Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് വ്യാപനം; ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ആ പേരിലുള്ള കൊറോണ ബിയർ നിർമ്മാണം നിർത്തിവെച്ചു

കൊറോണ വൈറസ് വ്യാപനം; ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ആ പേരിലുള്ള കൊറോണ ബിയർ നിർമ്മാണം നിർത്തിവെച്ചു

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ആ പേരിലുള്ള കൊറോണ ബിയർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. അനേകായിരം ജനങ്ങളുടെ ഇഷ്ട ബ്രാൻഡായ കൊറോണ ബിയർ ഈ കൊറോണക്കാലത്ത് അവശ്യ വസ്തുവല്ലെന്ന് മെക്‌സിക്കൻ സർക്കാർ ഉത്തരവിട്ടതോടെയാണ് ഉത്പാദനം നിർത്തിവെച്ചത്. ബിയർ ഉത്പാദനം നിർത്തലാക്കുന്ന വാർത്ത പുറത്ത് വന്നതോടെ പരിഭ്രാന്തരായ ഉപഭോക്താക്കൾ ബിയർ വാങ്ങാൻ കടകളിൽ തിക്കി തിരക്കി

കൊറോണ ബിയറിന് ഷോർട്ടേജ് ഉണ്ടാകുമെന്ന് കരുതി കൊറോണ ബീർ ആരാധകർ കൂട്ടത്തോടെ മെക്‌സിക്കൻ ഷോപ്പുകളിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു. ബിയർ നിറച്ചു വെച്ച ട്രോളികൾ വളരെ വേഗത്തിലാണ് കാലിയായത്. അതേസമയം സർക്കാർ ഉത്തരവിനെ തുടർന്ന് ബിയറിന്റെ ഉത്പാദനം കുറച്ചെന്നും വളരെ കുറഞ്ഞ തോതിൽ മാത്രമേ ഇപ്പോൾ ഉത്പാദനം നടത്തുന്നുള്ളു എന്നും ബ്രൂവറി ഗ്രൂപ്പായ മോഡെലോ വ്യക്തമാക്കി.

എന്നാൽ അടുത്ത കുറച്ച് ദിവസത്തിനനുള്ളിൽ ഉത്പാദനം പൂർണ്ണമായും നിർത്തലാക്കുമെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെട്ടാൽ സർക്കാർ ഉത്തരവോടെ വീണ്ടും ഉത്പാദനം ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP