Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൊവ്വാഴ്ച പിങ്ക് സൂപ്പർമൂൺ; ചൊവ്വാഴ്ച ഉണ്ടാകുന്ന ആകാശ വിസ്മയത്തിനായി നമുക്കും കാത്തിരിക്കാം

ചൊവ്വാഴ്ച പിങ്ക് സൂപ്പർമൂൺ; ചൊവ്വാഴ്ച ഉണ്ടാകുന്ന ആകാശ വിസ്മയത്തിനായി നമുക്കും കാത്തിരിക്കാം

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം മൂലം ലോകത്തിന് ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാവുന്നതല്ല. സകല മേഖലകളിലും തകർച്ച നേരിടുമ്പോൾ ഉണ്ടായ ലോകത്തിന് ഉണ്ടായ പ്രധാന ഗുണം ജനങ്ങൾ അടച്ച് പൂട്ടി വീട്ടിലിരുന്നതോടെ അന്തരീക്ഷ മലിനീകരണം ഇല്ലാതായി എന്നതാണ്. പുറം ലോകത്തേക്ക് ഇറങ്ങാതെ ആളുകൾ വീടടച്ച് അകത്തിരുന്നതോടെ അന്തരീക്ഷ മലിനീകരണത്തിൽ വൻ തോതിലുള്ള കുറവാണ് ഉണ്ടായത്.

അതുകൊണ്ട് തന്നെ ഈ ആഴ്ച ഉണ്ടാവുന്ന ഒരു പ്രത്യേക ആകാശ വിരുന്ന് നഗന നേത്രങ്ങൾ കൊണ്ട് വളരെ വ്യക്തമായി കാണാൻ സാധിക്കും. ചൊവ്വാഴ്ച ആകാശത്ത് പ്രത്യക്ഷപ്പെടുന്ന പിങ്ക് സൂപ്പർമൂണാണ് ഈ അത്ഭുത പ്രതിഭാസം. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന വസന്തത്തിലെ ആദ്യത്തെ പൂർണ ചന്ദ്രനാണിത്. താരതമ്യേന ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്തുള്ള ദിവസമായതിനാൽ ചന്ദ്രനെ 30 ശതമാനം തെളിച്ചത്തോടെ കാണാം. സാധാരണ ഉള്ളതിനേക്കാളും 14 ശതമാനം വലിപ്പക്കൂടുതലും ഇന്നേ ദിവസം ചന്ദ്രനുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP