Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിസാമുദ്ദീൻ ഇഫക്ടിൽ തമിഴ്‌നാട്ടിൽ രോഗികൾ കുതിച്ചുയരുന്നു; ഡൽഹിക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനം കടുത്ത വെല്ലുവിളിയാകും; ബീഹാറിൽ നിന്ന് പൊക്കിയത് 70 വിദേശ മതപ്രചാരകരെ; ഇങ്ങനെ പോയാൽ ഇന്ത്യയിലെ രോഗികളുടെ എണ്ണം അതിവേഗം 5000 കടക്കും; മർക്കസിൽ എത്തിയവരെ കണ്ടെത്താൻ അതിവേഗ നീക്കങ്ങൾ; രാജ്യത്തെ കോവിഡ് ബാധിതരിൽ 20% പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവർ; ഡൽഹിയിലെ ഒത്തുചേരൽ കോവിഡിന് തുണയായപ്പോൾ

നിസാമുദ്ദീൻ ഇഫക്ടിൽ തമിഴ്‌നാട്ടിൽ രോഗികൾ കുതിച്ചുയരുന്നു; ഡൽഹിക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനം കടുത്ത വെല്ലുവിളിയാകും; ബീഹാറിൽ നിന്ന് പൊക്കിയത് 70 വിദേശ മതപ്രചാരകരെ; ഇങ്ങനെ പോയാൽ ഇന്ത്യയിലെ രോഗികളുടെ എണ്ണം അതിവേഗം 5000 കടക്കും; മർക്കസിൽ എത്തിയവരെ കണ്ടെത്താൻ അതിവേഗ നീക്കങ്ങൾ; രാജ്യത്തെ കോവിഡ് ബാധിതരിൽ 20% പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവർ; ഡൽഹിയിലെ ഒത്തുചേരൽ കോവിഡിന് തുണയായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരിൽ 20% പേർ നിസാമുദ്ദീൻ മർകസിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവർ. രാജ്യത്ത് രോഗികളുട എണ്ണം അതിവേഗം 2500 കടന്നത് ഇതു കൊണ്ടാണ്. നിലവിൽ 2300ഓളം ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത് മുന്നൂറോളം പേർക്ക് സുഖപ്പെട്ടു. ആത്മവിശ്വാസത്തോടെ രാജ്യം മുമ്പോട്ട് പോകുമ്പോഴാണ് നിസാമുദ്ദീനിലെ വിഷയം പുറത്താകുന്നത്. ഇതോടെ കൊറോണ ബാധിതരുടെ പട്ടികയിൽ തമിഴ്‌നാടും ഡൽഹിയും രണ്ടും മൂന്നും സ്ഥാനങ്ങളിലായി. കേരളം നാലാമതും. മഹാരാഷ്ട്രയിലും നിസാമുദ്ദീനിൽ നിന്ന് എത്തിയ നിരവധി പേരുണ്ട്. കേരളത്തിലും ചില കേസുകൾ പോസിറ്റീവായി. നിസാമുദ്ദീന്റെ ഇഫക്ട് തിരിച്ചറിയാൻ ഇനിയും രണ്ട് ദിവസം കൂടി വേണ്ടി വരും. അപ്പോൾ മാത്രമേ കുടുംബ വ്യാപനത്തിന് പുറത്ത് സമൂഹത്തിലേക്ക് വൈറസ് എത്തിയോ എന്ന് വ്യക്തമാകൂ.

തബ്ലീഗ് ജമാഅത്ത് പ്രവർത്തകരും അവരുമായി ബന്ധപ്പെട്ടവരും ഉൾപ്പെടെ 9000 പേരെ കണ്ടെത്തി രാജ്യത്ത് സമ്പർക്കവിലക്കിലാക്കി. ഇവരിൽ 1306 പേർ വിദേശികളാണ്. തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 19 പേർ വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ ഒൻപത് മരണം തെലങ്കാനയിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും രണ്ടുമരണം വീതം റിപ്പോർട്ട് ചെയ്തു. ഡൽഹി പൊലീസ് കേസെടുത്ത് തെരയുന്ന തബ്ലീഗ് ജമാഅത്ത് മേധാവി മൗലാന സാദ് ഖണ്ഡാൽവി 'അജ്ഞാതസ്ഥലത്ത്' സ്വയം സമ്പർക്കവിലക്കിലാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്‌നാടും സമ്മേളനത്തെ കുറിച്ചോർത്ത് ഭീതിയിലാണ്.

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 75 പുതിയ കേസുകളാണ്. അതിൽ 74 ലും ഡൽഹിയിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ആണ്. ഇതുവരെ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 264 പേരുടെ പരിശോധനാ ഫലങ്ങൾ പോസിറ്റീവാണ്. 75-ൽ 74 പേരും ഡൽഹിയിലേക്ക് യാത്ര നടത്തിയവരാണ്. കുറേ പേർ സ്വമേധയാ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ അവർ ആരൊക്കെയുമായി സമ്പർക്കം പുലർത്തിയെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ 309 രോഗികളാണ് ഇപ്പോഴുള്ളത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ സേഫ് സോണിൽ ഒന്നായിരുന്നു തമിഴ്‌നാട്. എന്നാൽ ചിത്രം അതിവേഗം മാറുകയാണ്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2280 ആയി. പുതുതായി പന്ത്രണ്ടോളം മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ അമ്പതായി. 14-ന് അടച്ചുപൂട്ടൽ പിൻവലിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ അഭിപ്രായം തേടി. രോഗപരിശോധന, രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിയൽ, സമ്പർക്കവിലക്ക്, നിരീക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകാനും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സമ്പർക്കവിലക്കിലായ 9000 പേരിൽ രണ്ടായിരത്തോളം പേർ ജമാഅത്ത് പ്രവർത്തകരാണ്. ഇവരിൽ 250 വിദേശികളും ഉൾപ്പെടും. 1804 പേരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കും 302 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രികളിലേക്കും മാറ്റിയതായി ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി പുനിയ എസ്. ശ്രീവാസ്തവ അറിയിച്ചു. ഡൽഹി, ജമ്മു കശ്മീർ, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, അസം, ഉത്തർപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, കേരളം എന്നിവിടങ്ങളിൽനിന്നുള്ള ജമാഅത്ത് പ്രവർത്തകരെയാണു തിരിച്ചറിഞ്ഞത്.

ഇവിടങ്ങളിൽ നിസാമുദ്ദീൻ ബന്ധമുള്ള 400 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിൽ കൂടുതൽ പേർ തമിഴ്‌നാട്ടിലാണ്. അടച്ചുപൂട്ടൽ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണനിയമപ്രകാരം കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു നിർദ്ദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ സംസ്ഥാനത്ത് 19 ജില്ലകളിലാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോയമ്പത്തൂർ, ഈറോഡ്, തിരുനെൽവേലി, നാമക്കൽ, തേനി എന്നിവിടങ്ങളിൽ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കായി രാജ്യമെമ്പാടും നടന്ന തിരച്ചിലിനിടെ വ്യക്തിവിവരങ്ങൾ മറച്ച് ബിഹാറിൽ രഹസ്യമായി കഴിഞ്ഞ 70 വിദേശ മതപ്രചാരകരെ കണ്ടെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരുമറിയാതെ കഴിയുകയായിരുന്നു ഇവർ. നിസാമുദ്ദീൻ മർക്കസിലെ സമ്മേളനവുമായി ഇവർക്കു നേരിട്ടുബന്ധമില്ലെങ്കിലും ഇവർ നടത്തിവന്ന വലിയ തോതിലുള്ള യാത്രകൾ പരിഗണിച്ച് കോവിഡ്-19 ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി. ബിഹാർ പൊലീസ് ഇവരെ ക്വാറന്റീൻ ചെയ്തു. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിൽ ബിഹാറിൽനിന്ന് 86 പേരാണ് പങ്കെടുത്തത്. ഇവരിൽ ഭൂരിഭാഗവും ഡൽഹിയിലാണ്. ബിഹാറിൽ തിരിച്ചെത്തിയ ഒരാളെ വീട്ടിൽ ക്വാറന്റീൻ ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. 57 വിദേശ തബ്ലീഗ് പ്രവർത്തകർക്കായും ബിഹാറിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ 35 പേരെ കണ്ടെത്താൻ കഴിഞ്ഞു.

ഇവർക്കായുള്ള തിരച്ചിലിനിടയിലാണ് 70 വിദേശ മതപ്രചാരകരെ കണ്ടെത്തിയത്. മൂന്നു മാസമോ അതിനു മുൻപോ ഇന്ത്യയിൽ എത്തിയതാണിവർ. ഇന്ത്യയിലെമ്പാടും സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുമായി ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. ബിഹാറിൽ നിന്ന് തബ്ലീഗിൽ പങ്കെടുത്ത 86 പേരിൽ മിക്കവരും ഡൽഹിയിൽ തന്നെ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഒരാളെ ബിഹാറിൽ ഐസലേഷനിലാക്കി. ബിഹാറിൽ 23 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരാൾ മരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP