Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിച്ചിരിക്കുന്നവർക്കും ശവക്കുഴിയൊരുക്കി കാത്തിരിക്കുന്ന രാജ്യം; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

ജീവിച്ചിരിക്കുന്നവർക്കും ശവക്കുഴിയൊരുക്കി കാത്തിരിക്കുന്ന രാജ്യം; കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബ്രസീലിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

സാവോ പോളോ: കൊറോണ ബാധയെ തുടർന്ന് ബ്രസീലിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. . ഔദ്യോഗിക കണക്കുകളേക്കാൾ പതിന്മടങ്ങ് കൂടുതലാണ് മരിച്ചവരുടെ എണ്ണമെന്നാണ് രാജ്യത്ത് നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊവിഡിനെ തുടർന്നുള്ള മരണങ്ങൾ കുത്തനെ ഉയർന്നതോടെ ശ്മശാനത്തിൽ മൃതദേഹം കുഴിച്ചിടാൻ മുൻകൂറായി നൂറ് കണക്കിന് കുഴികളാണ് തയ്യാറാക്കിയിരിക്കുന്നത്

സാമൂഹ്യ അകലം പാലിക്കാൻ നിർദ്ദേശമുള്ള സമയത്ത് ആൾക്കൂട്ടം ഒഴിവാക്കാനാണ് ബ്രസീലിൽ മുൻകൂറായി ഇങ്ങനെ കുഴികളെടുക്കുന്നത്. കരാർ തൊഴിലാളികളെ നിയമിച്ച് മൂന്ന് മാസത്തേക്ക് കണക്കാക്കി കുഴിച്ച കുഴികൾ ഒരു മാസം കൊണ്ട് തന്നെ സംസ്കാരത്തിന് ഉപയോഗിക്കേണ്ടി വന്നു. ഇപ്പോഴും പുതിയ കുഴികൾ കുഴിച്ചുകൊണ്ടിരിക്കകുയാണ്.

കൊവിഡ് ബാധ സംശയിക്കുന്ന നിരവധി പേരുടെ മൃതദേഹങ്ങളാണ് നിത്യവും ഇവിടെ കർശന നിയന്ത്രണങ്ങളോടെ സംസ്കരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്തതിനാൽ ഇവരൊന്നും ഔദ്യോഗിക കണക്കുകളിൽ വരുന്നുമില്ല. ബ്രസീലിൽ കൊവിഡിന്റെ യഥാർത്ഥ കണക്കുകൾ ഞെട്ടിക്കുതാണെന്ന് കരുതാൻ മറ്റ് കാരണങ്ങൾ വേണ്ട.

ഒരു പനിയോ ജലദോഷമോ വരുന്നത് പോലെയാണ് കൊവിഡെന്നാണ് ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബോൾസനാരോയുടെ കണ്ടെത്തൽ. എന്നാൽ, യാഥാർത്ഥ്യം അതല്ലെന്ന് തെളിയിക്കുകയാണ് ബ്രസീലിൽ നിന്ന് തന്നെയുള്ള കാഴ്ചകൾ. കൊവിഡ് വ്യാപിച്ചതോടെ, സാവോ പോളോയിലെ വില ഫോർമോസയിലുള്ള ഒരു ശ്മശാനത്തിൽ നിത്യേന നിരവധി പേരാണ് അവരുടെ പ്രിയപ്പെട്ടവരുടെ ശവമഞ്ചവുമായി എത്തുന്നത്. ശ്മശാനത്തിൽ കുഴികളെടുക്കും വരെ ആളുകൾ കാത്തുനിൽക്കേണ്ടിയും വരും. ഇത് ഒഴിവാക്കാൻ നേരത്തേ തന്നെ കുഴികളെടുത്ത് ബുക്ക് ചെയ്യുകയാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP