Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവളുമായി പ്രേമത്തിലായിരുന്നു.. സൗദിയിൽ നഴ്‌സ് ജോലി ശരിയാക്കി കൊടുത്തത് ഞാനാണ്.. അവൾ കാരണമാണ് ഭാര്യ പിണങ്ങിപ്പോയത്; ജോലി കിട്ടി ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല; പിന്നെ വഴക്കിട്ടു വാട്‌സ്ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്തു; ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു; അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്; പക്ഷെ, അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു; പ്രണയ നൈരാശ്യത്തിൽ കാമുകിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച കൊല്ലത്തെ സൈക്കോ കാമുകൻ ശെൽവമണിയുടെ മരണമൊഴി ഇങ്ങനെ

'അവളുമായി പ്രേമത്തിലായിരുന്നു.. സൗദിയിൽ നഴ്‌സ് ജോലി ശരിയാക്കി കൊടുത്തത് ഞാനാണ്.. അവൾ കാരണമാണ് ഭാര്യ പിണങ്ങിപ്പോയത്; ജോലി കിട്ടി ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല; പിന്നെ വഴക്കിട്ടു വാട്‌സ്ആപ്പിൽ നിന്നും ബ്ലോക്ക് ചെയ്തു;  ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു; അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണ്; പക്ഷെ, അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു; പ്രണയ നൈരാശ്യത്തിൽ കാമുകിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച കൊല്ലത്തെ സൈക്കോ കാമുകൻ ശെൽവമണിയുടെ മരണമൊഴി ഇങ്ങനെ

വിനോദ് വി നായർ

കൊല്ലം: 'അവളെന്നെ ചതിച്ചതാ... ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ... പക്ഷെ അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു...'പ്രണയ നൈരാശ്യത്തെ തുടർന്ന് ഇന്ന് പുലർച്ചെ രണ്ടരയോടെ കാമുകിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തി മരിച്ച കടവൂർ സ്വദേശി ശെൽവമണിയുടെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു. കൊല്ലം കാവനാട് മുക്കാടുള്ള കാമുകിയുടെ വീട്ടായ റൂബിഭവനിലെത്തി പെട്രോളൊഴിച്ച് വീടിന് തീ കൊളുത്തിയ ശേഷം സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച് നിന്ന ശെൽവമണിയെ തടയാനെത്തിയ കാമുകിയുടെ മാതാവ് റൂബി ഭവനിൽ മുത്തുമണി എന്ന ഗേർട്ടി രാജൻ(67) ഇതിനിടെ ദേഹത്തേക്ക് വീണതോടെ ഇരുവരുടേയും ശരീരത്തിൽ തീ പടർന്ന്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെൽവമണി ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കൽകോളേജിലും മുത്തുമണി കൊല്ലത്തെസ്വകാര്യആശുപത്രിയിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

സൗദി ഗവൺമെന്റ് ആശുപത്രിയിൽ നഴ്‌സ് ആയ യുവതിയുമായി താൻ പ്രണയത്തിൽ ആയിരുന്നു എന്നാണ് ശെൽവമണി മരണത്തിനു മുൻപ് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണം എന്നാവശ്യവുമായി പലതവണ യുവതിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും ബന്ധുകൂടിയായ ശെൽവമണി സഹോദരതുല്യനായതിനാൽ വിവാഹം നടത്താൻ യുവതിയുടെ വീട്ടുകാർ വിസമ്മതിച്ചുവെന്ന് യുവതിയുടെ സഹോദരി റൂബി പറയുന്നു. എന്നാൽ തങ്ങൾ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ച് താമസിച്ചിരുന്നവർ ആണെന്നും ഇപ്പോഴാണ് അവൾക്ക് തന്നെ വേണ്ടാതായതെന്നും ശെൽവമണി മരണമൊഴിയിൽ പറയുന്നു.

ശെൽവമണിയുടെ അവസാന വാക്കുകൾ ഇങ്ങനെ

'അവളുമായി ഞാൻ പ്രേമത്തിലായിരുന്നു. അവൾ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്പിള്ള പോയത്. ഒന്നര വർഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവൺമെന്റിൽ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡൽഹിയിൽ ഇന്റർവ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. തുടർന്ന് വഴക്കിട്ടു. അതോടെ അവൾ വാട്‌സാപ്പിൽ നിന്നും ഐഎംഓയിൽ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകർന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു. അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ... ശക്തികുളങ്ങര മരിയാലത്തിനടുത്തു നിന്നും പെട്രോൾ വാങ്ങി ശബ്ദമുണ്ടാക്കാതെ നടന്ന് വന്ന് മതിൽ ചാടി അവളുടെ വീട്ടിൽകയറി പെട്രോളൊഴിച്ചു കത്തിച്ചു. ഒന്ന് കാണിക്കാൻ വേണ്ടി ചെയ്തതാ... അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതി. പക്ഷെ അവളുടെ അമ്മ വന്ന് എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞുവീണു...'

ഒന്നരവർഷം മുൻപ് സൗദിയിൽ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടിൽ മടങ്ങി എത്തിയത്. രണ്ടാഴ്ച മുൻപ് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. തമിഴ്‌നാട്ടിലെ അംബാസമുദ്രത്തിൽ അപ്‌ഹോൾസ്റ്ററി കട നടത്തിയിരുന്ന ശെൽവമണി ദിവസങ്ങൾക്ക് മുൻപാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടർന്ന് നാട്ടിലെത്തിയ ഇയാൾ ശക്തികുളങ്ങര ഹാർബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടിൽ താമസിച്ചുവരികയും യുവതിയെ കാണാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതി ഇതിന് തയ്യാറായില്ല. തുടർന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്. എന്നാൽ ബന്ധുവായ ശെൽവമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാർ എതിർക്കുകയായിരുന്നു. ഇതാണ് ശെൽവമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താൻ പ്രേരിപ്പിച്ചതും.

രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെൽവമണി ആദ്യം മുൻവാതിലുകൾ പെട്രോളൊഴിച്ച് കത്തിച്ചു. സ്വീകരണമുറിയിൽ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണർന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭർത്താവും കുട്ടികളും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാൻ ശ്രമിച്ചു. പിന്നിലൂടെ രക്ഷപെടാൽ ശ്രമിച്ച ഇവർ അടുക്കള വാതിലിനും തീ പടർന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളിൽ പ്രവേശിച്ചു.

തുടർന്ന് അടുക്കളയ്ക്ക് വെളിയിൽ നിന്ന്  ശെൽവമണിയെ തടയാനായി മാതാവ് മുത്തുമണി കത്തിക്കൊണ്ടിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കുകയും പ്രെട്രോളിൽ കുളിച്ചുനിന്ന ശെൽവമണിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ ശെൽവമണിക്ക് സാധിച്ചില്ല. എന്നാൽ കത്തുന്ന ശരീരവുമായി അലറിവിളിച്ച് പുറത്തേയ്ക്കാടിയ മുത്തുമണിയുടെ നിലവിളി കേട്ട നാട്ടുകാർ എത്തുകയായിരുന്നു.

മൃത്തുമണിയുടെ ശരീരത്തിലെ തീ കെടുത്തിയ അയൽവാസി ഗബ്രിയേൽ  പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസുമായെത്തിയ കാവനാട് പൊലീസ് മുത്തുമണിയേയും നിസാരമായി പൊള്ളലേറ്റ മൂത്ത മകളേയും സ്വകാര്യ ആശുപത്രിയിൽ പ്രവേരിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ശെൽവമണിക്കും പൊള്ളലേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. മുത്തുമണിയുടെ മൂത്ത് മകൾ പറഞ്ഞതിൽ നിന്നുമാണ് ശെൽവമണി പൊള്ളലേറ്റ് വീട്ടിന്റെ പിന്നാമ്പുറത്തുള്ള കാര്യം അറിഞ്ഞത്. ഇതോടെ കത്തിക്കരിഞ്ഞ നിലയിൽ അടുക്കള ഭാഗത്തു നിലത്തുകിടന്ന ശെൽവമണിയെ പിന്നാലെയെത്തിയ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാവിലെ മരിച്ചു.

ഉച്ചക്ക് ഒന്നരയോടെയാണ് മുത്തുമണിയുടെ മരണം സ്ഥിരീകരിച്ചത്. വിവാഹിതനായ ശെൽവമണി ഭാര്യയുമായി അകന്നും യുവതി ഭർത്താവുമായി പിണങ്ങിയുമാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP