Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്; എംഎൽഎയെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്; 'നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം'എന്ന് മാധ്യമപ്രവർത്തകരെ പറഞ്ഞത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്ന നടപടിയല്ല; യു പ്രതിഭയെ തല്ലിയും തലോടിയും ശബരിനാഥ് എം.എൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കായംകുളം എംഎൽഎയും സിപിഎം നേതാവുമായ യു പ്രതിഭയെ പിന്തുണച്ച് കെ എസ് ശബരീനാഥൻ എംഎൽഎ. കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്ഐ പ്രവർത്തകരാണ്. എംഎൽഎയെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട് എന്നായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റിൽ ശബരീനാഥൻ കുറിച്ചത്.

പത്രപ്രവർത്തകരോട് 'നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം' എന്ന് പറഞ്ഞത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല. ജനപ്രതിനിധികൾ കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ് എന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥൻ ഓർമ്മിപ്പിച്ചു.

ഇതിന് പിന്നാലെ ശബരിനാഥനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. പ്രതിഭയ്ക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് ശരിയായില്ലെന്ന് മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നൊസൂർ വിമർശിച്ചു. വിമർശനത്തിന് പിന്നാലെ തന്റെ കുറിപ്പിൽ വിശദീകരണവുമായി ശബരീനാഥൻ വീണ്ടും രംഗത്തുവന്നു.

ശബരീനാഥന്റെ പെയ്സ്ബുക്ക് പോ്സ്റ്റുകൾ:-

കായംകുളം MLA ശ്രിമതി യു പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില DYFI പ്രവർത്തകരാണ്. MLA യെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്.

പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഇന്നലെ ഫേസ്‌ബുക്ക് ലൈവിൽ വന്ന MLA ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് 'നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും' എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ ങഘഅ ഓർക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP