Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ ചതിച്ചില്ല; ഏകദിന പരമ്പര റദ്ദാക്കിയശേഷം ഇന്ത്യയിൽ നിന്നും മടങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് ഇല്ല; കനികാ കപൂർ താമസിച്ച അതേ ഹോട്ടലിൽ താമസിച്ചതിന്റെ പേരിൽ ആശങ്കയിലായ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത

ഇന്ത്യ ചതിച്ചില്ല; ഏകദിന പരമ്പര റദ്ദാക്കിയശേഷം ഇന്ത്യയിൽ നിന്നും മടങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് ഇല്ല; കനികാ കപൂർ താമസിച്ച അതേ ഹോട്ടലിൽ താമസിച്ചതിന്റെ പേരിൽ ആശങ്കയിലായ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഒടുവിൽ ആശ്വാസ വാർത്ത

സ്വന്തം ലേഖകൻ

ജൊഹാനാസ്ബർഗ്: 14 ദിവസങ്ങൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ ആ ശുഭ വാർത്ത എത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ ഇന്ത്യയിൽ കുടുങ്ങിപ്പോയ ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ ആർക്കും കോവിഡ് ഇല്ല. ഗായിക കനികാ കപൂർ താമസിച്ച അതേ ഹോട്ടലിൽ താമസിച്ചതിന്റെ പേരിൽ ആശങ്കയിലാലയ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ എല്ലാം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുക ആയിരുന്നു. ഇന്നലത്തതോടെ ഇവരുടെ ഹോം ക്വാറന്റൈൻ കാലാവധിയും അവസാനിച്ചു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര റദ്ദാക്കിയശേഷം നാലു ദിവസത്തോളമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇന്ത്യയിൽ കുടുങ്ങിപ്പോയത്. മാർച്ച് 18നാണ് കൊൽക്കത്തയിൽനിന്ന് നാട്ടിലേക്കു മടങ്ങിയത്. തുടർന്ന് ഇവരെ 14 ദിവസത്തെ ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ, നിരീക്ഷണ കാലാവധി പൂർത്തിയായെങ്കിലും കളിക്കാരിലാർക്കും രോഗബാധയില്ലെന്ന് തെളിഞ്ഞതായി ടീമിന്റെ മുഖ്യ മെഡിക്കൽ ഓഫിസർ ഡോ. ഷുഹൈബ് മൻജ്ര അറിയിച്ചു. അതേസമയം, ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയെങ്കിലും ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് തൽക്കാലം വീടുകളിൽനിന്ന് പുറത്തിറങ്ങാനാകില്ല. വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ്. ദക്ഷിണാഫ്രിക്കയിൽ രണ്ടാഴ്ച കൂടി കഴിഞ്ഞാലേ ലോക്ഡൗൺ കാലാവധി പൂർത്തിയാകൂ.

ഇന്ത്യയിൽ കോവിഡ് വ്യാപനം തുടങ്ങിയതിന് പുറമേ ഇവർ താമസിച്ച ഹോട്ടലിൽ ഇവർക്ക് മുന്നേ ഗായിക കനികാ കപൂർ താമസിച്ചതുമാണ് താരങ്ങളെ ആശങ്കയിലാക്കിയത്. ബ്രിട്ടനിൽനിന്ന് തിരിച്ചെത്തിയശേഷം ഉത്തർപ്രദേശിലെ ലക്‌നൗവിൽ കനിക കപൂർ താമസിച്ചത് ദക്ഷിണാഫ്രിക്കൻ താരങ്ങൾ താമസിച്ച ഹോട്ടലിലാണെന്ന് ഉത്തർപ്രദേശ് അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. മാർച്ച് 11 മുതൽ നഗരത്തിലുണ്ടായിരുന്ന കനിക കപൂറിന്റെ റൂട്ട് മാപ്പ് കണ്ടെത്താൻ പ്രാദേശിക ഭരണകൂടവും യുപി ആരോഗ്യ വകുപ്പും നടത്തിയ ശ്രമത്തിനിടെയാണ് ലക്‌നൗവിലെ 'ദക്ഷിണാഫ്രിക്കൻ ബന്ധ'വും പുറത്തുവന്നത്.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഇവിടെയെത്തിയ ദക്ഷിണാഫ്രിക്കൻ ടീം, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരമ്പര റദ്ദാക്കിയതോടെയാണ് ഇവിടെ കുടുങ്ങിയത്. ധരംശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെയാണ് രണ്ടും മൂന്നും ഏകദിനങ്ങൾ കോവിഡ് ഭീതിയെ തുടർന്ന് റദ്ദാക്കിയത്. ഫലത്തിൽ ഒരു മത്സരം പോലും കളിക്കാനാകാതെ ദക്ഷിണാഫ്രിക്കൻ ടീം ഇവിടെ കുടുങ്ങുകയായിരുന്നു. പരമ്പര റദ്ദാക്കി നാലു ദിവസങ്ങൾക്കുശേഷമാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് നാട്ടിലേക്കു മടങ്ങാനായത്.

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ 1500ഓളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ചു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ദക്ഷിണാഫ്രിക്കയിൽ കായിക മത്സരങ്ങളെല്ലാം 60 ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP