Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ, സിംഗപ്പൂർ, ഹോങ്കോങ്ങ് തുടങ്ങിയ സ്ഥലങ്ങളിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെട്ടത് സുഹൃത്ത് എന്ന നിലയിൽ; ഒരു ചരക്കുവിമാനം ദക്ഷിണേന്ത്യയിലേക്കുള്ളതായി അറിഞ്ഞത് നിർണ്ണായകമായി; ഈച്ച പോലും കടക്കാത്ത ധാരവിയിൽ കിറ്റുകൾ തടഞ്ഞിട്ടും യാത്ര മുടങ്ങിയില്ല; 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിൽ എത്തിച്ചത് തരൂരിന്റെ മിടുക്കിനൊപ്പം ഈ മലയാളിയുടെ സൗഹൃദ കരുത്തും; പത്തനംതിട്ടക്കാരനായ പൈലറ്റ് ആനന്ദ മോഹൻരാജിന് മലയാളി കൈയടിക്കുമ്പോൾ

മുംബൈ, സിംഗപ്പൂർ, ഹോങ്കോങ്ങ് തുടങ്ങിയ സ്ഥലങ്ങളിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെട്ടത് സുഹൃത്ത് എന്ന നിലയിൽ; ഒരു ചരക്കുവിമാനം ദക്ഷിണേന്ത്യയിലേക്കുള്ളതായി അറിഞ്ഞത് നിർണ്ണായകമായി; ഈച്ച പോലും കടക്കാത്ത ധാരവിയിൽ കിറ്റുകൾ തടഞ്ഞിട്ടും യാത്ര മുടങ്ങിയില്ല; 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ കേരളത്തിൽ എത്തിച്ചത് തരൂരിന്റെ മിടുക്കിനൊപ്പം ഈ മലയാളിയുടെ സൗഹൃദ കരുത്തും; പത്തനംതിട്ടക്കാരനായ പൈലറ്റ് ആനന്ദ മോഹൻരാജിന് മലയാളി കൈയടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട : 'റാപ്പിഡ് ടെസ്റ്റ് കിറ്റ് കേരളത്തിലെത്തിക്കാൻ ശശി തരൂരിന് തുണയായത് കോൺഗ്രസ് നേതാവിന്റെ മകൻ. കോന്നി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജിന്റെ മകൻ. പൂനയിൽ നിന്ന് കിറ്റ് തിരുവനന്തപുരത്ത് എത്തിക്കാനുള്ള വെല്ലുവിളി സമർത്ഥമായി തരൂർ കൈകാര്യം ചെയ്തത് മോഹൻരാജിന്റെ മകൻ ആനന്ദ് മോഹൻരാജിന്റെ സഹായത്തോടെയാണ്.

പുനെയിലെ മൈ ലാബ്സ് എന്ന സ്ഥാപനത്തിൽനിന്നാണ് കിറ്റ് എത്തിച്ചത്. മൈ ലാബ്സ് നിർമ്മിച്ച് ഐ.സി.എം.ആർ. അതിന് ഉപയോഗ അനുമതി നൽകിയപ്പോൾതന്നെ ശശി തരൂർ 1000 കിറ്റ് ബുക്ക് ചെയ്തിരുന്നു. അപ്പോഴാണ് എംപി. ഫണ്ട് ഉപയോഗിച്ച് ഇതു വാങ്ങാൻ കഴിയില്ലെന്ന സാങ്കേതിക തടസം വന്നത്. എംപി. ഫണ്ട് കൺസ്യൂമബിൾസിനു വിനിയോഗിക്കാൻ കഴിയില്ല എന്നതായിരുന്നു തടസം. ഇത് മാറ്റിയെടുത്ത് സ്പീക്കറുടേയും പ്രധാനമന്ത്രിയുടേയും ഇടപെടലിലൂടെയാണ്. ഫണ്ട് പാസാക്കി കിറ്റ് വാങ്ങാൻ തയ്യാറെടുത്തപ്പോഴാണ് എങ്ങനെ കേരളത്തിലെത്തിക്കുമെന്ന ചോദ്യമുയർന്നത്. ഒരു സ്ഥലത്തേക്കും വിമാന സർവീസ് ഇല്ല. ആകെ പോകുന്നതു കാർഗോ വിമാനങ്ങൾമാത്രം. ഫ്ളൈറ്റ് ചാർട്ടർ ചെയ്താൽ ചുരുങ്ങിയത് 17 ലക്ഷം രൂപ വേണ്ടിവരും. ഈ വിഷമാവസ്ഥയിലാണ് മോഹൻരാജിന്റെ മകൻ തിരുവനന്തപുരം എംപിക്ക് സഹായവുമായി എത്തിയത്.

തരൂരുമായി നല്ല അടുപ്പമുണ്ടായിരുന്ന ആനന്ദ് കിറ്റ് എത്തിക്കാൻ വൈമാനികമേഖലയിലുള്ള തന്റെ മുഴുവൻ ബന്ധങ്ങളും ഉപയോഗിച്ചു. അങ്ങനെയാണ് സ്പൈസ് ജെറ്റിന്റെ കാർഗോ വിമാനം കോഴിക്കോടിനു പോകുന്നുണ്ടെന്നു മനസിലായത്. അവർ കുറഞ്ഞ നിരക്കിൽ കിറ്റ് എത്തിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. സ്പൈസ് ജെറ്റ് ചെയർമാനുമായി തരൂർ ബന്ധപ്പെട്ടു. അദ്ദേഹം സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. ുനെയിലെ പ്ലാന്റിൽനിന്നു കിറ്റ് മുംബൈ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു അടുത്ത വെല്ലുവിളി. കോവിഡ് പടർന്നുപിടിക്കുന്ന ധാരാവി വഴി വേണം കിറ്റ് കൊണ്ടുവരാൻ. അവിടെ ഈച്ച പോലും പറക്കാൻ പറ്റാത്ത സുരക്ഷയാണ്. കിറ്റുമായി വന്ന വാഹനം ധാരാവിയിൽ തടഞ്ഞു. വീണ്ടും തരൂർ ഇടപെട്ടു. മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎ‍ൽഎമാരുടെ സഹായം തേടി. തുടർന്ന് കിറ്റുമായി വന്ന വാഹനം കടത്തിവിട്ടു. മുംബൈയിൽനിന്നു പറന്നുയർന്ന സ്പൈസ് ജെറ്റ് കാർഗോ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ട് ഇറങ്ങി.

കിറ്റ് തിരുവനന്തപുരത്തെത്തിക്കുക എന്നതായി അടുത്ത ദൗത്യം. ജില്ലകൾ തമ്മിലുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഒടുവിൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലാ കലക്ടർമാർ ഒന്നിച്ചുനിന്നു വാഹനം കടത്തിവിടാനുള്ള അനുമതി പത്രം നൽകി. അങ്ങനെ തിരുവനന്തപുരത്തു കൊണ്ടുവന്ന കിറ്റ് ഉപയോഗിച്ചാണ് ഇന്നലെ റാപ്പിഡ് ടെസ്റ്റ് പരിശോധന തുടങ്ങിയത്. ഒമ്പതു മണിക്കൂർ കൊണ്ടാണ് പുനെയിലെ പ്ലാന്റിൽനിന്നു കിറ്റ് കോഴിക്കോെട്ടത്തിയത്. ഇന്ന് 1800 കിറ്റ് കൂടി എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ആനന്ദ് മോഹൻരാജ് പറഞ്ഞു. ജെറ്റ് എയർവേഴ്സിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ ആനന്ദ് ഇപ്പോൾ കൊച്ചിയിലാണുള്ളത്.

പ്രഫഷനൽ കോൺഗ്രസിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ്. തരൂർ ദേശീയ പ്രസിഡന്റും. ഈ ബന്ധമാണ് പൂനയിൽ നിന്ന് കിറ്റുകൾ എത്തിക്കാനുള്ള ഉത്തരവാദിത്തം ആനന്ദ് ഏറ്റെടുത്തു. വിമാനങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിയിൽ മുംബൈ, സിംഗപ്പൂർ, ഹോങ്കോങ്ങ് തുടങ്ങിയ സ്ഥലങ്ങളിലുള്ള സഹപ്രവർത്തകരായ പൈലറ്റുമാരുമായും വിമാന കമ്പനികളുമായും ആനന്ദ് ബന്ധപ്പെട്ടു. ഒരു ചരക്കുവിമാനം ദക്ഷിണേന്ത്യയിലേക്കുള്ളതായി അറിഞ്ഞു. ഉടൻ തന്നെ അതിൽ കോഴിക്കോടിനു ബുക്ക്‌ചെയ്തു. പൂണെയിൽ നിന്നു മുംബൈയിലും അവിടെ നിന്ന് കോഴിക്കോട്ടേക്കും എത്തിച്ച കിറ്റുകൾ തുടർന്ന് തിരുവനന്തപുരത്തേക്ക് റോഡ് മാർഗം പൊലീസ് അകമ്പടിയോടെ അയച്ചു. തിരുവനന്തപുരം ജില്ലാ കലക്ടർ ഇതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു.

മുംബൈയിൽ നിന്ന് സ്‌പൈസ് എക്സ്‌പ്രസ് കാർഗോ വിമാനത്തിലാണ് കോഴിക്കോട് എത്തിച്ചത്. ഈ വിമാനം അല്ലാതെ വേറെ ഒന്നും കേരളത്തിലേക്ക് അടുത്ത ദിവസങ്ങളിൽ ഒന്നും ഇല്ലായിരുന്നു. അടുത്ത 2000 കിറ്റുകൾ കൂടി ഇതേ രീതിയിൽ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP