Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് പാനൂർ സ്വദേശി ഷബ്‌നാസ്; 28 വയസുകാരന്റെ ജീവൻ പൊലിഞ്ഞത് വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോൾ; ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിലിരുന്ന മലയാളിയും മരിച്ചു

സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് പാനൂർ സ്വദേശി ഷബ്‌നാസ്; 28 വയസുകാരന്റെ ജീവൻ പൊലിഞ്ഞത് വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം മാത്രം പിന്നിടുമ്പോൾ; ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിലിരുന്ന മലയാളിയും മരിച്ചു

സ്വന്തം ലേഖകൻ

റിയാദ്: കോവിഡ് 19 രോഗം ബാധിച്ച് മലയാളി സൗദിയിൽ മരിച്ചു. കണ്ണൂർ പാനൂർ സ്വദേശി ഷബ്‌നാസ് ആണ് സൗദിയിലെ ആശുപത്രിയിൽ മരിച്ചത്. 28 വയസ്സായിരുന്നു. ജനുവരി അഞ്ചിനായിരുന്നു ഷബ്‌നാസിന്റെ വിവാഹം. മാർച്ച് പത്തിനാണ് ഷബ്‌നാസ് സൗദിയിലേക്കു പോയത്.

പാനൂർ നഗരസഭയിൽ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എൽപി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടിൽ സാറാസിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകനാണ് ഷബ്നാസ്. മദീനയിലെ ജർമ്മൻ ആശുപത്രിയിൽ വെച്ചു ശനിയാഴച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തിൽ മുക്ക്). ഷബീർ, ശബാന എന്നിവരാണ് ഷബ്‌നാസിന്റെ സഹോദരങ്ങൾ.

അതേസമയം ന്യൂയോർക്കിൽ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശിയും മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞേപ്പച്ചൻ) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് മരണം. ന്യൂയോർക്കിൽ നിര്യാതനായ ബന്ധുവിന്റെ സംസ്‌കാരചടങ്ങിൽ കഴിഞ്ഞ ദിവസം ജോസഫ് പങ്കെടുത്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോസഫിനെ കോവിഡ് വാർഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.

അതിനിടെ ന്യൂയോർക്കിൽ ഫിസിഷ്യൻ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഫിസിഷ്യൻ അസിസ്റ്റന്റ് മാധവി ആയ (61) ആണ് മരിച്ചത്.കോവിഡ് ബാധിച്ച് ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്. 24 മണിക്കൂറിനകം 1100 പേർ രാജ്യത്ത് മരിച്ചെന്നാണ് റിപ്പോർട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP