Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാർത്താ സമ്മേളനം നടത്തിയത് കോഴിക്കോട്; ഇന്നലെ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരെ കണ്ടതോടെ വിവാദം തുടങ്ങി; ബിജെപി അധ്യക്ഷൻ റോഡ് മാർഗ്ഗം തലസ്ഥാനത്ത് എത്തിയത് സേവാഭാരതിയുടെ വാഹനത്തിൽ എന്ന് കണ്ടെത്തി സ്‌പെഷ്യൽ ബ്രാഞ്ച്; ചാരിറ്റിക്കുള്ള പാസ് ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപം; കോവിഡുകാലത്ത് ആരും പുറത്തിറങ്ങരുതെന്ന മോദിയുടെ ആഹ്വാനം ബിജെപി നേതാവ് ലംഘിച്ചോ? കൊറോണക്കാലത്തെ കെ സുരേന്ദ്രന്റെ യാത്ര വിവാദത്തിൽ

ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാർത്താ സമ്മേളനം നടത്തിയത് കോഴിക്കോട്; ഇന്നലെ തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരെ കണ്ടതോടെ വിവാദം തുടങ്ങി; ബിജെപി അധ്യക്ഷൻ റോഡ് മാർഗ്ഗം തലസ്ഥാനത്ത് എത്തിയത് സേവാഭാരതിയുടെ വാഹനത്തിൽ എന്ന് കണ്ടെത്തി സ്‌പെഷ്യൽ ബ്രാഞ്ച്; ചാരിറ്റിക്കുള്ള പാസ് ദുരുപയോഗം ചെയ്തുവെന്ന് ആക്ഷേപം; കോവിഡുകാലത്ത് ആരും പുറത്തിറങ്ങരുതെന്ന മോദിയുടെ ആഹ്വാനം ബിജെപി നേതാവ് ലംഘിച്ചോ? കൊറോണക്കാലത്തെ കെ സുരേന്ദ്രന്റെ യാത്ര വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗണിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോഴിക്കോട് ഉള്ള്യേരിയിലെ വസതിയിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് സുരേന്ദ്രൻ യാത്ര ചെയ്തത്. വാർത്താസമ്മേളനം നടത്തുന്നതിനായാണ് തിരുവനന്തപുരത്തേക്ക് പോയത്. ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ സുരേന്ദ്രൻ കോഴിക്കോടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ തുടരുകയും ചെയ്യണമായിരുന്നു. ഇതിന് വിരുദ്ധമായാണ് യാത്രയെന്നാണ് ആരോപണം.

എന്നാൽ കേന്ദ്ര നേതൃത്വത്തെയടക്കം വിവരം ധരിപ്പിച്ചശേഷമാണ് യാത്ര നടത്തിയതെന്നും ഔദ്യോഗിക വാഹനത്തിൽ വരുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും കെ.സുരേന്ദ്രന്റെ പറഞ്ഞു. ഔദ്യോഗിക ചുമതലകൾ ചെയ്ത് തീർക്കാനുണ്ടായിരുന്നതിനാലാണ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് സുരേന്ദ്രന്റെ വിശദീകരണം. ലോക്ക്ഡൗൺ തീരുന്നതുവരെ തിരുവനന്തപുരത്ത് തന്നെയാകും താമസിക്കുകയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ജില്ല വിട്ട് യാത്ര ചെയ്തു വരുന്നവരെ പോലും ഇപ്പോൾ സർക്കാർ ക്വാറന്റൈന് വിധേയമാക്കുന്നുണ്ട്.

സേവാ ഭാരതിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താനെന്ന പേരിൽ യാത്രാ പെർമിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരം. ഇതാണ് വിവാദമാകുന്നത്. ലോക്ക്ഡൗൺ കാലയളവിൽ വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു കെ.സുരേന്ദ്രൻ എന്നാണ് രാഷ്ട്രീയ എതിരാളികളുടെ നിലപാട്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയിൽ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആർക്കും നൽകുന്നില്ല. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. ഈ പാസ് സേവാഭാരതി ദുരുപയോഗം ചെയ്‌തോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് ചികിത്സക്കെത്താൻ പോലും യാത്ര വിലക്ക് കാരണം വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസിൽ തന്നെ ചർച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗൺ നിർദ്ദേശം ബിജെപി അധ്യക്ഷൻ തന്നെ മറികടന്നത് പുതിയ തലത്തിലും ചർച്ചയാവുകയാണ്. ഓരോരുത്തരും നിൽക്കുന്നിടത്ത് തന്നെ തുടരാനായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നത്. ഈ സമയത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രൻ. ഇവിടെ നിന്നും തിരുവനന്തപുരത്തെത്തിയാണ് വാർത്താ സമ്മേളനം നടത്തിയത്.

പൊലീസിന്റെ പാസ് കിട്ടിയാൽ മാത്രമേ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യാൻ പറ്റുകയുള്ളു. വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വിവാദത്തിൽ കുടുങ്ങുന്നത്. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണം.

ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ കോഴിക്കോടായിരുന്ന സുരേന്ദ്രൻ മാർച്ച് 31ന് വാർത്താസമ്മേളനം നടത്തിയിരുന്നു. ഏപ്രിൽ രണ്ട് വ്യാഴാഴ്ച സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തിയും വാർത്താസമ്മേളനം നടത്തി. ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ചർച്ചകൾക്കിടെയാണ് സുരേന്ദ്രന്റെ വിവാദ യാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP