Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റവ. ഡോ. ജെയിംസ് കുര്യനാൽ നിര്യാതനായി; അന്ത്യം ജർമനിയിലെ വർസ്ബർഗ് രൂപതയിൽ സേവനം അനുഷ്ടിച്ചു വരവേ; കുര്യനാൽ ഇന്ത്യയിലും വിദേശത്തും വിവിധ മേജർ സെമിനാരികളിൽ വിസിറ്റിങ് പ്രൊഫസറായും സേവനം അനുഷ്ടിച്ച വ്യക്തി

റവ. ഡോ. ജെയിംസ് കുര്യനാൽ നിര്യാതനായി; അന്ത്യം ജർമനിയിലെ വർസ്ബർഗ് രൂപതയിൽ സേവനം അനുഷ്ടിച്ചു വരവേ; കുര്യനാൽ ഇന്ത്യയിലും വിദേശത്തും വിവിധ മേജർ സെമിനാരികളിൽ വിസിറ്റിങ് പ്രൊഫസറായും സേവനം അനുഷ്ടിച്ച വ്യക്തി

സ്വന്തം ലേഖകൻ

കോതമംഗലം: കോതമംഗലം രൂപതാംഗവും പുറപ്പുഴ കുര്യനാൽ വർക്കിച്ചന്റെ മകനുമായ റവ. ഡോ. ജെയിംസ് കുര്യനാൽ (61) ജർമനിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് മാതാവ് പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി വാലുമ്മേൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ഗ്ലോറി എസ്എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം). ജോയി ജോർജ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം). സെലീനാമ്മ ടോമി തെങ്ങുംപിള്ളിൽ (കോളപ്ര).

ശാന്തമ്മ ജോയി കുട്ടോംപറമ്പിൽ, തലയോലപ്പറമ്പ് (സഹോദരഭാര്യ). ടോമി തെങ്ങുംപിള്ളിൽ, കോളപ്ര (സഹോദര ഭർത്താവ്). 1984ൽ വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം കല്ലൂർക്കാട്, ആരക്കുഴ, തങ്കമണി ഇടവകകളിൽ അസി. വികാരിയും ഏഴല്ലൂർ ഇടവകയിൽ വികാരിയുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബഹുഭാഷ പണ്ഡിതനും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും നേടിയ ഇദ്ദേഹം സത്ന സെന്റ് എഫ്രേംസ്, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ്, തിരുവനന്തപുരം മലങ്കര മേജർ സെമിനാരി എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനും ഇന്ത്യയിലും വിദേശത്തും വിവിധ മേജർ സെമിനാരികളിൽ വിസിറ്റിങ് പ്രഫസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജർമനിയിലെ വർസ്ബർഗ് രൂപതയിൽ 2017 ജൂൺ മുതൽ സേവനം അനുഷ്ടിച്ചുവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP