Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ല! മതാചാരത്തിൽ അതു പറയുന്നില്ലെന്നുമില്ല; മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും ആദ്യ ഓഡിയോ ക്ലിപ്പ്; പിന്നെ വീടുകളിൽ തന്നെ കഴിയണമെന്ന നിലപാട് മാറ്റം; മർക്കസിന്റെ യുട്യൂബ് ചാനലിൽ എത്തിയത് മൗലാനയുടെ ശബ്ദം തന്നെയെന്ന് ഉറപ്പിക്കാൻ അന്വേഷകർ; തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നുഴഞ്ഞു കയറി വൈറസ് പടർത്തിയതെന്ന സംശയവും സജീവം; മൗലാന സാദ് ഖണ്ഡാലവി കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ഡൽഹി പൊലീസ്

കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ല! മതാചാരത്തിൽ അതു പറയുന്നില്ലെന്നുമില്ല; മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും ആദ്യ ഓഡിയോ ക്ലിപ്പ്; പിന്നെ വീടുകളിൽ തന്നെ കഴിയണമെന്ന നിലപാട് മാറ്റം; മർക്കസിന്റെ യുട്യൂബ് ചാനലിൽ എത്തിയത് മൗലാനയുടെ ശബ്ദം തന്നെയെന്ന് ഉറപ്പിക്കാൻ അന്വേഷകർ; തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ നുഴഞ്ഞു കയറി വൈറസ് പടർത്തിയതെന്ന സംശയവും സജീവം; മൗലാന സാദ് ഖണ്ഡാലവി കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് ഡൽഹി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പേരിൽ വിവാദമായ തബ്ലീഗ് ജമാഅത്ത് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീനിലെ വിവാദ മർക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവിയെ കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസിന്റെ അതിതീവ്ര ശ്രമം. സാദ് രാജ്യം വിട്ടു പോയിട്ടില്ല. മാർച്ച് 29ന് ശേഷം രാജ്യത്ത് നിന്നും ആർക്കും വിമാനം കിട്ടാത്തതാണ് ഇതിന് കാരണം. എന്നാൽ സുരക്ഷിത സ്ഥലത്ത് സാദ് കഴിയുന്നു. അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നതും സർക്കാർ ഗൗരവത്തോടെ കാണുന്നു. മൗലാന സാദിന്റേത് എന്ന പേരിൽ സാമൂഹിക അകലം പാലിക്കലിനെ എതിർക്കുന്ന ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ആധികാരികത അധികൃതർ ഉറപ്പിച്ചിട്ടില്ല. ഇതിനുള്ള ശ്രമങ്ങളും നടക്കുകയാണ്.

കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കൽ ആവശ്യമില്ലെന്നും മതാചാരത്തിൽ അതു പറയുന്നില്ലെന്നുമാണ് ഓഡിയോ ക്ലിപ്പിൽ പറയുന്നത്. മരിക്കാൻ ഏറ്റവും നല്ലയിടം പള്ളിയാണെന്നും മർക്കസിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ക്ലിപ്പിൽ പറയുന്നു. കൊറോണ വൈറസിന് തന്റെ അനുയായികളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഓഡിയോയിൽ സൂചിപ്പിക്കുന്നു. ഡൽഹി ക്രൈംബ്രാഞ്ച് വിഭാഗം ഇതു പരിശോധിക്കുന്നുണ്ട്. മർക്കസിന്റെ ചാനലിൽ ആയതു കൊണ്ട് ഇത് ഔദ്യോഗികമാണെന്നാണ് വിലയിരുത്തൽ. അതിനിടെ വീണ്ടും ഓഡിയോ എത്തി. ഇതിൽ കാര്യങ്ങൾ മാറി.

ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യർ ചെയ്ത കുറ്റകൃത്യങ്ങളുടെ ഫലമാണെങ്കിലും നമ്മൾ വീടുകളിൽ തന്നെ കഴിയണമെന്ന് ശബ്ദസന്ദേശം വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ ഉപദേശവും ഭരണകൂടത്തിന്റെ നിർദ്ദേശവും പാലിക്കണം. ക്വാറന്റീൻ മതാചാരത്തിന് എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. താൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡൽഹിയിൽ ഐസലേഷനിലാണെന്നും ക്ലിപ്പിൽ പറയുന്നു. ഇങ്ങനെ ഓഡിയോ ക്ലിപ്പുകൾ പുറത്തു വരുന്നതും കേന്ദ്ര സർക്കാരിന് തലവേദനയാണ്. ഡൽഹിയെ പൊലീസ് കേന്ദ്രത്തിന് കീഴിലാണ്. അതുകൊണ്ട് തന്നെ മൗലാനയെ പിടിക്കാനാവാത്തത് മോദി സർക്കാരിന് വലിയ നാണക്കേടാണ്

മൗലാനയെ മാർച്ച് 28 മുതൽ കാണാനില്ല. ഡൽഹി പൊലീസിന്റെ നോട്ടിസ് ലഭിച്ച ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച കുറ്റത്തിന് മൗലാന സാദിനും മറ്റ് തബ്ലീഗ് പ്രവർത്തകർക്കുമെതിരെ 1897-ലെ എപിഡെമിക് ഡിസീസ് നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്. നിസാമുദ്ദീൻ മർക്കസിലെ സംഘടനയുടെ ആസ്ഥാനത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച് അണുവിമുക്തമാക്കുകയും ചെയ്തു. ഇതിനിടെ മൗലാന എങ്ങനെ മുങ്ങിയെന്നത് പൊലീസിനും അത്ഭുതമായി തുടരുന്നു.

1965 മെയ്‌ 10നു ജനിച്ച മൗലാന മുഹമ്മദ് സാദ് തബ്ലീഗ് ജമാഅത്തിന്റെ ഇപ്പോഴത്തെ മേധാവി (അമീർ) ആണ്. സംഘടനാ സ്ഥാപകനായ മൗലാന മുഹമ്മദ് ഇല്യാസിന്റെ ചെറുമകനാണ് മുഹമ്മദ് സാദ്. 214 രാജ്യങ്ങളിലായി നൂറു കോടിയിലേറെ അനുയായികളാണ് സാദിനുള്ളത്. 2015 നവംബർ 16 നാണ് സാദ് തബ്ലീഗ് ജമാഅത്തിന്റെ തലപ്പത്തെത്തിയത്. 1995 മുതൽ 2015 വരെ ഷൂറാ കൗൺസിൽ അംഗമായിരുന്നു. അമ്പത്തിയാറുകാരനായ സാദിന് ഡൽഹിയിലെ സക്കീർ നഗറിലും ഉത്തർപ്രദേശിലെ ഖണ്ഡാലയിലും വസതികളുണ്ട്. ഈ വീടുകളിലൊന്നും മൗലാനയില്ല.

നിസാമുദീനിൽ വിവാദമായ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നത് ഇന്ത്യയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണെന്ന സംശയവും സജീവമാണ്. സമ്മേളനം നാളുകൾക്ക് മുമ്പേ പ്‌ളാൻ ചെയ്തിരുന്നു എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ രോഗം ഇന്ത്യയിൽ വ്യാപിപ്പിക്കാൻ ഭീകര പ്രസ്ഥാനങ്ങളുടെയോ പാക്കിസ്ഥാന്റെയോ ഇടപെടൽ പരിശോധിക്കുന്നുണ്ട്. മൗലാനയുടെ സംഘടന സാധാരണ ഗതിയിൽ തീവ്ര സ്വഭാവമില്ലാതെ പ്രവർത്തിക്കുന്നവരാണ്. ഇവരുടെ യോഗത്തിലേക്ക് ഇവരറിയാതെ കൊറോണ വൈറസ് പടർത്തുകയായിരുന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. 28നു രാത്രിയും 29നു പുലർച്ചെയും നിസാമുദ്ദീൻ മർക്കസ് മസ്ജിദിന്റെ ഉള്ളിൽ നിന്നും ആരോഗ്യ പ്രവർത്തകർക്കും പൊലീസിനും എതിരെ വലിയ ഭീഷണികൾ ആയിരുന്നു വന്നിരുന്നത്. മസ്ജിദിനുള്ളിൽ ഉള്ളവരെ ഒഴിപ്പിച്ച് കൊറോണ പരിശോധനക്ക് വിധേയമാക്കാൻ 15 മണിക്കൂർ ചർച്ചയും തർക്കവും വേണ്ടി വന്നിരുന്നു.

കൊറോണ വന്നാൽ ഞങ്ങൾ മരിച്ചോളാം എന്നും പുറത്തിറങ്ങാതെ ഇവിടെ മസ്ജിനുള്ളിൽ മരിച്ചു കിടന്നോളം എന്നും മർക്കസ് മേധാവി മൗലാന സാദ് ഖണ്ഡാലവി യുടെ അനുയായികൾ പൊലീസിനോട് പറഞ്ഞിരുന്നു,. മാത്രമവുമല്ല ഞങ്ങൾ പുറത്ത് വരുന്നില്ല എന്നും പുറത്ത് വരാതെ എങ്ങിനെ ഞങ്ങളിൽ കൊറോണ ഉണ്ടേൽ മറ്റുള്ളവർക്ക് പകരും എന്നും ചോദിച്ചിരുന്നു. കൊറോണയെ ഭയം ഇല്ലെന്നും അള്ളാഹു ഞങ്ങളേ ജീവിപ്പിക്കും എന്നും ആയിരുന്നു മസ്ജിദിൽ കൂടിയവർ പറഞ്ഞത്.

കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ ആണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് 29നു പുലർച്ചെ 2.30ഓടെ മസ്ജിദിൽ എത്തി ഒഴിയാൻ കർശന നിർദ്ദേശം നല്കിയത്. ഡോവൽ എത്തിയതോടെയാണ് ഡൽഹി പൊലീസിന്റെ കൈയിൽ നിയന്ത്രണം എത്തിയത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് കാര്യങ്ങൾ അന്വേഷിക്കുന്നത്. ഇവിടെ നിന്ന് രാജ്യത്തിന്റെ പലഭാഗത്തും വൈറസ് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP