Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുബായിൽ നിന്നെത്തിയ യുവാവ് അമ്മയുടെ ഓർമ്മ ദിനത്തിൽ സംഘടിപ്പിച്ചത് സമൂഹ സദ്യ; സദ്യയിൽ പങ്കെടുത്തത് 1500 പേർ; ദുബായിക്കാരന് തൊണ്ടവേദനയും പനിയും പിടിപെട്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ സഥിരീകരിച്ചതു കൊറോണ ബാധിതനെന്നും; ബന്ധുക്കളായ പതിനൊന്ന് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം തന്നെ അടച്ചുപൂട്ടി അധികൃതർ; മധ്യപ്രദേശിലെ കോവിഡ് ഹോട്ട് സ്‌പോട്ടായി മൊറേന ജില്ലയിലെ ഗ്രാമം

ദുബായിൽ നിന്നെത്തിയ യുവാവ് അമ്മയുടെ ഓർമ്മ ദിനത്തിൽ സംഘടിപ്പിച്ചത് സമൂഹ സദ്യ; സദ്യയിൽ പങ്കെടുത്തത് 1500 പേർ; ദുബായിക്കാരന് തൊണ്ടവേദനയും പനിയും പിടിപെട്ട് അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയിൽ സഥിരീകരിച്ചതു കൊറോണ ബാധിതനെന്നും; ബന്ധുക്കളായ പതിനൊന്ന് പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം തന്നെ അടച്ചുപൂട്ടി അധികൃതർ; മധ്യപ്രദേശിലെ കോവിഡ് ഹോട്ട് സ്‌പോട്ടായി മൊറേന ജില്ലയിലെ ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: അമ്മയുടെ ഓർമ്മ​ ദിനത്തിൽ സമൂഹ സദ്യ സംഘടിപ്പിച്ച പ്രവാസിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഒരു ​ഗ്രാമം അപ്പാടെ അടച്ചുപൂട്ടി. ദുബായിൽ നിന്നും മടങ്ങിയെത്തിയ യുവാവിനും ഇയാളുടെ ഭാര്യ ഉൾപ്പെടെ 11 കുടുംബാ​ഗംങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് അധികൃതർ ​ഗ്രാമം അടച്ച് പൂട്ടുകയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ മൊറേന ഗ്രാമം ആണ് വൈറസ് ഭീതിയിൽ കഴിയുന്നത്.

ദുബായിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന യുവാവിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാൾ മാർച്ച് 17നാണ് ഗ്രാമത്തിലേക്ക് തിരികെ എത്തിയത്. മാർച്ച് 20 നായിരുന്നു അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ഇതിൽ ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്തിരുന്നു. മാർച്ച് 25 ന് ഇയാൾക്ക് കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും നാല് ദിവസത്തിന് ശേഷം ഇയാൾ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇയാളുടെ ഭാര്യക്ക് വ്യാഴാഴ്ച കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.

ദുബായിൽ നിന്ന് എത്തിയ ഇയാൾക്കും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചതോടെ ഇവരുടെ അടുത്ത ബന്ധുക്കളായ 23 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ പത്തെണ്ണവും പോസിറ്റീവ് ആയിരുന്നു. ഇപ്പോൾ എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ നെഗറ്റീവ് ഫലം ലഭിച്ച ബാക്കിയുള്ളവർ സെൽഫ് ഐസോലേഷനിൽ സ്വന്തം വീടുകളിൽ കഴിയുകയാണ്-മൊറോന ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

അതേസമയം, കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് വ്യക്തമാക്കി പുതിയ പഠനങ്ങൾ. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്ന് അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ പകർച്ചവ്യാധി വകുപ്പ് തലവൻ അന്തോണി ഫൗസി ഫോക്‌സ് ന്യൂസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാൽ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ വരെ മാറ്റം വരുത്തേണ്ടി വരും", അന്തോണി ഫൗസി പറഞ്ഞു.

രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിർദ്ദേശങ്ങൾ. പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണൽ അക്കാദമി ഓഫ് സയൻസ് വൈറ്റ്ഹൗസിന് ഏപ്രിൽ ഒന്നിന് അയച്ച കത്തയച്ചിരുന്നു. പഠനം ഇതുവരെ തീർപ്പിലെത്തിയിട്ടില്ല. പക്ഷെ ഇതുവരെയുള്ള പഠനത്തിലെ കണ്ടെത്തൽ വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നാണ്.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനം പറഞ്ഞിരുന്നത്. ആളുകൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരുകയുള്ളൂ എന്നതിനാൽ അതിനനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്.

അതിനാലാണ് ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളിൽ പല ഭരണകൂടങ്ങളെയും കൊണ്ടെത്തിച്ചതും. എന്നാൽ സൂക്ഷ്മകണങ്ങളായി വൈറസുകൾ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങളെ കൊണ്ടുചെന്നെത്തിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP