Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന സ്‌പെയിനിൽ വരും ദിവസങ്ങളിൽ മരണ നിരക്ക് ഇറ്റലിയേയും മറികടന്നേക്കും

സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണയുടെ പടയോട്ടം; ഇന്നലെ മാത്രം സ്‌പെയിനിൽ മരിച്ചത് 961 പേർ; രോഗികളെ കൊണ്ട് തിങ്ങി നിറഞ്ഞ ആശുപത്രികളിൽ വെന്റിലേറ്ററും ഐസിയുവും ലഭ്യമാക്കുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം: പിടിച്ചു നിർത്താനാവാത്ത വിധം മരണ നിരക്ക് ഉയരുന്ന സ്‌പെയിനിൽ വരും ദിവസങ്ങളിൽ മരണ നിരക്ക് ഇറ്റലിയേയും മറികടന്നേക്കും

സ്വന്തം ലേഖകൻ

മാഡ്രിഡ്: സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണ തേരോട്ടം തുടരുന്നു. ഇന്നലെ മാത്രം സ്‌പെയിനിൽ 961 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണ നിരക്ക് 700ലേക്ക് പിടിച്ചു കെട്ടിയപ്പോൾ സകല സീമകളും ലംഘിച്ച് സ്‌പെയിനിൽ അതിവേഗം മരണം വിതച്ച് കൊറോണ കാട്ടു തീ പോലെ പടരകുകയാണ്. ഈ പോക്ക് പോയാൽ മരണ സംഖ്യയുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ സ്‌പെയിൻ ഇറ്റലിയേയും മറി കടന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. ഈ ആഴ്ച തുടർച്ചയായുള്ള എല്ലാ ദിവസങ്ങളിലും സ്‌പെയിനിലെ മരണ നിരക്ക് ഓരോ ദിവസവും ഉയർന്നു വരുന്ന കാഴ്ചയാണ്.

തുടർച്ചയായ നാലാം ദിവസമാണ് മരണ നിരക്ക് റെക്കോർഡ് വേഗത്തിൽ ഉയരുന്നത്. ചൊവ്വഴ്ച 849 പേരും ബുധനാഴ്ച 864 പേരും വ്യാഴാഴ്ച 961 പേരുമാണ് സ്‌പെയിനിൽ മരിച്ചത്. ഇന്നലത്തെ കണക്ക് കൂടിയായതോടെ 10348 പേരാണ് സ്‌പെനിയിൽ ഇതുവരെ മരിച്ചത്. ഇറ്റലിക്ക് തൊട്ടു പിന്നിലായി തന്നെ ഉയർന്ന മരണ നിരക്കുമായി സ്‌പെയിൻ ഉണ്ട്. 112,065 കൊറോണ രോഗികളാണ് സ്‌പെയിനിലുള്ളത്. 7,947 പേർക്കാണ് ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ പലരും ഗുരുതരാവസ്ഥയിലാണുള്ളത്. എന്നാൽ എല്ലാവർ്കകും വേണ്ടത്ര മെച്ചപ്പെട്ട ചികിത്സയോ മെഡിക്കൽ സംവിധാനങ്ങളോ എത്തിച്ചു നൽകാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്‌പെയിനിലെ ആരോഗ്യ സംവിധാനത്തെ വെല്ലുവിളിക്കും വിധം കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയർന്നതാണ് ഇതിനു കാരണം.,

മരണ സംഖ്യയും രോഗികളുടെ എണ്ണവും കുതിച്ചുയർന്നതോടെ ആരോഗ്യ പ്രവർത്തകരും ആശങ്കയിലായിരിക്കുകയാണ്. ഗുരുതര രോഗം ബാധിച്ചവർക്ക് മതിയായ വെന്റിലേറ്റർ സംവിധാനം പോലും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ സ്‌പെയിനിലുള്ളത്. വൈറസ് ബാധ അതിന്റെ ഉച്ചസ്ഥായിയിലെത്തിയതോടെ മരണ നിരക്ക് ഇനിയും ഉയരുമെന്ന് തന്നെയാണ് കണക്ക് കൂട്ടൽ. ആശുപത്രികളെല്ലാം ഇപ്പോൾ തന്നെ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഐസിയുകൾ എല്ലാം തന്നെ രോഗികളെ കൊണ്ട് നിറഞ്ഞു. അതായത് അസുഖം അതിന്റെ ഏറ്റവും ഗുരുതര നിലയിലുള്ളവർക്ക് മാത്രമാണ് നിലവിൽ സ്‌പെയിനിൽ വെന്റിലേറ്ററും ഐ.സി.സയു പോലുള്ള സംവിധാനങ്ങളും ലഭിക്കുന്നുള്ളു. ആയിരങ്ങൾ രോഗ ബാധയോടെ വീട്ടിൽ തന്നെ തുടരുകയാണ്.

അതേസമയം ലാകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടു. ഭീതിവിതച്ച് കൊറോണ പടയോട്ടം തുടരുമ്പോൾ മരണ സംഖ്യ അരലക്ഷം കവിഞ്ഞു. പല രാജ്യങ്ങളിലായി 52,993 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. അനുനിമിഷം മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ആയിരങ്ങളാണ് ഗുരുതരാവസ്ഥയിൽ രോഗത്തോട് മല്ലടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4500ൽ അധികം പേർ മരിച്ചു. 65000 പുതിയ രോഗികളാണ് ഇന്നലെ ഉണ്ടായത്. വൈറസ് ബാധിതരുടെ എണ്ണവും ക്രമാധീതമായി വർധിക്കുകയാണ്. ലോകത്തുകൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,014,386 ആയി വർധിച്ചു. 55ദിവസം കൊണ്ട് ഒരു ലക്ഷവും 76 ദിവസം കൊണ്ട് അഞ്ച് ലക്ഷവുമായ രോഗബാധ എട്ട് ദിവസം കൊണ്ടാണ് പത്ത് ലക്ഷമായി ഉയർന്നത്. ലോകത്തിന്റെ തന്നെ പ്രതീക്ഷ നശിപ്പിക്കും വിധമാണ് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.

കോവിഡ് 19 ഏറ്റവും കൂടുതൽ ആൾനാളംവിതച്ചത് ഇറ്റലിയിലാണ്. ഇന്നലെ 760 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ഇറ്റലിയിലെ മരണ സംഖ്യ 13,915 ആയി ഉയർന്നു. ഇറ്റലി കഴിഞ്ഞാൽ സ്‌പെയിനിലും അമേരിക്കയിലുമാണ് കൊറോണ ഏറ്റവും കൂടുതൽ മരണം വിതച്ച് മുന്നേറുന്നത്. സ്‌പെയിനിൽ ഇന്നലെ 961 പേരുടെ ജീവനാണ് കൊറോണ കവർന്നെടുത്തത്. ഇതോടെ സ്‌പെയിനിലെ മരണ സംഖ്യ 10,348ൽ എത്തി. സ്‌പെയിനിൽ 112,065 പേർ കൊറോണ രോഗികളാണ്. അമേരിക്കയിൽ മരണ സംഖ്യ 5,897 ആയി. ഇന്നലെ പുതുതായി 795 പേരാണ് മരിച്ചത്. ബുധനാഴ്ച ഇത് 1046 ആയിരുന്നു. ഇന്നലെ മരണം 795ൽ പിടിച്ച് നിർത്താനായത് അമേരിക്കയ്ക്ക് തെല്ലൊരു ആശ്വാസമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള അമേരിക്കയിൽ 244,320 പേർ രോഗബാധിതരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP