Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാണൻ പിടയണ നേരം മാലാഖമാർ എന്ന ഓമന പേര് വിളിച്ച് കരഞ്ഞ് കാലിൽ പിടിക്കും; കിടക്കയിൽ നിന്നെണീക്കുമ്പോൾ വെറും നഴ്സ് പെണ്ണെന്ന് പറഞ്ഞു പരിഹസിക്കും; ഒരു വശത്ത് കയ്യടിച്ചും വിളക്ക് കത്തിച്ചും ആഘോഷിക്കും; മറുവശത്ത് അവരുടെ പിച്ചചട്ടിയിൽ നിന്നും കട്ടെടുക്കും; കൊറോണ കാലത്ത് കീശ ചോർന്നപ്പോഴും ഞെക്കി കൊല്ലുന്നത് ഈ മാലാഖമാരെ;സ്വകാര്യ ആശുപത്രി മുതലാളിമാരെ നീയൊക്കെ മുടിഞ്ഞു കുത്തുപാള എടുക്കും  

മറുനാടൻ ഡെസ്‌ക്‌

ത് മഹാവ്യാധി പടർന്ന് പിടിച്ചാലും മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരുവാക്കാണ് മാലാഖ. വാക്ക് കെണ്ട് ഉദ്ദേശിക്കുന്നത് നേഴ്‌സുമാരെയാണ്. രോഗം വരുമോ എന്ന് ഭയന്ന് വീട്ടിൽ കയറി ഒളിച്ചിരിക്കുകയും പങ്കാളിയെ പോലും ശുശ്രൂഷിക്കാൻ ഭയപ്പെടുകയും ചെയ്യുന്ന സമൂഹത്തിൽ ധൈര്യത്തോട് കൂടി ഭയമേതുമില്ലാതെ ശുശ്രൂഷ എന്ന കടമ ചെയ്യുന്നവരാണ് ഈ മാലാഖമാർ. 

അതുകൊണ്ടാണ് സ്വന്തം ജീവൻ പണയം വച്ചും ഏത് രോഗിയേയും ശുശ്രൂശിക്കുന്ന ഇവരെ നമ്മൾ മാലാഖമാർ എന്ന് വിളിക്കുന്നത്. നിപ്പ കാലത്ത് ആങ്കെിലും പ്രളയകാലത്ത് ആണെങ്കിലും പനികകാലത്ത് ആണെങ്കിലും അവർ മാലാഖമാർ ആണ്.ഏറ്റവും ഒടുവിൽ സകല മാധ്യമങ്ങളും മാലാഖമാരെ സ്തുതിച്ച് ആഘോഷിക്കുകയാണ്. പക്ഷേ ഈ മാലാഖമാർക്ക് ഇതൊന്നും കണ്ടാൽ ഒന്നും തോന്നുകയില്ല. ദുരിതകാലത്ത് പ്രാണൻ പോകാതിരിക്കാൻ കാലിൽ കെട്ടിപ്പിടിച്ചിട്ടുള്ള യാതനയായി മാത്രമെ ഇവർ കരുതിയിട്ടുള്ളു. ഇത് കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇവർ പ്രാണൻ രക്ഷിച്ച് എടുത്തവർ പോലും വെറും നേഴ്‌സ് എന്ന തരത്തിൽ അഭിപ്രായം പങ്കുവയ്ക്കുന്നത് കാണാം. നഴ്‌സ് എന്നു പറഞ്ഞാൽ നിലവാരം കുറഞ്ഞത് എന്തോ ഒരു തൊഴിലാണ് എന്ന് കരുതുന്നവരാണ് ഇക്കൂട്ടർ.

മക്കളെ എന്ത് പഠിക്കണം എന്ന് പറയുമ്പോഴും നഴ്‌സിങ് പഠിപ്പിക്കണം എന്ന് ഫരയുമ്പോഴും അയ്യേ അതിനില്ല എന്ന് പറയുന്ന അനേകം പേരെ ഞാന് നേരിട്ട് കണ്ടിട്ടുണ്ട്. ഇതുപക്ഷേ നഴ്‌സുമാർക്ക് അറിയാം. അവർ പക്ഷേ അവരുടെ ആകുലതകൾ ആരോടും പറയുകയുമില്ല. പാശ്ചാത്യ നാടുകളിൽ ചെന്ന് പെട്ടാലാണ് അവർക്ക് ചെയ്യുന്ന തൊഴിലിനോട് ഒരു അഭിമാനം തോന്നുന്നത്. അവിടെ അവർക്ക് ആദരവുണ്ട്. പണമുണ്ട്. അംഗീകാരമുണ്ട്. കൊറോണ കാലത്ത് സൂപ്പർ മാർക്കറ്റുകളിൽ നഴ്‌സുമാർക്ക് പ്രത്യേക മുൻഗണനയാണുള്ളത്. അവർ ക്ു നിൽക്കേണ്ടതില്ല. അവിടെ ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് ആദരവുണ്ട് അംഗീകരാമുണ്ട്. അവർക്ക് വേണ്ടി കയ്യചിക്കാൻ പ്രധാനമന്ത്രി പോലും ബാൽക്കണയിൽ എത്തുന്നു.

എന്നാൽ ഈ നാട്ടിലെ സ്ഥിതി അങ്ങനെയല്ല. അവർ മാലാഖമാർ എന്ന് ഭംഗിവാക്ക് പറയുകയും അവർക്ക് അർഹമായ ശമ്പളം പോലും നിഷേധിക്കുകയും ചെയ്യുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ സാലറി ചലഞ്ചിൽ നിന്ന് നഴ്‌സുമാരെ എങ്കിലും ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളുന്നില്ല. അതായതുകൊറോണ രോഗികളെ അവർ ശുശ്രൂഷിക്കണം.അങ്ങനെ രോഗം ഏറ്റുവാങ്ങി ഒറ്റയ്ക്ക് കഴിയണം. അങ്ങനെ ശമ്പളം ഏറ്റുവാങ്ങി സർക്കാരിന് കഴിയേണ്ട ഗതികേട്.

ഇപ്പോൾ സ്വകാര്യ ആശുപത്രികൾ ഈ മാലാഖമാരെ വേദനിപ്പിക്കാൻ കൂട്ടത്തോടെ രംഗത്തിറങ്ങിയരിക്കുന്നു. അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുത് എന്ന് നിയമമുള്ളപ്പോൾ കേരളത്തിലെ സ്വാകാര്യ ആളുപത്രി മുതലാളിമാരുടെ സംഘടന നഴ്‌സുമാരുടെ ശമ്പളം വെട്ടികുറയ്ക്കാനായി യോഗം ചേർന്നിരിക്കുന്നു. ആവശ്യമില്ലാത്ത ജീവനക്കാരെ പിരിച്ചുവിടാൻ തിരുവനന്തപുരത്തെ എസ്.കെ ആശുപത്രി തുടക്കം കുറിച്ചിരിക്കുന്നു.

തൊട്ടുപിന്നാലെ കൊച്ചിയിലെ ഫൈവ് സ്റ്റാർ ആശുപത്രിയായ ആസ്റ്റർ മെഡിസ്റ്റി, കോഴിക്കോട്, കോഴിക്കോട് ബേബി മെമോറിയൽ, തിരുവല്ലയിലെ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ്, അങ്കമാലിയിലെ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ തുടങ്ങി അനേകം സ്വകാര്യ ആശുപത്രികൾ നഴ്‌സുമാരുടെ ശമ്പളം കുറയ്ക്കുകയാണ്. അവർക്ക് കൊറോണ ബാധിച്ചോ, ഐസൊലേഷനിലായോ, ജോലിക്ക് വന്നില്ലെങ്കിൽ പോലും ശമ്പളമില്ല. ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP