Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ മരണം വിതച്ചപ്പോൾ പൊലിഞ്ഞ ജീവനുകളിൽ പ്രമുഖരും; കലാരം​ഗത്തുകൊവിഡ് 19 കാലനായത് ഇവർക്കെല്ലാം

കൊറോണ മരണം വിതച്ചപ്പോൾ പൊലിഞ്ഞ ജീവനുകളിൽ പ്രമുഖരും; കലാരം​ഗത്തുകൊവിഡ് 19 കാലനായത് ഇവർക്കെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊറോണ ലോകം മുഴുവൻ വ്യാപിക്കുമ്പോൾ മാരക വൈറസ് ജീവനെടുത്തവരിൽ പ്രമുഖരും. കലാ-സാഹിത്യ രം​ഗങ്ങളിലെ നിരവധി പേർക്കാണ് കൊറോണ ബാധ മൂലം ജീവൻ നഷ്ടമായത്. ഹോളിവുഡിലെ മുതിർന്ന നടി ജൂലി ബെനറ്റ് (88) കോവിഡ് ബാധിച്ചാണ് മരിച്ചത്. 1950–60 കളിൽ അമേരിക്കയിലെ പ്രശസ്തമായ ദ് യോഗി ബെയർ ഷോയിൽ സിൻഡി ബെയറിന്റെ സ്വരം ജൂലി ബെനറ്റിന്റേതായിരുന്നു.

യുഎസിലെ പ്രമുഖ ജാസ് ഗിറ്റാറിസ്റ്റ് ജോൺപോൾ ബക്കി പിസറലി (94) കോവിഡ് ബാധിച്ചു മരിച്ചു. 8 ദശകത്തോളം അമേരിക്കൻ ജാസ് സംഗീത രംഗത്തു സജീവമായിരുന്നു. ഗായകനും ഗിറ്റാറിസ്റ്റുമായ ജോൺ പിസറലി മകനാണ്. മുതിർന്ന ബ്രിട്ടിഷ് കോമഡി താരം എഡി ലാർജ് (78) കോവിഡ് ബാധിച്ചു മരിച്ചു. 1970–80 കളിൽ സിഡ് ലിറ്റിൽ എന്ന മറ്റൊരു ഹാസ്യാവതാരകനുമായി ചേ‍ർന്നുള്ള സ്റ്റേജ് ഷോകളിലൂടെയാണു പ്രശസ്തനായത്. 1978 മുതൽ ഇരുവരുടെയും ഹാസ്യപരിപാടി ‘ദ് ലിറ്റിൽ ആൻഡ് ലാർജ് ടെല്ലി ഷോ’ ബിബിസി 13 വർഷം സംപ്രേഷണം ചെയ്തു.

വിഖ്യാതനായ ജാസ് സംഗീതജ്ഞൻ എലിസ് മർസാലിസ് ജൂനിയനും (85) കോവിഡ് ബാധിച്ചു മരിച്ചു. 1940 കൾ മുതൽ ദശകങ്ങളോളം ജാസ് സംഗീത രംഗത്തു സജീവമായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരിൽ വിഖ്യാത ഗായകൻ ബിൽ വിതേഴ്‌സ് (81) ഉം ഉൾപ്പെടുന്നു. അമേരിക്കയിൽ 1970 കളിൽ പ്രശസ്തമായ ‘ലീൻ ഓൺ മീ, ലവ്‌ലി ഡേ..’ എന്ന ഗാനം പാടിയതു ബിൽ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP