Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺസ്യൂമർഫെഡിന്റെ ഓൺലൈൻ വില്പനക്ക് വെബ്സൈറ്റായി; ലോഞ്ചിം​ഗ് നിർവഹിച്ച് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്

കൺസ്യൂമർഫെഡിന്റെ ഓൺലൈൻ വില്പനക്ക് വെബ്സൈറ്റായി; ലോഞ്ചിം​ഗ് നിർവഹിച്ച് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൺസ്യൂമർ ഫെഡ് ഓൺലൈൻ വില്പനയ്ക്കുള്ള വെബ്‌സൈറ്റ് ലോഞ്ചിങ് നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ലോഞ്ചിങ് നിർവ്വഹിച്ചു. 499 രൂപയുടെ കനിവ് കിറ്റ്, 799 രൂപയുടെ കാരുണ്യം കിറ്റ്, 999രൂപയുടെ കരുതൽ കിറ്റ് എന്നിങ്ങനെയുള്ളവ ആണ് ഓൺലൈൻ ബുക്കിങ്‌ വഴി നൽകുക. എറണാകുളം ജില്ലയിലാണ് കൺസ്യൂമർ ഫെഡ് വെബ്‌സൈറ്റ് വഴി ഓൺലൈൻ ബുക്കിങ് ആദ്യം തുടങ്ങുക. തുടർന്ന് അധികം വൈകാതെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ബുക്കിങ് ആരംഭിക്കും.

ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി കൺസ്യൂമർ ഫെഡ് ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അറിയിച്ചത്. സംസ്ഥാനത്തെ 997 നീതി മെഡിക്കൽ സ്റ്റോറുകൾ വഴി ആവശ്യമായ മരുന്ന് വീടുകളിലെത്തിക്കാമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP