Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നതിനും പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സർക്കാർ കൈതാങ്ങ്; വികലാംഗക്ഷേമ കോർപറേഷന് 20 കോടിയുടെ സർക്കാർ ഗ്യാരന്റി

ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നതിനും പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സർക്കാർ കൈതാങ്ങ്; വികലാംഗക്ഷേമ കോർപറേഷന് 20 കോടിയുടെ സർക്കാർ ഗ്യാരന്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ദേശീയ വികലാംഗ ധനകാര്യ കോർപറേഷന്റെ സംസ്ഥാന ചാനലൈസിങ് ഏജൻസിയായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന് കേരളത്തിലെ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

നിലവിലുണ്ടായിരുന്ന 6 കോടിയുടെ ഗ്യാരന്റി പുതുക്കുന്നതിനും 8 കോടിയുടെ പുതിയ കരാർ നടപ്പിലാക്കുന്നതിനും പുതുതായി 6 കോടി രൂപ അനുവദിക്കുന്നതിനുമാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതുവഴി നിരവധി പുതിയ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നതിനും അതുവഴി അവരുടെ പുനരധിവാസവും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

2000 മുതലാണ് വികലാംഗ ക്ഷേമ കോർപറേഷൻ സ്വയംതൊഴിൽ വായ്പ നൽകിത്തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റിയുടെ പിൻബലത്തിലാണ് ദേശീയ വികലാംഗ ധനകാര്യ കോർപറേഷൻ വായ്പ തുക അനുവദിക്കുന്നത്. ഈ സർക്കാർ വന്നതിന് ശേഷം വായ്പ വിതരണത്തിൽ വലിയ മുന്നേറ്റം നടത്തിയതിനെത്തുടർന്ന് ഗ്യാരന്റി തുക വർധിപ്പിക്കുന്നതിനായി വികലാംഗ ക്ഷേമ കോർപറേഷൻ സർക്കാരിനോട് അഭ്യർത്ഥിക്കുകയുണ്ടായി.

വികലാംഗ ക്ഷേമ കോർപറേഷൻ ഇക്കാലയളവിൽ നടത്തിയ സ്വയംതൊഴിൽ വായ്പ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്ത് എൻ.എച്ച്.എഫ്.ഡി.സി.യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള കേന്ദ്ര സർക്കാരിന്റെ അവാർഡ് വികലാംഗ ക്ഷേമ കോർപറേഷൻ കരസ്ഥമാക്കുകയുണ്ടായി. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കൂടുതൽ പേർക്ക് വായ്പ നൽകാനായി പുതിയ ഗ്യാരന്റി അനുവദിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP