Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ ബിജെപിക്കാരാണ്... നിങ്ങൾക്കുള്ള അരി മോദിജി കൊണ്ടിറക്കിത്തരും! ചേർത്തലയിലെ പാണാവള്ളിക്കെടുത്തെ പൊയ്കാട് ഗിരിജൻ കോളനിയിൽ നിന്നുള്ള ഈ വീഡിയോ വൈറൽ; ഒരു അമ്മയും നാലു മക്കളും.. പിന്നെ മുഖമില്ലാത്ത പെൺ ശബ്ദവും...; ഉന്നയിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ അരി വിതരണത്തിൽ രാഷ്ട്രീയമെന്ന് ആരോപണം; പ്രചരണത്തിന് പിന്നിൽ രണ്ട് ഭാര്യമാരുള്ള സർക്കാർ ജീവനക്കാരന്റെ കുബുദ്ധിയെന്ന് പഞ്ചായത്ത് പ്രസിഡന്റും; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വീഡിയോയ്ക്ക് പിന്നിൽ എന്ത്?

നിങ്ങൾ ബിജെപിക്കാരാണ്... നിങ്ങൾക്കുള്ള അരി മോദിജി കൊണ്ടിറക്കിത്തരും! ചേർത്തലയിലെ പാണാവള്ളിക്കെടുത്തെ പൊയ്കാട് ഗിരിജൻ കോളനിയിൽ നിന്നുള്ള ഈ വീഡിയോ വൈറൽ; ഒരു അമ്മയും നാലു മക്കളും.. പിന്നെ മുഖമില്ലാത്ത പെൺ ശബ്ദവും...; ഉന്നയിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റിന്റെ അരി വിതരണത്തിൽ രാഷ്ട്രീയമെന്ന് ആരോപണം; പ്രചരണത്തിന് പിന്നിൽ രണ്ട് ഭാര്യമാരുള്ള സർക്കാർ ജീവനക്കാരന്റെ കുബുദ്ധിയെന്ന് പഞ്ചായത്ത് പ്രസിഡന്റും; സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന വീഡിയോയ്ക്ക് പിന്നിൽ എന്ത്?

ആർ പീയൂഷ്

ആലപ്പുഴ: ഒരു അമ്മയും നാലു മക്കളും.. പിന്നെ മുഖമില്ലാത്ത പെൺ ശബ്ദവും... ഇവരുടെ വീഡിയോ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വൈറലാകുകയാണ്. ഞങ്ങൾ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ പാണാവള്ളി ഗിരിജൻ കോളനിയിലെ അംഗങ്ങൾ എന്നാണ് ഇവർ പറയുന്നത്. കോവിഡുകാലത്ത് അർഹതപ്പെട്ട സഹായം കിട്ടുന്നില്ലെന്നാണ് പരാതി. ബിജെപിക്കാരായതു കൊണ്ട് പാണാംവിള പഞ്ചാത്ത് ഒന്നും നൽകുന്നില്ല. ചോദിച്ചാൽ നിങ്ങൾ ബിജെപിക്കാരാണ്. നിങ്ങൾക്ക് പ്രധാനമന്ത്രി മോദിജി കൊണ്ട് അരി ഇറക്കിത്തരും എന്നാണ് ഉത്തരവാദിത്തപ്പെട്ടവർ പറയുന്നതെന്നാണ് ഉയരുന്ന ആരോപണം. നാല് ആൺകുട്ടികളേയും ചേർത്ത് പിടിച്ചുള്ള അമ്മയുടെ വീഡിയോ വൈറലാകുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയത്തിന്റെ പേരിൽ സഹായ വിതരണം അട്ടിമറിക്കുന്നുവെന്ന സംശയമാണ്.

പൊയ്കാട് ഗിരിജൻ കോളനിയിലെ ഉള്ളാളന്മാരാണ് തങ്ങളെന്നും എല്ലാ ഉള്ളാന്മാർക്കും പഞ്ചായത്ത് അരിയും മറ്റും കൊടുത്തിട്ടും തങ്ങൾക്ക് തരുന്നില്ലെന്നുമാണ് പരാതി. കുട്ടികൾ ഭക്ഷണം കിഴിച്ചിട്ട് ദിവസങ്ങളായി. അരിയുമായി ആളുകളെത്തിയപ്പോൾ സന്തോഷിച്ചു. ഭക്ഷണം കിട്ടുമെന്നും ഇന്നെങ്കിലും ചോറു കഴിക്കാമെന്നും കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ ആരും ഒന്നും തന്നില്ല. ഈ കോളനിയിൽ ഈ കുടുംബത്തെ മാത്രം ഒറ്റപ്പെടുത്തി അവർ മടങ്ങിയെന്നാണ് ആരോപണം. പഞ്ചായത്ത് പ്രസിഡന്റും മെമ്പളും സിടി പ്രമോട്ടറുമാണ് ആനുകുല്യം നിഷേധിച്ചതെന്നാണ് വാട്‌സാപ്പിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇവർ ആരോപിക്കുന്നത്. മോദിജി കൊണ്ടിറക്കി തരമെന്ന പരിഹാസമാണ് ബന്ധപ്പെട്ടവർ ചൊരിഞ്ഞതെന്നും പറയുന്നു.

മുഴുപട്ടിണിയിലാണ് തങ്ങൾ. ഇത്തരത്തിലെ ഒഴിവാക്കൽ മുമ്പും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ബിജെപിക്കാരെന്ന് പറഞ്ഞ് ആനുകൂല്യങ്ങൾ പലതും നിഷേധിച്ചു. അന്നെല്ലാം റോഡിൽ ഇറങ്ങി തെണ്ടാൻ കഴിഞ്ഞിരുന്നു. അങ്ങനെ വിശപ്പകറ്റി. ഇന്ന് ഈ അസുഖം കാരണം അതിനും കഴിയുന്നില്ല. കുട്ടികൾ പട്ടിണിയിലാണ്. അവർ പറയുന്നു നിങ്ങൾക്ക് മോദിജി കൊണ്ടു വരുമെന്ന്. അങ്ങനെ പ്രതീക്ഷിച്ച് ഇരുന്നോളാനാണ് പരിഹാസം. ജാതി പറഞ്ഞാണ് അവർ അധിക്ഷേപിക്കുന്നതെന്നും വീഡിയോയിൽ കുടുംബം ആരോപിക്കുന്നു. കൊറോണക്കാലത്ത് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകായണ് കുടുംബം.

റോഡിൽ ഇറങ്ങിയാൽ പൊലീസ് പിടിക്കും. തെണ്ടാമെന്ന് വച്ച് വീടുകളിലേക്ക് പോയാൽ എല്ലാവരും ഈ അസുഖക്കാലത്ത് വാതിൽ കൊട്ടിയടയ്ക്കും. അതിനാൽ എന്തു ചെയ്യണമെന്ന് അറിയില്ല. എല്ലാവരും പ്രതികരിക്കണമെന്നും സഹായിക്കണമെന്നും ഈ വീഡിയോയിൽ കുടുംബം ആവശ്യപ്പെടുന്നു. ആദിവാസികൾക്കുള്ള സഹായത്തിൽ രാഷ്ട്രീയം കലർത്തുന്നുവെന്നാണ് അവർ പറയുന്നത്. പാർട്ടി പറയുന്ന കുടുംബത്തിന് മാത്രമാണ് ഇവിടെ സഹായം കിട്ടുന്നതെന്ന ആരോപണവും അവർ ഉന്നയിക്കുന്നുണ്ട്.

വീഡിയോ വിവാദമായതോടെ പാണാവള്ളി പഞ്ചായത്ത് അധികൃതർ രംഗത്തു വന്നു. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ഡോ. പ്രദീപ് കൂടെയ്ക്കൽ പറയുന്നത്. കഴിഞ്ഞ ദിവസം ട്രൈബൽ ഡിപ്പാർട്ട്മെന്റ് പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽപെട്ടവർക്ക് പ്രത്യേക ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു. പഞ്ചായത്തിലെ 47 ട്രൈബൽ കുടുംബങ്ങൾക്കാണ് വിതരണം ചെയ്തത്. റേഷൻ കാർഡ് ഉള്ളവർക്കാണ് കിറ്റുകൾ കൊടുത്തത്. അതിന്റെ ഉദ്ഘാടനത്തിനും ഞാൻ പങ്കെടുത്തിരുന്നു-പ്രസിഡന്റ് പറയുന്നു.

ഈ വീഡിയോ ദൃശയങ്ങളിൽ കാണുന്ന സ്ത്രീ ഷാജി എന്നയാളുടെ ഒപ്പം താമസിക്കുന്നതാണ്. പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ റേഷൻ കാർഡുള്ളവരാണ്. ആ കാർഡിൽ അവിടെ ആനുകൂല്യങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഷാജിയുടെ ഭാര്യ ചന്ദ്രമതി സ്ത്രീയാണ്. ഇവർക്ക് ഉദ്ഘാടനം നടത്തിയപ്പോൾ എന്റെ സാന്നിധ്യത്തിലാണ് കിറ്റ് നൽകിയത്. വീഡിയോ ദൃശ്യം പകർത്തിയത് ഷാജിയുടെ മറ്റ് ഭാര്യമാർ ചേർന്നാണ്. വീഡിയോ ദൃശ്യങ്ങളിൽ പറയുന്നതു പോലെ ബിജെപി അനുഭാവികളായതു കൊണ്ട് സഹായം നൽകിയില്ല എന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല-അദ്ദേഹം വിശദീകരിച്ചു.

ഷാജിയുടെ അനന്തരവന്റെ കുടുംബത്തിനും കിറ്റ് കൊടുത്തു. അവരും ബിജെപി അനുഭാവികളാണ്. സംഭവം നടന്നതിന് പിന്നാലെ എത്തിയ ബിജെപി നേതാക്കൾക്കും കാര്യങ്ങൾ മനസ്സിലായി. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് പകൽ പോലെ വ്യക്തമാണ്. ഷാജിയും നാലു ഭാര്യമാരും കൂടിയാണ് പൊയ്ക്കാട് കോളനിൽ താമസിക്കുന്നത്. രണ്ട് ഭാര്യമാർ ട്രൈബൽ വിഭാഗത്തിൽപെട്ടവരല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇയാൾക്ക് 9 ഭാര്യമാർ വിവിധ ഇടങ്ങളിൽ ഉണ്ട് എന്ന് അറിഞ്ഞു. സർക്കാർ ജോലിയുള്ള ഷാജി മുൻപും സ്വകാര്യ നേട്ടത്തിനായി സമൂഹ മാധ്യമങ്ങളിൽ കൂടി വ്യാജ പ്രചരണം നടത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് ആരോപിക്കുന്നു.

എച്ചിൽക്കൂനയിൽ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. അത് വാസ്തവ വിരുദ്ധമാണ് എന്ന് തെളിഞ്ഞിരുന്നു. കൊല്ലത്തുള്ള ഒരു സിഐക്കെതിരെയും മകളെ പീഡിപ്പിച്ചു എന്ന് വ്യാജ പരാതി നൽകിയിരുന്നു. ഇത്തരത്തിൽ ക്രിമിനൽ സ്വഭാവമുള്ള ആളാണ് ഷാജി എന്നും പ്രദീപ് കൂടെയ്ക്കൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP