Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സാത്താൻ നമ്മളെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്: ഞങ്ങൾ നിയമത്തെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കുന്നത് ദൈവഹിതമായതുകൊണ്ട്; പ്രാർത്ഥിക്കാൻ ഞങ്ങളെ അവൻ അനുവദിക്കുന്നില്ല; എന്നാൽ സാത്താനെ ജയിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ലെന്ന് പാസ്റ്റർ'; കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനാകാതെ രാജ്യം പ്രതിസന്ധിയിൽ; മുന്നറിയിപ്പ് അവഗണിച്ച് യുഎസിൽ പള്ളികൾ തുറക്കാൻ പാസ്റ്ററുടെ ആഹ്വാനം

'സാത്താൻ നമ്മളെ അകറ്റി നിർത്താനാണ് ശ്രമിക്കുന്നത്: ഞങ്ങൾ നിയമത്തെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കുന്നത് ദൈവഹിതമായതുകൊണ്ട്; പ്രാർത്ഥിക്കാൻ ഞങ്ങളെ അവൻ അനുവദിക്കുന്നില്ല; എന്നാൽ സാത്താനെ ജയിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ലെന്ന് പാസ്റ്റർ'; കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനാകാതെ രാജ്യം പ്രതിസന്ധിയിൽ; മുന്നറിയിപ്പ് അവഗണിച്ച് യുഎസിൽ പള്ളികൾ തുറക്കാൻ പാസ്റ്ററുടെ ആഹ്വാനം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: കൊവിഡ് രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനാകാതെ രാജ്യം പ്രതിസന്ധിയിലാകുമ്പോഴും ക്വാറന്റൈൻ ഭേദിച്ച് അമേരിക്കയിൽ പള്ളി തുറക്കാൻ പാസ്റ്റർമാർ. സാത്താൻ നമ്മളെ അകറ്റി നിർത്താൻ ശ്രമിക്കുകയാണെന്നും കുരുത്തോല ദിനത്തിലെ ലംഘിക്കണമെന്ന ആഹ്വാനവുമായി യു.എസ് പാസ്റ്റർ രംഗത്തെത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായി അതീവ ഗുരുതരാവസ്ഥയിലേക്ക് അമേരിക്ക നീങ്ങുന്നതിനിടെയാണ് പാസ്റ്ററുടെ ഇത്തരത്തിലുള്ള ആഹ്വാനം. ഇതുവരെ മൂന്നു ലക്ഷത്തിലധികം ആളുകളിൽ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 8300 ഓളം പേർ മരണപ്പെടുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് കൊറോണ വൈറസിനെതിരേ മതവികാരം ഇളക്കി വിടുന്ന രീതിയിൽ പാസ്റ്റർ സംസാരിച്ചത്. മാത്രവുമല്ല ലൂസിയാനയിലെ ബാറ്റൺ റൂജിലെ പള്ളി കുരുത്തോല പെരുന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് 1000 പേരുടെ ഒത്തുചേരലും കുരുത്തോല പെരുന്നാളിന്റെ ഭാഗമായുള്ള പരിപാടികളും സോളിഡ് റോക്ക് പള്ളി സംഘടിപ്പിക്കുന്നുണ്ട്. 'ഞങ്ങൾ നിയമങ്ങളെ ധിക്കരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ് ദൈവഹിതം എന്നുള്ളതുകൊണ്ടാണ്', എന്നാണ് ലൂസിയാന പാസ്റ്റർ ടോണ് സ്പെൽ പറഞ്ഞത്.

അമേരിക്കയിലെ കോവിഡ് ഹോട്ട് സ്പോട്ടുകളിലൊന്നാണ് ലൂസിയാന. ഇതുവരെ 409 പേരാണ് ലൂസിയാനയിൽ കോവിഡ് ബാധിതരായി മരിച്ചത്. ക്വാറന്റൈൻ നിയമങ്ങളൈ തുടർന്ന് കുരുത്തോല ഞായർ വീടിനുള്ളിൽ നടത്താനാണ് അമേിക്കയിലെ ക്രിസ്ത്യൻ സമൂഹം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനിലൂടെ നൽകാനാണ് യുഎസ് പള്ളികളും തീരുമാനമെടുത്തത്.

എന്നാൽ ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് സോളിഡ് റോക്ക് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഫ്ലോറിഡ മുതൽ ടെക്സാസ് വരെയുള്ള സോളിഡ് റോക്ക് പള്ളികൾ ഈ കുരുത്തോല ഞായറിന് പള്ളികൾ തുറക്കുമെന്ന ശാഠ്യത്തിലാണ്. 'സാത്താൻ ഞങ്ങളെ അകറ്റിനിർത്താൻ ശ്രമിക്കുകയാണ്. ഞങ്ങളെ ഒരുമിച്ച് പ്രാർത്ഥിക്കാൻ അവൻ അനുവദിക്കുന്നില്ല. പക്ഷെ സാത്താനെ ജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല', ടെക്സാസിലെ മറ്റൊരു പാസ്റ്റർ കെല്ലി ബർട്ടൺ പറഞ്ഞു.

രാജ്യത്ത് വലിയ രീതിയുള്ള മരണങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് തന്നെ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ കഴിയും മുമ്പെയാണ് വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം തീരുമാനം ചില പള്ളികൾ കൈക്കൊണ്ടത്. ഒരുലക്ഷത്തിനും 2.4 ലക്ഷത്തിനുമിടയിൽ അമേരിക്കയിൽ കൊറോണ ബാധിത മരണമുണ്ടായേക്കാമെന്ന അമേരിക്കൻ ഭരണകൂടവും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP