Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്പത്ത് സഹോദരിയുമായി പഠിച്ചപ്പോൾ സഹോദരനോട് തുടങ്ങിയ പ്രണയം; വീട്ടിൽ പിണങ്ങിയപ്പോൾ മീനാക്ഷിപുരത്തെ കാമുകന്റെ വീട്ടിലെത്തിയത് നടന്ന്; ലോക് ഡൗൺ കാലത്ത് എട്ട് കിലോമീറ്റർ പിന്നീട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോയത് അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് എടുത്ത മുൻകരുതൽ കാരണം പോക്‌സോ കേസിൽ നിന്ന് രക്ഷപ്പെട്ടത് കാമുകൻ; അച്ഛനെ പൊക്കിയപ്പോൾ മകനും കാമുകിയും പ്രത്യക്ഷപ്പെട്ടു; കൊറോണക്കാലത്തെ പാറത്തോടിൽ ഒളിച്ചോട്ടം പൊലീസ് പൊളിച്ചത് ഇങ്ങനെ

കമ്പത്ത് സഹോദരിയുമായി പഠിച്ചപ്പോൾ സഹോദരനോട് തുടങ്ങിയ പ്രണയം; വീട്ടിൽ പിണങ്ങിയപ്പോൾ മീനാക്ഷിപുരത്തെ കാമുകന്റെ വീട്ടിലെത്തിയത് നടന്ന്; ലോക് ഡൗൺ കാലത്ത് എട്ട് കിലോമീറ്റർ പിന്നീട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോയത് അറിഞ്ഞ് നെടുങ്കണ്ടം പൊലീസ് എടുത്ത മുൻകരുതൽ കാരണം പോക്‌സോ കേസിൽ നിന്ന് രക്ഷപ്പെട്ടത് കാമുകൻ; അച്ഛനെ പൊക്കിയപ്പോൾ മകനും കാമുകിയും പ്രത്യക്ഷപ്പെട്ടു; കൊറോണക്കാലത്തെ പാറത്തോടിൽ ഒളിച്ചോട്ടം പൊലീസ് പൊളിച്ചത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: പാറത്തോട്ടിലെ വീട്ടിൽ നിന്നും 5 കിലോമീറ്ററോളം നടന്ന് തേവാരംമെട്ടിലെത്തി. ഇവിടെ നിന്നും ഒരുമണിക്കൂറോളം നടപ്പുവഴിയിലൂടെ സഞ്ചരിച്ച് മീനാക്ഷിപുരത്തെ കാമുകന്റെ വീട്ടിലെത്തി. പകൽമുഴുവൻ സമീപത്തെ തോട്ടങ്ങളിൽ കാമുകനെയും കൂട്ടി കറങ്ങിനടക്കുകയും വൈകുന്നേരം മീനാക്ഷിപുരത്തെ വീട്ടിലെത്തുകയുമായിരുന്നു പതിവ്. കാത്തിരുന്നിട്ടും ഇരുവരെയും കൈയിൽ കിട്ടാതെവന്നപ്പോൾ കാമുകന്റെ പിതാവിനെ പൊലീസ് പൊക്കി. നിമിഷങ്ങൾക്കുള്ളിൽ മകൻ കാമുകിയെയും കൂട്ടി സ്റ്റേഷനിലെത്തി. കാമുകൻ പോക്സോ കേസ്സിൽ കുടുങ്ങാതിരുന്നതിന് നിമിത്തമായത് പൊലീസിന്റെ മുന്നറിയിപ്പെന്നും വെളിപ്പെടുത്തൽ.

കൊറോണക്കാലത്തെ പാറത്തോട് സ്വദേശിനിയുടെ ഒളിച്ചോട്ടത്തെക്കുറിച്ചും പിന്നീട് നടന്ന സംഭവപരമ്പരകളെക്കുറിച്ചും നെടുംങ്കണ്ടം പൊലീസിന്റെ വിവരണം ഇങ്ങിനെ. കഴിഞ്ഞ മാസം 30-നാണ് വീട്ടുകാരുമായി വഴക്കുകൂടി 17 കാരി വീട് വിട്ടറങ്ങിയത്. വൈകുന്നേരമാവുമ്പോഴേയ്ക്കും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാർ. രാത്രിയായിട്ടും മകൾ വീട്ടിലെത്താത്തതിനെത്തുടർന്ന് പിതാവ് നെടുംങ്കണ്ടം പൊലീസിൽ പരാതിയുമായെത്തുകയായിരുന്നു.

ഉടൻ പൊലീസ് മൊബൈൽടവർ ലൊക്കേഷൻ പരിശോധിക്കുകയും പെൺകുട്ടി തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തുണ്ടെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.ത ുടർന്ന് ഇവിടുത്തുകാരായ പെൺകുട്ടിയുടെ ബന്ധുക്കളെ വിവരമറിയച്ചു. ഇവരുടെ ഇടപെടലിൽ പെൺകുട്ടി കാമുകന്റെ വീട്ടിലെത്തിയതായി സ്ഥിരീകരിച്ചു. വിവരം ഇവർ പൊലീസിൽ അറിക്കുകയും ചെയ്തു. പ്രായപൂർത്തിയായിട്ടില്ലന്നും രാത്രിയിൽ പെൺകുട്ടിയെ കാമുകനൊപ്പം കഴിയാൻ അനുവദിക്കരുതെന്നും ഇതിന് ഏതെങ്കിലും തരത്തിൽ ഒത്താശ ചെയ്താൽ അഴിയെണ്ണെണ്ടിവരുമെന്നും പൊലീസ് കാമുകന്റെ ബന്ധുക്കളെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

ഇതെത്തുടർന്ന് കാമുകന്റെ വീട്ടുകാർ ഇക്കാര്യത്തിൽ കരുതലെടുത്തു. വീട്ടിലെ പെൺകുട്ടിക്കൊപ്പമാണ് ഒളിച്ചോടിയെത്തിയ പെൺകുട്ടിയെയും ഇവർ രണ്ട് രാത്രി പാർപ്പിച്ചത്. 31-ാം തീയതിയാണ് നെടുംങ്കണ്ടം പൊലീസ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ തമിഴ്‌നാട് തേവാരം സ്റ്റേഷൻ പരിധിയിലെ മീനാക്ഷിപുരത്തേയ്ക്ക് തിരിക്കുന്നത്. തേവാരം സ്റ്റേഷനിലെത്തി വിവരങ്ങൾ അറിയിച്ചപ്പോൾ ആവശ്യമായ എല്ലാസഹായവും നൽകാമെന്ന് ഇവിടുത്തെ എസ് ഐ നെടുംങ്കണ്ടം പൊലീസിന് ഉറപ്പുനൽകി.

തുടർന്ന് കേരളപൊലീസ് കാമുകന്റെ വീട്ടിലെത്തി പരിശോധിച്ചു. പെൺകുട്ടിയും മകനും രാവിലെ വീട് വിട്ടതാണെന്നും വൈകിട്ടെ മടങ്ങിവരു എന്നുമായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇതെത്തുടർന്ന് പൊലീസ് കാത്തുനിന്നെങ്കിലും ഇരുട്ട് പരന്നിട്ടും ഇരുവരും മടങ്ങിയെത്തിയില്ല. തുടർന്ന് പൊലീസ് സംഘം കാമുകന്റെ പിതാവിനെ വിവരശേഖരണത്തിനെന്ന് ബോദ്ധ്യപ്പെടുത്തി തേവാരം സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതറിഞ്ഞ് കാമുകൻ പെൺകുട്ടിയെയും കൊണ്ട് ശരവേഗത്തിൽ സ്റ്റേഷനിലെത്തി. തുടർന്ന് പെൺകുട്ടിയെയും കൊണ്ട് കേരളപൊലീസ് രാത്രി തന്നെ നാട്ടിലേയ്ക്ക് തിരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയ്ക്കാൻ ഉത്തരവായി.

തേവാരംമെട്ട് നിവാസികൾ പലപ്പോഴും പച്ചക്കറിയും മറ്റുംവാങ്ങാൻ മീനാക്ഷിപുരത്തെത്താറുണ്ട്. താഴെ പാതയോരത്ത് ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്. വീട്ടുകാരുമൊത്ത് ഈ ക്ഷേത്രത്തിലും മീനാക്ഷിപുരത്ത ബന്ധുവീട്ടിലും പാറത്തോട് സ്വദേശിനി മുമ്പ് പലവട്ടം നടന്നെത്തിയിട്ടുണ്ട്. ഈ പരിചയമാണ് മീനാക്ഷിപുരത്തേയ്ക്കുള്ള യാത്രയ്ക്ക് പെൺകുട്ടിക്ക് തുണയായതെന്നാണ് പൊലീസ് സംഘത്തിന്റെ വിലയിരുത്തൽ. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ പ്രകാശിന്റെ നേതൃത്വത്തിൽ സൂരജ്, സന്തോഷ്, അമ്പിളി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മീനാക്ഷിപുരത്തുനിന്നും സുരക്ഷിതയായി പെൺകുട്ടിയെ നാട്ടിലെത്തിച്ചത്.

കോവിഡ് മുന്നറിയിപ്പ് പാലിക്കേണ്ടതിനാൽ സാനിറ്റൈസർ, മാസ്‌ക്, കൈയുറ, ഭക്ഷണം, വെള്ളം തുടങ്ങിയവയുമാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് പോയത്.തുടർന്ന് ഇന്നലെ പുലർച്ചെ പെൺകുട്ടിയെ നെടുങ്കണ്ടത്ത് എത്തിച്ചു. വൈദ്യ പരിശോധന അടക്കമുള്ള നടപടി ക്രമം പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കമ്പത്ത് കാമുകന്റെ സഹോദരിയും പാറത്തോട് സ്വദേശിനിയും ഒരുമിച്ചാണ് പഠിച്ചിരുന്നത് .ഇടക്കാലത്താണ് കൂട്ടുകാരിയുടെ സഹോദരനുമായി പാറത്തോട് സ്വദേശിനി പ്രണയത്തിലായത്.

ലോക്ഡൗണിനെ തുടർന്നാണ് പെൺകുട്ടി പാറത്തോട്ടിലെ വീട്ടിലെത്തിയത്.പെൺകുട്ടി സ്വയം വീട്ടിൽ നിന്ന് ഇറങ്ങിയതിനാൽ കാമുകനെതിരെ കേസെടുത്തിട്ടില്ല.പീഡനം നടന്നതിനും തെളിവില്ല. അതുകൊണ്ട് തന്നെ കാമുകൻ പോക്‌സോ കേസിൽ നിന്നും രക്ഷപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP