Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുമായുള്ള വഴക്കിനിടെ വയോധികൻ സ്വന്തം കഴുത്തുമുറിച്ചു; ആംബുലൻസ് കിട്ടാാതായതോടെ ഒറ്റയ്‌ക്കെത്തി രക്ഷകനായത് പൊലീസ് ഓഫിസർ

ഭാര്യയുമായുള്ള വഴക്കിനിടെ വയോധികൻ സ്വന്തം കഴുത്തുമുറിച്ചു; ആംബുലൻസ് കിട്ടാാതായതോടെ ഒറ്റയ്‌ക്കെത്തി രക്ഷകനായത് പൊലീസ് ഓഫിസർ

സ്വന്തം ലേഖകൻ

തൃശൂർ: ഭാര്യയുമായുള്ള വഴക്കിനിടെ വയോധികൻ സ്വന്തം കഴുത്തു മുറിച്ചു. ലോക്ക്ഡൗൺ മൂലം ആമ്പുലൻസ് കിട്ടാതായതോടെ സഹായമഭ്യർത്ഥിച്ച് വിളിച്ചത് പൊലീസ് സ്‌റ്റേഷനിലേക്ക്. വീട്ടുകാരുടെ ഫോൺ കോളിന് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ സിവിൽ പൊലീസ് ഓഫിസർ വയോധികന്റെ രക്ഷകനായി. ഇന്നലെ രാവിലെ തൃശൂർ നഗരത്തിലെ ഫ്‌ളാറ്റിലാണ് വീട്ടുകാരെയും അയൽവാസികളെയും നടുക്കിയ സംഭവം നടന്നത്.

ഭാര്യയുമായി കുറച്ച് ദിവസമായി എ്‌നും കലഹത്തിലേർപ്പെട്ട വയോധികൻ ഇന്നലെ ഭാര്യയുടെ കണ്ണും മുന്നിൽ വെച്ച് സ്വന്തം കഴുത്ത് മുറിക്കുക ആയിരുന്നു. ലോക്ക് ഡൗൺ ആതിനാൽ മകൻ ആലുവയിലാണ് താമസം. ഭാര്യയും ഭർത്താവും മാത്രമാണ് ഫ്‌ളാറ്റിൽ ഉണ്ടായിരുന്നത്. സഹായമഭ്യർഥിച്ചു വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളി എത്തിയതിന് പിന്നാലെ പൊലീസ് ജീപ്പുമായി എത്തിയ സിവിൽ പൊലീസ് ഓഫിസർ അബീഷ് ആന്റണി (32) അദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ വയോധികൻ ഒടുവിൽ അപകടനില തരണം ചെയ്തു.

ഇവർ തമ്മിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കലഹത്തിലായിരുന്നെന്ന് അയൽവാസികൾ പൊലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ അറുപത്തിനാലു വയസ്സുകാരൻ ഭർത്താവ്, ഭാര്യയുടെ മുന്നിൽ സ്വന്തം കഴുത്തുമുറിച്ചു. രക്തമൊലിപ്പിച്ചു ഭർത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയിൽ ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു. ലോക്ഡൗൺ മൂലം യാത്ര അസാധ്യമായതിനാൽ മകൻ ആംബുലൻസ് വിളിക്കാൻ നോക്കിയെങ്കിലും ലഭിച്ചില്ല.

തൊട്ടുപിന്നാലെ വെസ്റ്റ് സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു.പൊലീസുകാരെല്ലാം വാഹന പരിശോധനാ ഡ്യൂട്ടിയിലായിരുന്നെങ്കിലും സിഐ സലീഷ് എൻ. ശങ്കർ ഇടപെട്ട് സ്റ്റേഷനിൽ നിന്നു സിപിഒ അബീഷിനെ ഉടൻ ഫ്‌ളാറ്റിലേക്കയച്ചു. അബീഷ് എത്തുമ്പോൾ കിടപ്പുമുറിയിൽ രക്തക്കളത്തിനു നടുവിൽ കമിഴ്ന്നു കിടക്കുകയായിരുന്നു വയോധികൻ. പുറത്തെത്തിച്ച ശേഷം അയൽക്കാരുടെ സഹായത്തോടെ ജീപ്പിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP