Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ രണ്ട് ദിവസമായി പനമ്പള്ളി നഗറിൽ ആളുകൾ സവാരിക്കിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു; പൊലീസ് മുന്നറിയിപ്പു നൽകിയത് പലതവണ; പിന്നെയും വകവെക്കാതെ കൂട്ടംകൂടി പുലർകാല നടത്തം പതിവായതോടെ കൈയോടെ പൊക്കി പൊലീസ്; സ്ത്രീകളും ചെറുപ്പക്കാരും മധ്യവയസ്‌ക്കരും ഉൾപ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ രണ്ട് ദിവസമായി പനമ്പള്ളി നഗറിൽ ആളുകൾ സവാരിക്കിറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു; പൊലീസ് മുന്നറിയിപ്പു നൽകിയത് പലതവണ; പിന്നെയും വകവെക്കാതെ കൂട്ടംകൂടി പുലർകാല നടത്തം പതിവായതോടെ കൈയോടെ പൊക്കി പൊലീസ്; സ്ത്രീകളും ചെറുപ്പക്കാരും മധ്യവയസ്‌ക്കരും ഉൾപ്പെടെ ഉള്ളവരെ അറസ്റ്റു ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ആർ പീയൂഷ്

കൊച്ചി: പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് വകവയ്ക്കാതെ നിരത്തിലിറങ്ങിയതോടെയാണ് പനമ്പള്ളി നഗറിൽ പൊലീസ് നടക്കാനിറങ്ങിയവരെ അറസ്റ്റ് ചെയ്തത്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ രണ്ട് ദിവസമായി ഇവിടെ സവാരിക്കായി ജനങ്ങൾ ഇറങ്ങുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. പൊലീസ് കമ്മീഷ്ണറേറ്റിലെ കൺട്രോൾ റൂമിൽ ഇരുന്ന് ഡിസിപി പൂങ്കുഴലി ഈ ദൃശ്യങ്ങൾ പരിശോധിക്കുകയും സവാരിക്കിറങ്ങിയവരോട് നിരത്തിലിറങ്ങരുത് എന്ന് താക്കീത് നൽകാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ടൗൺ സൗത്ത് പൊലീസ് സ്ഥലത്തെത്തി ഇവരോട് പിരിഞ്ഞു പോകാനും ഇനി സവാരിക്ക് വന്നാൽ നടപടി എടുക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ നിർദ്ദേശം വകവയ്ക്കാതെ വീണ്ടും സവാരിക്കെത്തിയതോടെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകുകയുമായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെ പൊലീസ് സംഘം ബസ് ഉൾപ്പെടെയുള്ള വാഹനവുമായി പനമ്പള്ളി നഗറിലെത്തുകയും സവാരി നത്തുകയായിരുന്ന മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാറിലും ബൈക്കിലുമായാണ് ഇവരൊക്കെ എത്തിയത്. സ്ത്രീകളും ചെറുപ്പക്കാരും മധ്യവയസ്‌ക്കരും ഉൾപ്പെടെയുള്ളവരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച ശേഷം കേരളാ എപ്പിഡെമിക് ഡിസീസ് ഓഡിനൻസ് പ്രകാരം കുറ്റം ചുമത്തുകയും ചെയ്തു.

ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പള്ളിനഗറിലെ വാക്ക് വേയിൽ നടക്കാനിറങ്ങിയവരെയാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. റസ്റ്റിലാവരെ സ്റ്റേഷൻ ജാമ്യത്തിൽ പൊലീസ് വിട്ടയച്ചു.

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ പകർച്ചവ്യാധി ഓർഡിനൻസ് (കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്) പുറത്തിറക്കിയത്. പകർച്ചവ്യാധി വ്യാപനം തടയാൻ ആവശ്യമെന്നു തോന്നിയാൽ ജനങ്ങളുടെ കൂടിച്ചേരൽ, ആഘോഷങ്ങൾ, ആരാധനകൾ തുടങ്ങി ഏതു പ്രവൃത്തിയും സർക്കാരിനു നിരോധിക്കാം. വിമാനം, റെയിൽ, റോഡ്, കപ്പൽ മാർഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തുന്നവർ, ക്വാറന്റീനിലോ ഐസലേഷനിലോ കഴിയുന്നവർ എന്നിവരെയെല്ലാം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അത്യാവശ്യമെങ്കിൽ സംസ്ഥാന അതിർത്തികൾ അടച്ചിടാം.

പൊതു, സ്വകാര്യ ഗതാഗതത്തിനു കർശന നിയന്ത്രണം നടപ്പാക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധന വയ്ക്കാം. പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങളിലും കൂട്ടം ചേരുന്നതു നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സർക്കാർ, സ്വകാര്യ ഓഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുകയോ ക്രമീകരിക്കുകയോ ചെയ്യാം. കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വർക്ഷോപ്പുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം നിരോധിക്കാനും നിയന്ത്രിക്കാനും അധികാരമുണ്ട്. പകർച്ചവ്യാധി തടയാനോ നിയന്ത്രിക്കാനോ അനിവാര്യമെന്നു തോന്നുന്ന മറ്റേതു നടപടികളും സ്വീകരിക്കാനും ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു.

വ്യവസ്ഥകൾ ലംഘിക്കുന്നവർക്കു 2 വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ആയിരിക്കും ശിക്ഷ. ഏതെങ്കിലും രോഗത്തെ പകർച്ചവ്യാധിയായി വിജ്ഞാപനം ചെയ്യുന്നതോടെ ആ രോഗം തടയുന്നതിന് ഈ അധികാരങ്ങൾ സർക്കാരിനു പ്രയോഗിക്കാം. അവശ്യസർവീസുകളായ ബാങ്കുകൾ, മാധ്യമങ്ങൾ, ആരോഗ്യപരിരക്ഷ, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ സമയപരിധി നിയന്ത്രിക്കാനുള്ള അധികാരമാണ് സർക്കാരിനു നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP