Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേർ രോഗമുക്തി നേടി; കാസർകോഡ് ആറ് പേർക്ക് കൂടി വൈറസ് ബാധ; കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും പാലക്കാട്ടും കണ്ണൂരും ഓരോരുത്തർക്കും രോഗം; അഞ്ച് പേർ ദുബായിൽ നിന്നും മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ നാഗ്പൂരിൽ നിന്നും വന്നവർ; സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 306 ആയെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 8 പേർ രോഗമുക്തി നേടി; കാസർകോഡ് ആറ് പേർക്ക് കൂടി വൈറസ് ബാധ; കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തും പാലക്കാട്ടും കണ്ണൂരും ഓരോരുത്തർക്കും രോഗം; അഞ്ച് പേർ ദുബായിൽ നിന്നും മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ നാഗ്പൂരിൽ നിന്നും വന്നവർ; സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 306 ആയെന്നും ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ 11 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരിൽ 5 പേർ ദുബായിൽ നിന്നും (കാസർഗോഡ്-3, കണ്ണൂർ, എറണാകുളം) 3 പേർ നിസാമുദ്ദീനിൽ നിന്നും (ആലപ്പുഴ, കൊല്ലം, കാസർഗോഡ്) ഒരാൾ നാഗ്പൂരിൽ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് (കാസർഗോഡ്-2) രോഗം വന്നത്.

കേരളത്തിൽ 306 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തിൽ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവിൽ 254 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേർ രോഗമുക്തി നേടി ഡിസ്ചാർജായി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.

206 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,70,621 പേർ വീടുകളിലും 734 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 9744 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കോവിഡ് ബാധിച്ചു സൗദിയിൽ മലയാളി യുവാവ് മരിച്ചു

കോവിഡ് ബാധിച്ചു സൗദി അറേബിയയിലെ മദീന ജർമൻ ആശുപത്രിയിൽ മരിച്ച മലയാളി യുവാവ് ഷബ്നാസ് (29). കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റി മേലെപൂക്കോം കുണ്ടില വീട്ടിൽ ബൈത്തുൽ സാറയിൽ മമ്മു, ഫൗസിയ എന്നിവരുടെ മകനാണ്. മാർച്ച് 3ന് പുലർച്ചെയുള്ള വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അബുദാബി ഇറങ്ങി അവിടെ നിന്നും ജിദ്ദയിലേക്ക് പോയി. ജനുവരി 5ന് വിവാഹിതനായി. ജോലി ആവശ്യാർഥം പോയതായിരുന്നു. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേ ദിവസം കോവിഡ് സ്ഥിരീകരിച്ചു. കടുത്ത പനി വരികയും ന്യൂമോണിയ ബാധിതനുമായി. കബറടക്കം മദീനയിൽ. സഹോദരങ്ങൾ-ഷബീർ, ശബാന. ഭാര്യ-ഷഹനാസ്. (കരിയാട്)

ലോക്ക് ഡൗൺ കാലയളവിനുശേഷം സ്ഥാപനങ്ങൾ തുറക്കുന്നതുമായി
ബന്ധപ്പെട്ട് അഭിപ്രായ സ്വരൂപണം നടത്തും

*സംസ്ഥാനത്താകെ 14308 ക്യാമ്പുകൾ; 283625 അതിഥി തൊഴിലാളികൾ
* ആകെ ലഭിച്ച 2067 പരാതികളിലും പരിഹാരം ഉറപ്പാക്കി
* കർശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങൾ ഭാഗികമായി തുറക്കാൻ അനുമതി

ലോക്ക്ഡൗൺ കാലയളവിനുശേഷം നിർമ്മാണ, വ്യവസായ, വാണിജ്യ, സേവന മേഖലകളിലെ സ്ഥാപനങ്ങൾ നിയന്ത്രണങ്ങളോടു കൂടി ഘട്ടം ഘട്ടമായി തുറന്നുപ്രവർത്തിപ്പിക്കുന്നതിന് തൊഴിലുടമാ സംഘടനകളിൽ നിന്നും അഭിപ്രായ സ്വരൂപണം നടത്തും. ഇതു സംബന്ധിച്ച നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിച്ചുവരുന്നു.ലോക്ക്ഡൗൺ മൂലം ഈ മേഖലകളിലെ ഉൽപ്പാദനപ്രവർത്തനങ്ങൾ നിലയ്ക്കുകയും, സാമ്പത്തിക മാന്ദ്യത്തിന് വഴിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യം തരണം ചെയ്യാനാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് അഭിപ്രായ രൂപീകരണം നടത്തുന്നതെന്ന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് അറിയിച്ചു.

ലോക്ക്ഡൗൺ മൂലം അടഞ്ഞു കിടന്ന തോട്ടങ്ങൾ കർശന നിയന്ത്രണങ്ങളോടെ ഭാഗികമായി തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി, ഗ്രാമ്പൂ തോട്ടങ്ങൾ അടഞ്ഞു കിടക്കുന്നതുമൂലം അവശ്യമായ ജലസേചനം, വിളവെടുപ്പ് സംഭരണം മുതലായ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും വിളനാശത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി തോട്ടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയത്. സർക്കാരിന്റെ കൊറോണ പ്രതിരോധ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചുകൊണ്ട് തോട്ടങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ആർ.പ്രമോദിനെ ലേബർ കമ്മീഷണർ ചുമതലപ്പെടുത്തി.

സംസ്ഥാന വ്യാപകമായി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അതത് ജില്ലാ ഭരണ സംവിധാനങ്ങളുടെ സഹകരണത്തോടെ ലേബർ ക്യാമ്പുകളിൽ പ്രതിദിന പരിശോധന നടത്തിവരുന്നുണ്ടെന്ന് സംസ്ഥാനതല കോർഡിനേറ്ററായ അഡീഷണൽ ലേബർ കമ്മീഷണർ(എൻഫോഴ്സ്മെന്റ്) കെ.ശ്രീലാൽ പറഞ്ഞു. ഇന്നലെ (04.04.2020) വൈകുന്നേരത്തെ കണക്കനുസരിച്ച് സംസ്ഥാനമൊട്ടാകെ നിലവിൽ 14308 ക്യാമ്പുകളിലായി 283625 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്.

ലേബർ ക്യാമ്പ് കോർഡിനേറ്റർമാരായ അതത് അസിസ്റ്റന്റ് ലേബർ ഓഫീസർമാരും ജില്ലാ ലേബർ ഓഫീസർമാരും (04.04.2020 )വരെ 191 ക്യാമ്പുകൾ സന്ദർശിച്ച് അതിഥി തൊഴിലാളികൾക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകൾ, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്.തൊഴിലാളികളിൽ നിന്നും ആധാർ നമ്പർ വിവരംശേഖരിക്കുന്നതായും അഡീഷണൽ ലേബർ കമ്മീഷണർ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ തൊഴിൽ വകുപ്പിലെ ഉദ്യോസ്ഥർക്ക് ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും 03.04.2020 വരെ ലഭിച്ച 1807 പരാതികളും 04.04.2020 വൈകുന്നേരം മൂന്നു മണി വരെ ലഭിച്ച 260 പരാതികളുമടക്കം ആകെ 2067 പരാതികളിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും ഭക്ഷണദൗർലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത് ബന്ധപ്പെട്ട ലേബർ ഓഫീസർമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൺ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകി പരിഹരിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് താലൂക്ക് ലീഗൽ സർവ്വീസ് അഥോറിറ്റിയുമായി ചേർന്ന് ലോക്ക്ഡൗൺ കാലയളവിൽ അതിഥി തൊഴിലാളികൾക്കായി ലേബർ ക്യാമ്പുകൾ മുഖേന നടത്തുന്ന സുരക്ഷ ക്ഷേമ പ്രവർത്തനങ്ങൾ നിരീക്ഷണം ഏർപ്പെടുത്തുന്നതിന് എല്ലാ ജില്ലാ ലേബർ ഓഫീസർമാർക്കും ലേബർ കമ്മീഷണർ നിർദ്ദേശം നൽകി. ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ മാനസിക പിരിമുറുക്കവും ഭയാശങ്കയും അകറ്റും വിധം സൗമ്യമായും സഹാനുഭൂതിയോടും ഇടപഴകാൻ നടപടികൾ ഫീൽഡ് തലത്തിൽ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചുവരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP