Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണപ്പേടിയിൽ വലയുന്ന കേരളത്തിലേക്ക് ഉഷ്ണ തരംഗവും; തൃശൂർ, കോട്ടയം, ആലപ്പുഴ കോഴിക്കോട് എന്നീ ജില്ലകളിൽ ചൂട് 4 ഡിഗ്രിവരെ ഉയരാന സാധ്യത; പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് കൊള്ളാതെ ശ്രദ്ധിക്കണം; കോവിഡ് വൈറസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉഷ്ണതരംഗത്തിൽ അതിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല; ഇത് വിശ്വസിച്ച് ആരും വെയിൽ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ

കൊറോണപ്പേടിയിൽ വലയുന്ന കേരളത്തിലേക്ക് ഉഷ്ണ തരംഗവും; തൃശൂർ, കോട്ടയം, ആലപ്പുഴ കോഴിക്കോട് എന്നീ ജില്ലകളിൽ ചൂട് 4 ഡിഗ്രിവരെ ഉയരാന സാധ്യത; പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം നേരിട്ട് കൊള്ളാതെ ശ്രദ്ധിക്കണം; കോവിഡ് വൈറസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഉഷ്ണതരംഗത്തിൽ അതിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല; ഇത് വിശ്വസിച്ച് ആരും വെയിൽ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിലേക്ക് ഉഷ്ണ തരംഗവും എത്തുമ്പോൾ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ കർശനമായി പാലിക്കണമെന്ന് അധികൃതർ. തൃശൂർ, കോട്ടയം, ആലപ്പുഴ കോഴിക്കോട്, തുടങ്ങിയ ജില്ലകളിൽ ഇന്നും നാളെയും (3,4 തീയതികളിൽ) ഉഷ്ണ തരംഗത്തിനു സാധ്യതയുണ്ടെന്നാണ്് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വർധിക്കാനാണു സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്നലെ ചൂട് 40 ഡിഗ്രിയോടടുത്തെത്തി.

കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിയും കടന്ന് ചൂടേറിയ ദിനമായിരുന്നു ഇന്നലെ. അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനൽ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളിൽ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം കോവിഡ് വൈറസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഈ ഉഷ്ണതരംഗത്തിൽ അതിന് പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുമുള്ള വാട്സാപ്പ് സന്ദേശങ്ങൾ പരക്കുന്നത്. എന്നാൽ ഇതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും ഇത്തരം സന്ദേശങ്ങൾ വിശ്വസിച്ച് ആരും വെയിൽ കൊള്ളരുതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഇതിൽ കോഴിക്കോട് ജില്ലയിലാണ് ഉഷ്ണ തരംഗം ഏറ്റവും രൂക്ഷമാവുക. കോഴിക്കോട്ട്് ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 34 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൂട് വർധിക്കുന്നത് മൂലം സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വളരെയേറെ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു. ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അഥോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുൻകരുതൽ കർശനമായി പാലിക്കണം. ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും. അയഞ്ഞ, ലൈറ്റ് കളർ, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പു വരുത്താനും പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP