Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു; പൗരന്മാർക്ക് വേണ്ട സൗകര്യം ഒരുക്കിയ കേരളത്തിന് നന്ദി അറിയിച്ച് ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ

ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു; പൗരന്മാർക്ക് വേണ്ട സൗകര്യം ഒരുക്കിയ കേരളത്തിന് നന്ദി അറിയിച്ച് ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരന്മാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്‌നാട്ടിലുമായി കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരം വിനോദ സഞ്ചാര വകുപ്പ് 24 മണിക്കൂറിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിച്ച് യാത്രയാക്കുകയായിരുന്നു.

പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജനറൽ കാതറിൻ ഇക്കാര്യത്തിൽ കേരള സർക്കാരിനും പ്രത്യേകിച്ച് വിനോദ സഞ്ചാര വകുപ്പിനും നന്ദി രേഖപ്പെടുത്തി.
കേരളത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ വിനോദ സഞ്ചാര വകുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇവരെ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നെന്ന് ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ രാജ്കുമാർ വ്യക്തമാക്കി.

ഇവരിലേറെപ്പേരും ലോക് ഡൗൺ നിലവിൽ വന്ന തോടെ സംസ്ഥാനെത്തെ വിവിധ ജില്ലകളിലായി പെട്ടുപോയവരാണ്. ടൂറിസ്റ്റ് വിസയിൽ മാർച്ച് 11 ന് മുൻപ് സംസ്ഥാനത്തെത്തിയവരിൽ 3 വയസുകാരൻ മുതൽ 85 വയസുള്ളവർ ഉണ്ടായിരുന്നു. വിനോദ സഞ്ചാരികളും, ആയുർവേദ ചികിത്സക്കെത്തിയവരും ഇവരിൽ
ഉൾപ്പെടും ഫ്രഞ്ച് എംബസിയിൽ നിന്നും വിദേശ കാര്യ വകുപ്പിൽ നിന്നും ആവശ്യമെത്തിയതോടെ പൊലീസ് സഹായത്തോടെ ഇവരെ വിനോദ സഞ്ചാര വകുപ്പ്
നെടുമ്പാശേരിയിലെത്തിക്കുകയായിരുന്നു മെഡിക്കൽ പരിശോധന നടത്തി, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തിയാണ് ആരോഗ്യ വകുപ്പ് ഇവർക്ക് യാത്രാനുമതി നൽകിയത്.

ഫ്രഞ്ച് എംബസി ചാർട്ടർ ചെയ്ത എയർ ഇന്ത്യ വിമാനം മുംബൈ വഴി ഇന്ന് രാവിലെ 8.00 മണിക്കാണ് പാരീസിലേക്ക് തിരിച്ചത്. കോവിഡ് മൂലം5300 പേർ മരിച്ച ഫ്രാൻസിനെക്കാൾ കേരളം സുരക്ഷിതമാണെന്ന് കരുതി നാട്ടിലേക്ക് മടങ്ങാത്ത ഇനിയും ഫ്രഞ്ച് പൗരന്മാർ കേരളത്തിലുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. യു കെ, യുഎസ് എന്നീ രാജ്യങ്ങളുടെ 200 ഓളം പൗരന്മാരും റഷ്യയിൽ നിന്നുള്ള നൂറിൽ താഴെ വിദേശികളും സംസ്ഥാനത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP