Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കത്തോലിക്കാ കോൺ​ഗ്രസിന്റെ "വീട്ടിലിരിക്കാം - പച്ചക്കറി നടാം " കാമ്പയിൻ കൂടുതൽ ജനകീയമാകുന്നു; രണ്ടാം ഘട്ടത്തിൽ മികച്ച അടുക്കള പച്ചക്കറി കൃഷി കണ്ടെത്താനായി ഏദൻ തോട്ട മത്സരം

കത്തോലിക്കാ കോൺ​ഗ്രസിന്റെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ലോക് ഡൗൺ വിജയിപ്പിക്കുവാനും ജനങ്ങളെ കർമ്മനിരതരാക്കുവാനും, വിഷരഹിത പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടുവാനും ആരംഭംകുറിച്ച  "വീട്ടിലിരിക്കാം - പച്ചക്കറി നടാം " കാമ്പയിൻ കൂടുതൽ ജനകീയമാകുന്നു. ക്യാംപയിന്റെ രണ്ടാം ഭാഗമായി സംസ്ഥാനതലത്തിൽ ഏദൻ തോട്ട മത്സരം എന്ന പേരിൽ ആകർഷണീയമായ സമ്മാനങ്ങളോടെ മത്‌സരം നടത്തുന്നു. കേരളത്തിലെ പതിമൂന്നു  രൂപതകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അടുക്കളത്തോട്ടങ്ങൾക്ക് ആണ് സമ്മാനങ്ങൾ നൽകുന്നത്. 2020 മാർച്ച് 25 നോ അതിന് ശേഷമോ  ആരംഭിച് ജൂൺ പത്തിനുള്ളിൽ മത്സരത്തിന് പങ്കെടുക്കുന്ന  പച്ചക്കറി തോട്ടങ്ങൾക്കാണ് സമ്മാനം.

ഈ മത്സരം കോവിഡ് 19 ന്റെ പ്രത്യാഘാതമായി ഉണ്ടാകുവാൻ പോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുവാനുള്ള ഒരുക്കത്തിനും, ഇപ്രകാരം ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ നമ്മുടെ സമീപത്തുള്ള പാവപ്പെട്ടവർക്കു പങ്കുവെക്കുന്ന സ്നേഹ സംസ്കാരം വളർത്തുന്നതിനും, ഒരു അവശ്യ ഘട്ടത്തിൽ ചരക്കു ലോറികൾ തടഞ്ഞ അയൽ സംസ്ഥനങ്ങളെ പച്ചക്കറിക്ക് ഇനി ആശ്രയിക്കാതിരിക്കുവാനും ആണ്. ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഫേസ് ബുക്ക്   മെസഞ്ചറിൽ http//www.facebook.com/ccglobal.2020 ഞാൻ ഈ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നു എന്ന് കാണിച്ച് കൊണ്ട് അവരുടെ മുഴുവൻ പേര് , വീട്ടു പേര് , ഇടവക , രൂപത , ഫോൺ നമ്പർ , ഇ മെയിൽ അഡ്രസ് തുടങ്ങിയവ അയക്കുക .  ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരായിരിക്കും മത്സരാർത്ഥികൾ. അവർക്ക് രൂപത തിരിച്ചു രജിസ്റ്റർ നമ്പർ നൽകും. 

പച്ചക്കറി തോട്ടങ്ങളുടെ ഫോട്ടോകൾ മത്സരാർത്ഥികൾ fb മെസഞ്ചറിലോ , കത്തോലിക്ക കോൺഗ്രസ് മെയിലിലോ അയക്കുക ([email protected]). ആ ഫോട്ടോകൾ കത്തോലിക്ക കോൺഗ്രസ് fb പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്. ഏറ്റവും കൂടുതൽ like, കമന്റ് , ഷെയർ കിട്ടുന്ന ആൾക്ക് 50% മാർക്ക് ലഭിക്കുന്നതാണ്. ബാക്കി 50% കത്തോലിക്ക കോൺഗ്രസ് എക്സ്പേർട്ട് ടീമിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. വീടിന്റെ പരിസരത്തുള്ള കൃഷിയെ പരിഗണിക്കുകയുള്ളൂ..അഞ്ച് ഇനത്തിൽ കുറയാതെ ഉള്ള പച്ചക്കറി കൃഷി ഉണ്ടാകണം. മത്സരത്തിൽ അവതരിപ്പിക്കുന്ന തോട്ടത്തിലെ ചെടികളുടെ ആരോഗ്യം ആണ് കൂടുതൽ പരിഗണിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷിക്കും മുൻഗണന ഉണ്ടാകും.കുറഞ്ഞ വെള്ളത്തിന്റെ ഉപയോഗം ,കീട പ്രതിരോധം, ജൈവ വള പ്രയോഗം തുടങ്ങിയവയിലെ നൂതന ആശയങ്ങൾക്കും മുൻഗണന ഉണ്ടാകും.

മത്സരത്തിൽ വിജയികളാകുന്നവർക്ക്  സീറോ മലബാർ സഭ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി  സമ്മാനങ്ങൾ നൽകുന്നതാണ്. ഡേവിസ് എടക്കളത്തൂർ ഖത്തർ  സ്പോൺസർ ചെയ്തിട്ടുള്ള 50,000 രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ജസ്റ്റിസ് കുര്യൻ ജോസഫ് സ്പോൺസർ ചെയ്തിട്ടുള്ള 25,000 രൂപ. മൂന്നാം സമ്മാനം - 10,000 രൂപ വീതം 11 പേർക്കാണ് നൽകുന്നത്. മൂന്നാം സമ്മാനങ്ങൾ  സ്പോൺസർ ചെയ്തിരിക്കുന്നത് പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ളവരായ  മേയർ ടോം ആദിത്യ UK, സിജിൽ പാലക്കലോടി USA, ജോസഫ് പാറേക്കാട്ട് സിങ്കപ്പൂർ, ജോണിക്കുട്ടി നെല്ലികുന്നത് ഓസ്ട്രേലിയ, റോയ്‌ ചാക്കോ കാനഡ, ജോണി മണിയൻകേരിൽ ജർമ്മനി,  വിൻസ് പറയന്നിലം സ്വിറ്റ്സർലാന്റ്, ബിജു വരിക്കാനിക്കൽ ദുബായ്, ഡോ വിൻസെന്റ് പാലത്തിങ്കൽ  നൈജീരിയ, സുനിൽ പി. ആന്റണി കുവൈറ്റ്‌, ഡോ ജോസഫ് തോമസ് ജമൈക്ക എന്നിവരാണ്. മത്സരത്തിൽ ഇന്ന് മുതൽ മെയ് 30 വരെ രജിസ്റ്റർ ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP