Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓരോ ദിവസവും വ്യത്യസ്തമായിരിക്കും; ലോക് ഡൗണിൽ പെട്ടുപോയ തന്റെ ആരാധകരെ സന്തോഷിപ്പിക്കാൻ രണ്ടും കൽപ്പിച്ച് സണ്ണി ലിയോൺ; ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി ഏറ്റെടുത്ത് സൈബർ ലോകവും; വീഡിയോ കാണാം..

ഓരോ ദിവസവും വ്യത്യസ്തമായിരിക്കും; ലോക് ഡൗണിൽ പെട്ടുപോയ തന്റെ ആരാധകരെ സന്തോഷിപ്പിക്കാൻ രണ്ടും കൽപ്പിച്ച് സണ്ണി ലിയോൺ; ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി ഏറ്റെടുത്ത് സൈബർ ലോകവും; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗണിൽ വീടുകളിൽ ഇരുന്ന് വീർപ്പുമുട്ടേണ്ട. സണ്ണി സൈബർ ലോകത്ത് ആരാധകർക്ക് കുളിർമഴയാകുകയാണ് സണ്ണി ലിയോൺ. ഇൻസ്റ്റാ​ഗ്രാമിലൂടെ പുതിയ പരിപാടി ആരംഭിച്ചിരിക്കുകയാണ് താരം. ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോ ഇതിനോട‌കം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നടന്മാർ, നടിമാർ, സോഷ്യൽ മീഡിയ താരങ്ങൾ, മൃ​ഗസംരക്ഷകർ, തുടങ്ങിയ എല്ലാ വിഭാ​ഗത്തിൽപ്പെടുന്നവരും ഷോയിൽ എത്തും എന്നാണ് താരം പറയുന്നത്. ഓരോ ദിവസവും വ്യത്യസ്തമായിരിക്കുമെന്നും താരം വ്യക്തമാക്കി.

സോഷ്യൽ മീഡിയ താരം അനീഷ ദീക്ഷിതാണ് ഷോയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയത്. രസകരമായ ഡാൻസുമായാണ് ഇരുവരും ഷോയിൽ എത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ ഫോട്ടോ​ഗ്രാഫർ ഡബ്ബൂ രത്നാനിയാണ് എത്തുന്നത്. എന്തായാലും ലോക്ക്ഡൗണായി വീടിനുള്ളിൽ ഇരുക്കുന്നവർ ആഘോഷമാക്കുകയാണ് സണ്ണി ലിയോണിയുടെ ഷോ.

തന്റെ ആരാധകരെ സന്തോഷിപ്പിക്കുക എന്ന ചിന്തയിലാണ് ഷോ കൊണ്ടുവന്നത് എന്നാണ് സണ്ണി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഇന്റൽജിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒന്നിച്ചു ചേർന്ന് ചെറിയ രസകരമായ കാര്യങ്ങൾ ചെയ്ത് ആളുകളെ ചിരിപ്പിക്കണമെന്നും സണ്ണി പറഞ്ഞു. ലോക്ക്ഡൗണിനെ തുടർന്നാണ് ഇങ്ങനെയൊരു ഷോയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മക്കൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത് എന്നാണ് താരം പറയുന്നത്. മക്കൾ ഉറങ്ങുന്ന സമയത്താണ് സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ഷോ ചെയ്യാനുമുള്ള സമയം കണ്ടെത്തുന്നതെന്നും താരം വ്യക്തമാക്കി.

ഷോയെ കുറിച്ച് പറയാനായുള്ള സണ്ണി ലിയോണിന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റും ഏറെ ചർച്ചയായിരുന്നു. സെക്സി ലുക്കിൽ കുതിരപ്പുറത്തിരിക്കുന്ന ചിത്രമാണ് സണ്ണി ലിയോൺ പങ്കുവച്ചിരിക്കുന്നത്. പിങ്കും പാസ്റ്റൽ ഗ്രീനും നിറമുള്ള മൊണോക്കിനിയാണ് ചിത്രത്തിൽ സണ്ണി ധരിച്ചിരിക്കുന്നത്. ചിത്രം കണ്ട് ആരാധകർ അക്ഷരാർത്ഥത്തിൽ വണ്ടറിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരുന്നത്. കറുത്ത കുതിരയുടെ പുറത്താണ് സണ്ണി ഇരിക്കുന്നത്. തന്റെ പുതിയ ചാറ്റ് ഷോയെ കുറിച്ച് പറയുന്നതിനായിരുന്നു സണ്ണിയുടെ പോസ്റ്റ്.

      View this post on Instagram

My goodness!! So much fun today on my new live show #LockedupwithSunny @anishadixit you are the best funny bad moves dancer ever!! I love you! Thank you! We are lock up in our homes but that doesn’t mean we can’t have some fun!!

A post shared by Sunny Leone (@sunnyleone) on Apr 2, 2020 at 9:40am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP