Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിണറിന് സ്ഥാനം കാണാനും വെള്ളത്തിൽ മന്ത്രിച്ച് ഊതാനും എത്തിയിരുന്നത് നിരവധി ആളുകൾ; മന്ത്രങ്ങൾ ഉരുവിട്ട ശേഷം വെള്ളത്തിലേക്ക് നേരിട്ട് ഊതുന്ന രീതി ആയതിനാൽ നിരവധി പേർക്ക് കോവിഡ് പകരാൻ സാധ്യത; പ്രാർത്ഥനാ സമ്മേളനങ്ങളിലും പള്ളികളിലും നിത്യസന്ദർശകനായ മലപ്പുറം കീഴാറ്റൂർ സ്വദേശി ഇടപഴകിയത് നിരവധി ആളുകളുമായി; ക്വാറന്റെയിൻ നിർദ്ദേശങ്ങൾ ലംഘിച്ച മകന്റെ പരിശോധനാഫലം കീഴാറ്റൂർ പഞ്ചായത്തിന്റെയും റിസൽട്ടാകും; മകൻ സമ്പർക്കം പുലർത്തിയത് രണ്ടായിരത്തോളം ആളുകളുമായി

കിണറിന് സ്ഥാനം കാണാനും വെള്ളത്തിൽ മന്ത്രിച്ച് ഊതാനും എത്തിയിരുന്നത് നിരവധി ആളുകൾ; മന്ത്രങ്ങൾ ഉരുവിട്ട ശേഷം വെള്ളത്തിലേക്ക് നേരിട്ട് ഊതുന്ന രീതി ആയതിനാൽ നിരവധി പേർക്ക് കോവിഡ് പകരാൻ സാധ്യത; പ്രാർത്ഥനാ സമ്മേളനങ്ങളിലും പള്ളികളിലും നിത്യസന്ദർശകനായ മലപ്പുറം കീഴാറ്റൂർ സ്വദേശി ഇടപഴകിയത് നിരവധി ആളുകളുമായി; ക്വാറന്റെയിൻ നിർദ്ദേശങ്ങൾ ലംഘിച്ച മകന്റെ പരിശോധനാഫലം കീഴാറ്റൂർ പഞ്ചായത്തിന്റെയും റിസൽട്ടാകും; മകൻ സമ്പർക്കം പുലർത്തിയത് രണ്ടായിരത്തോളം ആളുകളുമായി

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വയോധികൻ ഇടപഴകിയത് നിരവധി ആളുകളുമായിട്ടാണ് എന്നത് കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്നു. ഇയാൾ വീട്ടിൽ മന്ത്രവാദ ചികിത്സ നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇവിടെ നിന്നും നിരവധി പേർക്ക് രോഗം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. മന്ത്രവാദ ചികിത്സയ്ക്കായി നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ അടുത്ത് വന്നുകൊണ്ടിരുന്നത്. മന്ത്രവാദ പ്രവർത്തനങ്ങൾക്കും കിണറിനും വീടിനും സ്ഥാനം കാണുന്നതിനുമൊക്കെയായി ഇദ്ദേഹം നിരവധി സ്ഥലങ്ങളിൽ പോകുകയും ചെയ്തിരുന്നു.

ഇതിനേക്കാളുമെല്ലാം അപകടകരമെന്നത്് വെള്ളത്തിൽ മന്ത്രിച്ച് ഊതിക്കൊടുക്കുന്ന പ്രവൃത്തികൂടി ഇയാൾ ചെയ്തിരുന്നു. ഇത്തരത്തിൽ ഇയാളിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചവർക്ക് നേരിട്ട് രോഗം പകരാനുള്ള സാധ്യതയുമുണ്ട്. മന്ത്രങ്ങൾ ഉരുവിട്ട് ശേഷം വെള്ളത്തിലേക്ക് നേരിട്ട് ഊതുന്നതാണ് ഇത്തരം കർമ്മങ്ങൾ നടത്തുന്നവരുടെ രീതി. ഇങ്ങനെ ഊതുമ്പോൾ വെള്ളത്തിലേക്ക് സ്രവങ്ങൾ വീഴാനുള്ള സാധ്യത കൂടുതലുമാണ്. രോഗം സ്ഥിതീകരിച്ച് ആശുപത്രിയിൽ അഡ്‌മിറ്റാകുന്നതുവരെ ഇദ്ദേഹം ഈ പ്രവൃത്തികൾ നടത്തുകയും ചെയ്തിട്ടുണ്ട്.

പനിയും ജലദോഷവും ബാധിച്ചപ്പോഴും ഇയാൾ ആരോഗ്യപ്രവർത്തകരെ വിവരമറിയുക്കുകയോ സന്ദർശകരെ വിലക്കുകയോ ചെയ്തിരുന്നില്ല. ഈ സമയത്ത് ആരൊക്കെയാണ് ഇയാളുടെ അടുത്ത് വന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. അതേ സമയം 85കാരന് വൈറസ് പകരാൻ കാരണക്കാരനായ ഉംറ കഴിഞ്ഞെത്തിയ അദ്ദേഹത്തിന്റെ മകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്വാറന്റെയിൻ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് കേസ്. ഇയാളിൽ നിന്നാണ് പിതാവിന് വൈറസ് പകർന്നത് എന്നാണ് നിഗമനം.

കീഴാറ്റൂർ ആക്കപ്പറമ്പിൽ ട്രാവൽസ് നടത്തുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. വിദേശത്ത് നിന്ന് വന്നതിന് ശേഷം ഇയാൾ നിരവധി തവണ ആക്കപ്പറമ്പ് അങ്ങാടിയിലും ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലും മറ്റുകടകളിലും വന്നുപോയിട്ടുണ്ട്. ആനക്കയത്തെ പ്രാർത്ഥനാ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് പുറത്തുവരാനിരിക്കുന്ന ഇദ്ദേഹത്തിന്റെ ഫലം കീഴാറ്റൂർ പഞ്ചാത്തിനെ തന്നെ എങ്ങനെയാണ് വൈറസ് ബാധിക്കുക എന്നതിന്റെ നേർചിത്രമാകും. ഈ കൂടുംബം നേരത്തെ ചികിത്സ തേടിയ ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് അധികൃതർ അണുവിമുക്തമാക്കി.

ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചു 2000 ത്തോളം ആളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ള വിവരം. ആരോഗ്യ വകുപ്പുമായി സഹകരിക്കാത്തതിനാൽ ഇയാളുടെ സഞ്ചാര പാത കണ്ടെത്താൻ കീഴാറ്റൂരിൽ ജനകീയ സർവേ നടത്താനുള്ള തീരുമാനത്തിലാണ് അധികൃതർ. കഴിഞ്ഞമാസം പതിനൊന്നാം തീയ്യതിയാണ് ഉംറ തീർത്ഥാടനം കഴിഞ്ഞ് ഇയാൾ തിരിച്ചെത്തിയത്.

മാർച്ച് 11 ന് ഉംറ കഴിഞ്ഞെത്തിയ മകൻ ഇദ്ദേഹത്തെ സന്ദർശിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. കോവിഡ് രോഗിയുടെ സഞ്ചാരത്തിന്റെ റൂട്ട്മാപ്പ് മലപ്പുറം ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. മാർച്ച് 26ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് രാവിലെ 10 മണിക്ക് പട്ടിക്കാട് സിറ്റി ആശുപത്രിയിൽ ചികിത്സക്കെത്തിച്ചു. മരുന്ന് വാങ്ങി ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങി. മാർച്ച് 28 ന് രാവിലെ 10 മണിക്ക് വീണ്ടും പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി ഇൻജക്ഷനെടുത്ത് വീട്ടിലേക്കു മടങ്ങി. രാത്രി 8.30 ന് ആക്കപ്പറമ്പിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ എത്തി വാഹനത്തിനുള്ളിൽ വെച്ചു തന്നെ ഇൻജക്ഷൻ എടുത്ത് മടങ്ങി. 29 നും 30 നും രാവിലെ 9.30നും രാത്രി 8.30 നും ആക്കപ്പറമ്പിലെ സ്വകാര്യ ക്ലിനിക്കിനു മുന്നിലെത്തി വാഹനത്തിലിരുന്ന് ഇൻജക്ഷനെടുത്തു. 31 ന് രാവിലെ 9.30 നും ഇതേ രീതിയിൽ ആക്കപ്പറമ്പിലെ ക്ലിനിക്കിൽ നിന്ന് ഇൻജക്ഷൻ എടുത്തു വീട്ടിലേക്കു മടങ്ങി.

മാർച്ച് 30 ന് രാത്രി ഏഴ് മണിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് പട്ടിക്കാട് സിറ്റി ആശുപത്രിയിലെത്തി പരിശോധനക്കായി രക്തമെടുത്തു. പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിലാണ് രക്ത പരിശോധന നടന്നത്. 31 ന് രാവിലെ 11 മണിക്ക് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെത്തി, മാർച്ച് 31 ന് ഉച്ചയ്ക് 2.30ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വൈറസ് ബാധിതനെ പരിചരിച്ച പേരമകൻ, വൈറസ് ബാധിതന്റെ ഭാര്യ, ഉംറ കഴിഞ്ഞെത്തിയ മകൻ, ഭാര്യ, രണ്ടു മക്കൾ എന്നിവർക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ മകൻ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയത് ജിദ്ദയിൽ നിന്നും മാർച്ച് 11 ന് രാവിലെ 10.20 ന് കരിപ്പൂരിലെത്തിയ എസ്.വി - 746 വിമാനത്തിലാണ്. ഈ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാർ ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ട് നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതെ കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP