Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അസം സ്വദേശിയായ തൊഴിലാളി ഇറച്ചിക്കോഴി കടയിൽ നിന്നും മോഷ്ടിച്ചത് 23000 രൂപ; കടയിലെ തൊഴിലാളിയായ മുസ്തഫ അടിച്ചുകൊണ്ട് പോയത് കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി യുടെ ഹാർഡ് ഡിസ്ക്കും

അസം സ്വദേശിയായ തൊഴിലാളി ഇറച്ചിക്കോഴി കടയിൽ നിന്നും മോഷ്ടിച്ചത് 23000 രൂപ; കടയിലെ തൊഴിലാളിയായ മുസ്തഫ അടിച്ചുകൊണ്ട് പോയത് കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി യുടെ ഹാർഡ് ഡിസ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ഇറച്ചിക്കോഴി കടയിലെ മേശയുടെ പൂട്ട് തകർത്ത് 23000 രൂപയുമായി ഇതര സംസ്ഥാന തൊഴിലാളി കടന്നു. കാവുംഭാഗം കെ ജെ ബി ചിക്കൻ സെന്ററിലെ പണമാണ് മോഷണം പോയത്. കടയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി യുടെ ഹാർഡ് ഡിസ്ക്കും കാണാതായിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മോഷണ വിവരം അറിഞ്ഞത്. അഞ്ച് ദിവസം മുമ്പ് കടയിൽ ജീവനക്കാരനായി എത്തിയ അസ്സം സ്വദേശിയായ മുസ്തഫയെന്ന യുവാവാണ് പണവുമായി കടന്നതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

മുസ്തഫ ഉൾപ്പടെ നാല് പേരാണ് കടയിൽ ജീവനക്കാരായി ഉണ്ടായിരുന്നത്. കടയോട് ചേർന്നുള്ള മുറിയിലായിരുന്നു നാലു പേരും താമസിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശികളായ മറ്റ് മൂന്ന് ജീവനക്കാർ പുലർച്ചെ ഉറക്കമുണർന്ന് നോക്കുമ്പോൾ മുസ്തഫയെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് ഉടമയെ വിവരമറിയിച്ചു.

ഉടമയെത്തി നടത്തിയ പരിശോധനയിലാണ് പണവും ഹാർഡ് ഡിസ്ക്കും നഷ്ടപ്പെട്ടതായി മനസിലായത്. കായംകുളം ചാരുംമൂട്ടിലെ കോഴിക്കടയിൽ ജോലി ചെയ്യുന്ന മുസ്തഫയുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൂന്ന് മാസം മുമ്പാണ് ഇയാൾ ജോലി തേടി സഹോദരനൊപ്പം കേരളത്തിൽ എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP