Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശുപത്രിയിൽ തുണിയില്ലാതെ നഗ്നരായി അങ്ങോട്ടുമിങ്ങോട്ടു നടക്കുന്നു; നഴ്‌സുമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരോട് അശ്ലീല ആംഗ്യംകാട്ടി പാട്ടും പാടുന്നു; സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ട് വാശി പിടിക്കുന്നു; കൊറോണ ക്വാറന്റൈനിൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്‌ലീഗി ജമാഅത്തുകാരുടെ ഹോബികൾ ഇങ്ങനെ; ക്ഷമ നശിച്ച് പൊലീസിന് പരാതി നൽകി ഗസ്സിയാബാദ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ

ആശുപത്രിയിൽ തുണിയില്ലാതെ നഗ്നരായി അങ്ങോട്ടുമിങ്ങോട്ടു നടക്കുന്നു; നഴ്‌സുമാർ അടക്കമുള്ള ആശുപത്രി ജീവനക്കാരോട് അശ്ലീല ആംഗ്യംകാട്ടി പാട്ടും പാടുന്നു; സിഗരറ്റ് വേണമെന്ന് ആവശ്യപ്പെട്ട് വാശി പിടിക്കുന്നു; കൊറോണ ക്വാറന്റൈനിൽ ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്‌ലീഗി ജമാഅത്തുകാരുടെ ഹോബികൾ ഇങ്ങനെ; ക്ഷമ നശിച്ച് പൊലീസിന് പരാതി നൽകി ഗസ്സിയാബാദ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുറച്ചു ദിവസങ്ങളിലായി രാജ്യത്തെ കോവിഡിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയത് തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീൻ മർക്കസായിരുന്നു. എണ്ണായിരത്തോളം പേരാണ് ഇവിടെ കോവിഡ് ഭീതിയിൽ കഴിയേണ്ടി വന്നത്. കേരളത്തിൽ അടക്കം രണ്ട് തബ് ലീഗ് ജമാഅത്തുകാർക്ക് കോവിഡ് ബാധിച്ചു. തമിഴ്‌നാട്ടിൽ അടക്കം രോഗത്തിന്റെ തോത് ഒറ്റയടിക്ക് വർദ്ധിക്കാൻ ഇടയാക്കിയത് ഇവരുടെ ഇടപെടൽ ആയിരുന്നു.

തബ്‌ലീഗി ജമാഅത്തുകാർ പൊതുവേ ശാന്തരാണെന്നാണ് അവകാശ വാദമെങ്കിലും ആശുപത്രിയിൽ കഴിയുന്ന ഇവരെകുറിച്ച് അത്ര നല്ല അഭിപ്രായമല്ല പുറത്തുവരുന്നത്. ഗസ്സിയാബാദിലെ കൊറോണ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന തബ്‌ലീഗി ജമാഅത്തുകാർ ആശുപത്രി ജീവനക്കാർക്ക് തലവേദന ആകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കൊണ്ട് പൊറുതിമുട്ടിയെ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്ന ഘട്ടം വരെ എത്തിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നത്.

ഗസ്സിയാബാദിലെ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന തബ്‌ലീഗി ജമാഅത്തുകാർ തുണിയില്ലാതെ നഗ്നരായി നടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നതായും സിഎംഒ ഗസ്സിയാബാദ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തബ് ലീഗുകാരായ ഇവരെ കുറിച്ച് ആശുപത്രി ജീവനക്കാർ പരാതി നൽകിയിട്ടുണ്ട്. കോവിഡ് ഭീതിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ് കുഴപ്പക്കാരായിട്ടുള്ളത്. ഐസലേഷൻ വാർഡിലെ മുറിയൽ നഗ്നരായി തുണിയില്ലാതെ നടക്കുകയാണ് ഇക്കൂട്ടർ.

പാൻസ് ധരിക്കാതെ നടക്കുകയും വൾഗറായി പാട്ടു പാടുകയും നഴ്‌സുമാർ അടക്കമുള്ളവരെ നോക്കി കമന്റടിക്കുകയും ചെയ്യുന്നു എന്നാണ് സിഎംഒ നൽകിയ പരാതിയിൽ പറുയന്ന്ത. ഇത് കൂടാതെ ഇവർ ഹൗസ് കീപ്പിങ് ജീവനക്കാരോട് സിഗരറ്റ് ചോദിക്കുകയും നഴ്‌സുമാരോട് അശ്ലീല കമന്റടിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കുന്നത് തന്നെ ദുഷ്‌കക്കരമായി മാറുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.

നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 9000 തബ്ലീഗ് ജമാഅത്ത് പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 1,306 പേർ വിദേശികളാണ്. മുഴുവൻ ആളുകളെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുംബൈയിലെ ധാരാവിയിൽ 56 വയസ്സുള്ള ഒരാൾ കോവിഡ് 19 ബാധിച്ച് മരിച്ചതിനു പിന്നാലെ ഒരു ശുചീകരണ തൊഴിലാളിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഈ പരിസരത്തെ കെട്ടിടങ്ങൾ അടച്ചുപൂട്ടിയതായും പരിശോധന ആരംഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ തബ് ലീഗി ജമാഅത്തിന്റെ മേധാവി മൗലാന സാദ് ഖണ്ഡാലവിയെ മാർച്ച് 28 മുതൽ കാണാനില്ലെന്ന വിധത്തിലും വാർത്തകൾ വരുന്നുണ്ട്. ഡൽഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് മൗലാന സാദിനെ കാണാതായത്.സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവർത്തകർക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീൻ മർക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു.

56കാരനായ മൗലാന മുഹമ്മദ് സാദ് തബ്ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീർ) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി നൂറു കോടിയിലേറെ അനുയായികളാണ് സാദിനുള്ളത്. 2015 നവംബർ 16 നാണ് സാദ് തബ്ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതൽ 2015 വരെ ഷൂറാ കൗൺസിൽ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡൽഹിയിലെ സക്കീർ നഗറിലും ഉത്തർപ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്.

അതിനിടെ മൗലാന സാദിന്റേത് എന്ന പേരിൽ സാമൂഹിക അകലം പാലിക്കലിനെ എതിർക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതർ ഉറപ്പിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ലെന്നും മതാചാരത്തിൽ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മർക്കസിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലിപ്പിൽ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഓഡിയോയിൽ സൂചിപ്പിക്കുന്നു. ഡൽഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്.

രണ്ടാമത്തെ ഓഡിയോ ക്ലിപ്പിൽ നിലപാടു മാറ്റം വന്നിട്ടുണ്ട്്. ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യർ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മൾ വീടുകളിൽ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിർദ്ദേശവും പാലിക്കണം. ക്വാറന്റീൻ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഐസലേഷനിലാണെന്നും ക്ലിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP