Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റേഷൻ കാർഡിൽ പേരില്ലാത്തവർ സൗജന്യ റേഷൻ ലഭിക്കാൻ മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ ഹാജരാക്കണം; കാർഡിൽ പേര് ചേർക്കാത്തവർക്ക് റേഷൻ ലഭിക്കാൻ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി സിവിൽ സപ്ലൈസ് വകുപ്പ്

റേഷൻ കാർഡിൽ പേരില്ലാത്തവർ സൗജന്യ റേഷൻ ലഭിക്കാൻ മുഴുവൻ കുടുംബാംഗങ്ങളുടെയും ആധാർ നമ്പർ ഹാജരാക്കണം; കാർഡിൽ പേര് ചേർക്കാത്തവർക്ക് റേഷൻ ലഭിക്കാൻ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി സിവിൽ സപ്ലൈസ് വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കു സൗജന്യ റേഷൻ ലഭിക്കാൻ കുടുംബാംഗങ്ങളുടെ മുഴുവൻ ആധാർ കാർഡ് നമ്പർ നൽകണം. കാർഡ് ഇല്ലാതെ എത്തുന്നയാളുടെ മൊബൈൽ നമ്പറും സത്യവാങ്മൂലവും ആധാർ കാർഡും മതിയെന്നാണ് മുൻപ് ഭക്ഷ്യമന്ത്രിയും മറ്റും അറിയിച്ചിരുന്നത്. എന്നാൽഡ തട്ടിപ്പ് നടത്താതിരിക്കാൻ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ മേഖലാ, ജില്ലാ, താലൂക്ക്തല ഉദ്യോഗസ്ഥർക്കു കത്തയച്ചു.

സത്യവാങ്മൂലത്തിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാർ നമ്പർ എഴുതി വാങ്ങുകയും ഇപോസ് മെഷീനിൽ എന്റർ ചെയ്ത് റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും വേണം. ഇപ്രകാരം വിതരണം ചെയ്യുന്ന റേഷൻ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിച്ച് റേഷനിങ് ഇൻസ്‌പെക്ടറെ അറിയിക്കണം. അവർ ജില്ലാ സപ്ലൈ ഓഫിസർക്കു വിവരം കൈമാറണം. നിലവിലെ ഏതെങ്കിലും കാർഡിലെ അംഗം ആധാർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ആധാർ കാർഡും സത്യവാങ്മൂലവുമായി വന്നാൽ റേഷൻ നൽകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം കൊണ്ട് 87.28 റേഷൻ കാർഡ് ഉടമകളിൽ പകുതിയോളം പേർ സൗജന്യ റേഷൻ വാങ്ങിയതായി സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. 43.05,281 കാർഡ് ഉടമകളാണ് (49.32%) ഇതു വരെ റേഷൻ വാങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP