Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്; ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല; ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്'; മോദിയുടെ ഞായറാഴ്ചയിലെ ദീപം കൊളുത്തിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്; രൂക്ഷ വിമർശനവുമായി സംഘപരിവാർ അണികളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചാനൽ ചർച്ചയിലെയും സോഷ്യൽ മീഡിയിയിലെയും പുതിയ താരമാണ് എഴുത്തുകാരനും ഗവേഷകനുമായ ശ്രീജിത്ത് പണിക്കർ. പൗരത്വഭേദഗതി നിയമ ചർച്ചകളിലൊക്കെ കൃത്യമായ പഠനവും രാഷ്ട്രീയ നിരീക്ഷണവും അടങ്ങിയ വാക്കുകളിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. സിഎഎകൊണ്ട് അപകടമില്ല എന്ന് വാദിച്ചതോടെ അദ്ദേഹത്തെ സംഘപരിവാർ അനുകൂലിയയാണ് വ്യാഖ്യാനിക്കപ്പെട്ടത്.

എന്നാൽ മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളോട് മാത്രമാണ് തനിക്ക് യോജിപ്പെന്നും താൻ ബീഫ് നിരോധനത്തിനെതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തെ പലപ്പോഴും സംഘപരിവാറിന്റെ മുഖമായി മുദ്രകുത്താനായിരുന്നു പലർക്കും താൽപ്പര്യം. എന്നാൽ ഇപ്പോഴിതാ ശ്രീജിത്ത് പണിക്കർ കോവിഡിനെ നേരിടാനായി മാദിയുടെ ഞായറാഴ്ചയിലെ ദീപം കൊളുത്തിനെ വിമർശിച്ച് പോസ്റ്റ് ഇട്ടിരിക്കയാണ്. ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിന് കമന്റായി സംഘപരിവാർ അനുയായികൾ രൂക്ഷമായി പ്രതികരിക്കുന്നുമുണ്ട്.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:-


ആരോഗ്യ പ്രവർത്തകരോടുള്ള ആദരവ് പ്രകടിപ്പിക്കുക എന്നത് മാതൃകാപരമായ ഒരു നിർദ്ദേശം ആയിരുന്നു.

എന്നാൽ കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്. ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല.

ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക എന്നതിനപ്പുറം ഇന്ന് രാജ്യം അനുവർത്തിക്കേണ്ടതായ മറ്റൊന്നുമില്ല. ഫ്ലാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP