Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചു സ്‌കൂളിൽ ജുമുഅ നമസ്‌ക്കാരം; ഈരാറ്റുപേട്ടയിൽ 24 പേർ പിടിയിൽ; അറസ്റ്റിലായത് തന്മയ സ്‌കൂളിലെ പ്രിൻസിപ്പൽ, മാനേജർ എന്നിവർ അടക്കമുള്ളവർ; കൊല്ലം പരവൂരിലും നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തു; പത്തനംതിട്ടയിൽ 10 പേരും പിടിയിൽ; പുത്തൻകുരിശിൽ പള്ളിവികാരിക്കെതിരെയു കേസ്; കോവിഡ് ഭീതിയിൽ ഏഴു ഹോട്ട് സ്‌പോട്ട് ജില്ലകളുള്ള കേരളത്തിലും വിശ്വാസത്തിന്റെ പേരിൽ തോന്ന്യവാസങ്ങൾ

ലോക്ഡൗണും നിരോധനാജ്ഞയും ലംഘിച്ചു സ്‌കൂളിൽ ജുമുഅ നമസ്‌ക്കാരം; ഈരാറ്റുപേട്ടയിൽ 24 പേർ പിടിയിൽ; അറസ്റ്റിലായത് തന്മയ സ്‌കൂളിലെ പ്രിൻസിപ്പൽ, മാനേജർ എന്നിവർ അടക്കമുള്ളവർ; കൊല്ലം പരവൂരിലും നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തു; പത്തനംതിട്ടയിൽ 10 പേരും പിടിയിൽ; പുത്തൻകുരിശിൽ പള്ളിവികാരിക്കെതിരെയു കേസ്; കോവിഡ് ഭീതിയിൽ ഏഴു ഹോട്ട് സ്‌പോട്ട് ജില്ലകളുള്ള കേരളത്തിലും വിശ്വാസത്തിന്റെ പേരിൽ തോന്ന്യവാസങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോഴും വിശ്വാസത്തിന്റെ പേരിൽ തോന്ന്യവാസവുമായി ചിലർ. നിരോധനം ലംഘിച്ച് പ്രാർത്ഥന സംഘടിപ്പിച്ച 24 പേർ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായി. ഈരാറ്റുപേട്ട നടയ്ക്കൽ തന്മയ സ്‌കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂൾ പ്രിൻസിപ്പൽ, മാനേജർ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. വെള്ളിയാഴ്‌ച്ച ജുമുഅ നമസ്‌ക്കാരത്തിനായാണ് ഇവർ ഒത്തുകൂടിയത്.

പത്തനംതിട്ട കുലശേഖരപേട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് വീട്ടിൽ മത പ്രാർത്ഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പ്രാർത്ഥനയാണെന്നാണ് ഇവരുടെ പ്രാഥമിക വിശദീകരണം. പായിപ്പാട് മോഡൽ സമരം അതിഥി തൊഴിലാളികൾ നടത്തുമെന്നു കാണിച്ച് ഒരു ഓൺലൈൻ ചാനൽ വഴി വാർത്ത നൽകിയ കെട്ടിടം ഉടമയെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വന്തം കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കു സ്വയം ഭക്ഷണം നൽകുന്നതിനു പകരം തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കാനാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയതെന്നു പൊലീസ് അറിയിച്ചു.

കൊല്ലം പരവൂരിലും ലോക്ക്ഡൗൺ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയതിന് അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പരവൂർ പൊലീസാണ് കേസെടുത്തത്. സർക്കാർ നിർദ്ദേശം ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് വികാരി ഉൾപ്പെടെ ആറ് പേർക്കെതിരെ കൊച്ചിയിൽ കേസെടുത്തിട്ടുണ്ട്. പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വർഗീസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. പുലർച്ചെ അഞ്ചരക്കാണ് പള്ളിയിൽ പ്രാർത്ഥന നടത്തിയത്.

കൊവിഡ് 19 ജാഗ്രതയുടേയും മുൻകരുതലിന്റെയും പശ്ചാത്തലത്തിൽ ആളുകൂടുന്ന ചടങ്ങുകളും പ്രാർത്ഥനകളും ഒഴിവാക്കണമെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം നിലവിലുണ്ട്. മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവർത്തിച്ച് ആവശ്യപ്പെടുകയും അവരെല്ലാം അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന്റെ ഏഴ് ഹോട്ട്‌സ്‌പോട്ടുകളിൽ കേരളത്തിലുണ്ട് എന്നിരിക്കെയാണ് വിശ്വാസത്തിന്റെ പേരു പറഞ്ഞ് ചിലർ ഒത്തുകൂടിയത് എന്നതും ശ്രദ്ധേയമാണ്.

കാസർഗോഡ്, കണ്ണൂർ, മലപ്പുറം കോഴിക്കോട്, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളെയാണ് ഹോട്ട് സ്പോട്ട് പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്. കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇന്ന് 21 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ എട്ട് പേർ കാസർഗോഡ് സ്വദേശികളാണ്. അഞ്ച് പേർ ഇടുക്കി സ്വദേശികളും രണ്ട് പേർ കൊല്ലം സ്വദേശികളുമാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

286 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 256 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഒരുലക്ഷത്തിഅറുപത്തിഅയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിഅറുപത്തി അയ്യായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റൊന്ന് പേർ വീടുകളിലും 641 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 145 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 8456 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 7622 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP