Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടന്നു പോകുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ; മാരക വൈറസിനെ അതിജീവിക്കാനായില്ലെങ്കിൽ ജനങ്ങൾ ലോക്ക്ഡൗണിനെ ലംഘിക്കുമെന്നും രഘുറാം രാജൻ; ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ

കടന്നു പോകുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ; മാരക വൈറസിനെ അതിജീവിക്കാനായില്ലെങ്കിൽ ജനങ്ങൾ ലോക്ക്ഡൗണിനെ ലംഘിക്കുമെന്നും രഘുറാം രാജൻ; ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കൊറോണ വൈറസുമായുള്ള പോരാട്ടത്തിൽ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കിൽ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് നാം ഇപ്പോൾ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കൂടുതൽ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും അതിനാൽ ആവശ്യമായ മുൻകരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളിൽ എങ്ങനെ പ്രവർത്തനങ്ങൾ നടത്താം എന്നതിനെ കുറിച്ച് നാം ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നു.

സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള വെല്ലുവിളികളെ കുറിച്ച് രഘുറാം എഴുതിയിരിക്കുന്നത്. 2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാൽ നമ്മുടെ തൊഴിലാളികൾക്ക് ജോലിക്ക് പോകാൻ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സർക്കാർ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന ഇന്ന് അങ്ങനെയല്ല സ്ഥിതി.

പാവപ്പെട്ടവർക്കും തൊഴിലില്ലാത്തവർക്കും അടിയന്തിരശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിരവധി ആളുകൾ ചൂണ്ടിക്കാണിച്ചതുപോലെ, നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം എന്നാൽ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു - കുടിയേറ്റ തൊഴിലാളികളുടെ പലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോൾ ലോക്ക്ഡൗണിനെ ലംഘിച്ച് അവർ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.'രഘുറാം പറയുന്നു.

പ്രതിസന്ധികളുണ്ടാകുമ്പോൾ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടാറുള്ളത്. ഒരു സമൂഹമെന്ന നിലയിൽ നാം എത്രത്തോളം ദുർബലരായിത്തീർന്നുവെന്ന് കാണാൻ ദുരന്തം സഹായിക്കുമെന്ന വാചകത്തോടെയാണ് രഘുറാം തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP