Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാൾക്കും പട്ടിണിയുണ്ടാവാത്ത ഒരു മുഖത്തു പോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് സ്വപ്നം കാണുന്നത്; കൊല്ലത്ത് പത്തനാപുരത്തിനടുത്ത് 'പാടം' എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു; അവിടെ 25 ൽ അധികം കുടുംബങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല; പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങൾക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച ആ കിറ്റുകൾ അവിടെ എത്തി; കൊറോണക്കാലത്തും വാവ സുരേഷ് കർമ്മനിരതൻ

ഒരാൾക്കും പട്ടിണിയുണ്ടാവാത്ത ഒരു മുഖത്തു പോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് സ്വപ്നം കാണുന്നത്; കൊല്ലത്ത് പത്തനാപുരത്തിനടുത്ത് 'പാടം' എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു; അവിടെ 25 ൽ അധികം കുടുംബങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല; പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങൾക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച ആ കിറ്റുകൾ അവിടെ എത്തി; കൊറോണക്കാലത്തും വാവ സുരേഷ് കർമ്മനിരതൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അണലിയുടെ അപ്രതീക്ഷിത കടിയിലും വാവ സുരേഷ് അതിവേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് മലയാളിയുടെ പ്രാർത്ഥനയുടെ കരുത്തിലാണ്. പാമ്പുകളിൽ നിന്ന് സമുഹത്തെ രക്ഷിക്കുന്നതിനൊപ്പം അവർക്ക് എന്നും താങ്ങും തണലുമായിരുന്നു വാവ സുരേഷ്. ഇപ്പോഴും അത് തുടരുന്നു. ലോക് ഡൗൺകാലത്ത് എല്ലാവരും വീട്ടിലിരിക്കുമ്പോഴും വാവ സുരേഷ് കർമ്മ നിരതനാണ്. ആവശ്യക്കാരെ സഹായിക്കുകായണ് അവർ.

ഒരാൾക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാൻ സ്വപ്നം കാണുന്നതെന്ന ആമുഖത്തോടെ ഇന്ന് ചെയ്ത നന്മയുടെ കഥ വാവ സുരേഷ് വെളിപ്പെടുത്തുകയാണ്. 25 കുടുംബങ്ങളുടെ കണ്ണീരാണ് ഈ മനുഷ്യന് ഇന്ന് തുടച്ചത്.

വാവ സുരേഷ് പോസ്റ്റ് ഇങ്ങനെ

നമസ്‌കാരം????

ഒരാൾക്കും പട്ടിണിയുണ്ടാവാത്തഒരു മുഖത്തുപോലും കണ്ണീരു കാണാത്ത ഒരു ദിനമാണ് ഞാൻ സ്വപ്നം കാണുന്നത്.

അതിനുവേണ്ടിയാണ് ഈ ഓട്ടം.

ഇന്നലെ (04/04/20)എന്റെ ജീവിതത്തിലെ ഒരു നല്ല ദിനമായിരുന്നു.

കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്ത് 'പാടം' എന്ന സ്ഥലത്തു നിന്നും ഒരു വിളി വന്നു.

ഹരി , രാജേഷ് എന്നീ രണ്ട് നന്മമനസ്സുകളാണ് ആ അറിയിപ്പ് തന്നത്.

അവിടെ 25 ൽ അധികം കുടുംബങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.

മറ്റൊന്നും ആലോചിക്കാനോ ആരുടെയെങ്കിലും സഹായം തേടാനോ ഉള്ള സമയമുണ്ടായിരുന്നില്ല.

പെട്ടെന്നു തന്നെ അത്രയും കുടുംബങ്ങൾക്കാവശ്യമുള്ള അരിയും പലവ്യഞ്ജന-പച്ചക്കറികളും സംഘടിപ്പിച്ചു.

സന്തതസഹചാരികളായ അംബിച്ചേട്ടനെയും സന്തോഷിനേയും കൂട്ടി... ആരോഗ്യ വകുപ്പിന്റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ആ കിറ്റുകൾ ആവശ്യക്കാർക്കെത്തിച്ചുകൊടുത്തു.

ഇതൊരു നിയോഗമാണ് .

എന്നെ ഈ വിവരം അറിയിക്കാൻ നിമിത്തമായ ഹരിക്കും രാജേഷിനും... എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട മലയാളികൾക്കും ഈ നിയോഗത്തിന് എന്നെ അനുവദിച്ച സർവ്വേശ്വരനും നന്ദി പറയുന്നു.

സ്‌നേഹപൂർവ്വം..
വാവാ സുരേഷ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP