Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാരണം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ വിമാനക്കമ്പനികൾ; യാത്ര റദ്ദാക്കിയ വിമാനക്കമ്പനികൾ തുക മുഴുവനായും തിരിച്ച് നൽകണം; പ്രവാസി സംഘടനാ നേതാക്കൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഗൾഫ് റീജിയണൽ മാനേജറെ കണ്ടു

കോവിഡ് കാരണം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ വിമാനക്കമ്പനികൾ; യാത്ര റദ്ദാക്കിയ വിമാനക്കമ്പനികൾ തുക മുഴുവനായും തിരിച്ച് നൽകണം; പ്രവാസി സംഘടനാ നേതാക്കൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഗൾഫ് റീജിയണൽ മാനേജറെ കണ്ടു

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് കാരണം റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ വിമാനക്കമ്പനികൾ. യാത്ര റദ്ധാക്കപ്പെട്ട വിമാനക്കമ്പനികൾ തുക മുഴുവനായും തിരിച്ച് നൽകണംമെന്ന് യാത്രക്കാരും പ്രവാസി സംഘടനകളും ആവശ്യപ്പെടുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു പ്രവാസി സംഘടനാ നേതാക്കൾ എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഗൾഫ് റീജിയണൽ മാനേജറെ കണ്ടു. കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ പിൻവലിച്ചത് കാരണം യാത്രാനുമതിയും അവസരവും നിഷേധിക്കപ്പെട്ട മുഴുവൻ എയർ ഇന്ത്യ എക്സ്‌പ്രസ്സ് യാത്രക്കാർക്കും തങ്ങളുടെ ടിക്കറ്റ് ചാർജ്ജ് പൂർണമായും റീഫണ്ട് ചെയ്ത് തിരികെ നൽകണമെന്നാണ് പ്രവാസി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടത്.

തങ്ങളുടേതല്ലാത്ത കാരണത്താൽ അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ ബഡ്ജറ്റ് വിമാനത്തിലെ യാത്രക്കാർ വിവിധ തരം സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു എന്ന പരാതിയെ തുടർന്നാണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ് ഗൾഫ് റീജിയണൽ മാനേജർ മോഹിത് സെന്നുമായി കെഎംസിസി നേതാക്കളായ പി. കെ. അൻവർ നഹ, മുസ്തഫ തിരൂർ (ദുബൈ കെഎംസിസി ജനറൽ സെക്രെട്ടറി ), ഒഐസിസി ഗ്ലോബൽ സെക്രട്ടറിഅഡ്വ :ടി. കെ. ആഷിഖ് എന്നിവർ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

പ്രസ്തുത നേതാക്കൾ എയർ ലൈൻ അധികൃതർക്ക് നേരത്തെ നൽകിയ പരാതിയെ തുടർന്ന്, യാത്രാ തിയതി മാറ്റുന്നത്തിനുള്ള സർവീസ് ചാർജുകൾ പിൻവലിച്ചത് സ്വാഗതം ചെയ്തു. എങ്കിലും സർവീസ് പുനരാരംഭിക്കുന്ന തീയ്യതിയിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്ന പുതിയ സാഹചര്യത്തിൽ യാത്ര റദ്ധാക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരിച്ച് നൽകാനുള്ള അനുമതിയും സംവിധാനവുമാണ് ഉടൻ ഒരുക്കേണ്ടതെന്ന് ഇവർ ശക്തമായി ആവശ്യപ്പെട്ടത്.

യാത്ര തിയതി ഇതിനകം അവസാനിച്ചവർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നും, വീണ്ടും യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് ടിക്കറ്റ് വാങ്ങിയ ദിവസം മുതൽ ഒരു വർഷത്തിനുള്ളിൽ സഞ്ചരിക്കാനുള്ള അനുമതിയും നൽകണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളിൽ അനുകൂല നടപടികൾക്ക് വേണ്ടിയുള്ള സത്വരനീക്കം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം സാമൂഹ്യ പ്രവർത്തകർക്ക് ഉറപ്പ് നൽകി.

അതേ സമയം വിമാനക്കമ്പനികൾ തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഫ്‌ളൈ ദുബായിക്ക് യു.എ.ഇയിൽപോകാൻ തങ്ങൾ ടിക്കറ്റെടുത്തത് വൻ തുക നൽകിയാണെന്നും നിലവിലെ ടിക്കറ്റ് നിരക്ക് അധികരിച്ചതിനാൽ തന്നെ ഇവ തിരിച്ചുകിട്ടിയില്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും യാത്രക്കാർ പരാതിപ്പെടുന്നു. എന്നാൽ ടിക്കറ്റുമായി ബന്ധപ്പെട്ടു ട്രാവൽസുകളേയും മറ്റും ബന്ധപ്പെടുമ്പോൾ വ്യക്തമായ മറുപടി നൽകാൻ ഇവർക്കും കഴിയാത്ത അവസ്ഥയാണ്. ഈടിക്കറ്റുപയോഗിച്ചു ഈ വർഷം മറ്റൊരു യാത്രപോകാമെന്ന രീതിയിലാണ് ട്രാവൽ ഏജൻസികൾ ഉപഭോക്താക്കളോട് പറയുന്നത്.

വെക്കേഷൻ സമയമായതിനാൽ തന്നെ കോവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി സമയത്ത് ആർക്കും വിദേശത്തേക്കു അങ്ങോട്ടും തിരിച്ചിങ്ങോട്ടും വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനാൽ വൊക്കേഷൻ സമയത്ത്കുടുംബവുമായി മാത്രം പോകാൻ ഉദ്ദേശിച്ചവർക്കു ഈ വർഷം ഇനി മറ്റൊരു സമയത്ത് ഈ ടിക്കറ്റുപയോഗിച്ചു യാത്രപോകാൻ കഴിയില്ലെന്നും കുട്ടികൾക്ക് സ്‌കൂൾ അവധിയായതിനാൽ വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്കുപോകാനായാണ് മലബാറിൽ നിന്നും അധികംപേരും ഈ സീസണിൽ ടിക്കറ്റെടുത്തിട്ടുള്ളത്.

തങ്ങൾക്കിനി ഈ വർഷം പോകാൻ സാധിക്കില്ലെന്നും ഇതിനാൽ തന്നെ ടിക്കറ്റ് തുക റീ ഫണ്ട് ചെയ്തു നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യമൊന്നും വിമാനക്കമ്പനികൾ ചെവികൊള്ളില്ലെന്ന് ട്രാവൽ ഏജന്റസികളും പറയുന്നു. വിമാനക്കമ്പനികളുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിക്കാനും അനുഭാവ പൂർവമായി മറുപടി ലഭിക്കാനുള്ള സധ്യതയും പ്രതീക്ഷിക്കുന്നതായി പ്രവാസി സംഘടനാ നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP