കാളിയായി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവരും ദീപങ്ങൾ തെളിയിച്ചു. ചിലയിടങ്ങളിൽ ആളുകൾ വെടിക്കെട്ട് നടത്തിയതായും റിപ്പോർ്ട്ടുകൾ പുറത്തുന്നു. കേരളത്തിലും വലിയ പിന്തുണയാണ് നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് ലഭിച്ചത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ ജീവനക്കാരാണ് വിളക്കണച്ച ശേഷം മൊബൈൽ ലൈറ്റുകൾ പ്രകാശിപ്പിച്ചത്.

കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭാര്യക്കൊപ്പം വിളക്കു കൊളുത്തി പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു. രാജ്യസഭാ എംപി സുരേഷ് ഗോപിയും വീട്ടിൽ ദീപം തെളിയിച്ചു. വിവിധ രാഷ്ട്രീയ പ്രമുഖരും രാഷ്ട്രീയം മറന്നു കൊണ്ടാണ് ദീപം തെളിയിക്കലിൽ പങ്കാളിയായത്. വിദേശ എംബസികളും ദീപം തെളിയിക്കലിൽ പങ്കെടുത്തു. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ്, അഫ്ഗാനിസ്താൻ സ്ഥാനപതിമാർ ദീപം തെളിയിക്കലിൽ പങ്കാളികളായി.

കൊറോണ വൈറസ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രാത്രി 9 മണിക്ക് ലൈറ്റുകൾ ഓഫാക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുമെന്ന് അഫ്ഗാൻ സ്ഥാനപതി താഹിർ ഖാദിരി നേരത്തെ വ്യക്തമാക്കിയിരുന്നു. വിയറ്റ്നാം, ജപ്പാൻ, ഇസ്രയേൽ, ജർമ്മനി, ടുണീഷ്യ, പോളണ്ട്, ഓസ്ട്രേലിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ പങ്കുചേർന്നു. ബ്രിട്ടീഷ് ആക്ടിങ് ഹൈക്കമ്മീഷണർ ജാൻ തോംസണും നരേന്ദ്ര മോദിയുടെ ആഹ്വാനത്തിൽ പങ്കെടുത്ത് ദീപം തെളിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP