Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡും ലോക് ഡൗണുമൊന്നും പ്രശ്നമല്ലെന്ന് നടത്തക്കാർ; കൊറോണ ഭീതിക്കിടയിലും ദുർമേദസ് കുറച്ചേ തീരൂ എന്ന ദുർവാശി അം​ഗീകരിക്കാനാവില്ലെന്ന് പൊലീസും; കൊച്ചിയിൽ പ്രഭാതനടത്തത്തിനിറങ്ങിയതിന് അറസ്റ്റിലായത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേർ

കൊവിഡും ലോക് ഡൗണുമൊന്നും പ്രശ്നമല്ലെന്ന് നടത്തക്കാർ; കൊറോണ ഭീതിക്കിടയിലും ദുർമേദസ് കുറച്ചേ തീരൂ എന്ന ദുർവാശി അം​ഗീകരിക്കാനാവില്ലെന്ന് പൊലീസും; കൊച്ചിയിൽ പ്രഭാതനടത്തത്തിനിറങ്ങിയതിന് അറസ്റ്റിലായത് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ന​ഗരത്തിൽ ലോക് ഡൗൺ നിയമം ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയതിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേരെ അറസ്റ്റ് ചെയ്തു. കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ഇവർക്കെതിരെ എപ്പി‍ഡെമിക് ഡീസീസസ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. നഗരത്തിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് പനമ്പള്ളി നഗർ. ഇവിടെ വാക്ക് വേയിൽ പൊലീസ് രാവിലെ ഡ്രോൺ നിരീക്ഷണം നടത്തവേയാണ് വിലക്ക് ലംഘിച്ചും കൂട്ടത്തോടെ പ്രഭാത സവാരിക്കിറങ്ങിയവരെ കണ്ടെത്തിയത്. ഇതേത്തുടർന്നാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

പനമ്പള്ളി നഗർ ഉൾപ്പടെയുള്ള മേഖലയിൽ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നുണ്ട് എന്ന വിവരത്തെത്തുടർന്നാണ് പൊലീസ് ഇവിടെ നിരീക്ഷണം നടത്തിയത്. ആദ്യം ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണമാണ് നടത്തിയത്. പല മേഖലകളിലും ആളുകൾ കൂട്ടം കൂടി നിൽക്കുകയും നടക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് നടക്കാനിറങ്ങിയവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

കൊച്ചി നഗരത്തിൽ പ്രത്യേകിച്ച് കഴിഞ്ഞ ദിവസം കർശനമായ പരിശോധനകളാണ് ഇന്നലെ പൊലീസ് നടത്തിയിരുന്നത്. എറണാകുളം സിറ്റി പരിധിയിൽ ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘിച്ചതിന് 70 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 74 പേരെ അറസ്റ്റ് ചെയ്യുകയും, 62 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. എറണാകുളം റൂറൽ പരിധിയിൽ ഇന്നലെ 92 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 27 പേരെ അറസ്റ്റ് ചെയ്യുകയും, 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘനത്തിൽ രജിസ്റ്റർ ചെയ്തത് 1991 കേസുകളാണ്. 1949 പേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്തത് 1477 വാഹനങ്ങൾ. കഴിഞ്ഞ കുറച്ചു ദിവസമായി പൊലീസ് പരിശോധന നഗര, ഗ്രാമ പരിധികളിൽ കർക്കശമായിരുന്നില്ലെങ്കിൽ, കുറച്ചധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പൊലീസ് പരിശോധന വീണ്ടും കർശനമാക്കിയിരുന്നു.

സംസ്ഥാനങ്ങളോട് ലോക്ക് ഡൗൺ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകിയിരുന്നതാണ്. സംസ്ഥാനസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് തന്നെ രാവിലെ പ്രഭാതനടത്തത്തിനോ, വൈകിട്ട് സായാഹ്നസവാരിക്കോ പോകരുത് എന്ന് കർശനനിർദ്ദേശം നൽകിയിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ ദേശവ്യാപക ലോക്ക് ഡൗൺ കൂടി നിലവിൽ വന്നതോടെ വ്യവസ്ഥകൾ കർശനമാക്കുകായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP