Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതലഹരിപ്രസ്ഥാനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനാവാതെ കൂടുതൽ മതം ഭക്ഷിക്കാൻ വിശ്വാസികൾ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച.; മതത്തിന് എന്തുകൊറോണ? സി.രവിചന്ദ്രൻ എഴുതുന്നു

മതലഹരിപ്രസ്ഥാനങ്ങളിൽ നിന്നും വിടുതൽ ലഭിക്കാനാവാതെ കൂടുതൽ മതം ഭക്ഷിക്കാൻ വിശ്വാസികൾ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച.; മതത്തിന് എന്തുകൊറോണ? സി.രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

 (1) ഇന്നുരാത്രി വിടുതൽ ലഭിക്കും, നാളെ പുലർച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളിൽനിന്നും വിടുതൽ ലഭിക്കാനാവാതെ കൂടുതൽ മതംഭക്ഷിക്കാൻ വിശ്വാസികൾ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച.

സ്ഥിരം ഉപയോഗിക്കുന്ന സാധനംതന്നെ അഞ്ചുനേരം വരെ വെള്ളംതൊടാതെ അടിക്കണമെന്ന് ആവേശപൂർവം കുറിപ്പടി എഴുതികൊടുക്കാൻ 'മതഡോക്ടർമാർ' റെഡിയാണ്. തങ്ങളുടെ ആചാരങ്ങൾ കോവിഡ് നിയന്ത്രിക്കാൻ ഉപകാരപ്പെടുന്നു എന്നു ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട് എന്നാണ് മതലഹരികൊണ്ട് കഷ്ടപെടുന്നവരുടെ മറ്റൊരു കൂട്ടരുടെ പ്രചരണം. രാത്രിയിൽ കൈകളുയർത്തി കൂട്ടിയടിച്ച് ഒച്ചവച്ചാൽ സ്ഥലത്തെ കൊതുകുകളെല്ലാം നശിക്കുമെന്ന് പ്രാർത്ഥനാ ഗ്രൂപ്പുകൾ അവകാശപെടുന്നതിന് സമാനമാണ് വിശ്വാസികളുടെ പല കൊറോണ അവകാശവാദങ്ങളും. സർക്കാർ രോഗം ഭേദപ്പെട്ടാൽ സർക്കാർ ചെലവിൽ തന്നെ സാക്ഷ്യം പറയണമെന്ന പുതിയ ഐറ്റവും പ്രത്യക്ഷപെട്ടിട്ടുണ്ട്. ഇവരെല്ലാം ഏകസ്വരത്തിൽ പറയുന്ന കാര്യം ഒന്നുതന്നെ: ഞാൻ അടിച്ച സാധനമാണ് എന്നെ രക്ഷപെടുത്തിയത്, നീ അടിച്ചാൽ നീയുംകുടുംബവും രക്ഷപെടും!

(2) ആറ്റുകാൽ പൊങ്കാല മുതൽ ഡൽഹിയിലെ നിസാമുദ്ദീൻ പള്ളി വരെയുള്ള കോവിഡ് സാഹസങ്ങൾ കണ്ട് പൊതുസമൂഹം ആകെ മരവിച്ചിരിക്കുകയാണ്. പൊതുധാർമ്മികത, പൊതുജനാരോഗ്യം, പൊതുക്രമസമാധാനം എന്നിവ ഹനിക്കാത്ത രീതിയിൽ ഏത് അന്ധവിശ്വാസവും ആചരിക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം എല്ലാ പൗരന്മാർക്കുമുണ്ട്. പക്ഷെ ഈ മൂന്ന് ഉപാധികളും ലംഘിച്ചുകൊണ്ടുള്ള മതാചാരമാണ് കോറോണകാലത്ത് ന്യൂനപക്ഷം വരുന്ന മതവിശ്വാസികളിൽ നിന്നുണ്ടാകുന്നത്. ഏതെങ്കിലും ഒരു മതവുമായി മാത്രം ബന്ധപെട്ടോ ഇന്ത്യയിൽ മാത്രമോ അല്ല ഈ പ്രശ്നമുള്ളത്. മതംതിന്ന് ജീവിക്കുന്ന മനുഷ്യർ എവിടെയാണെങ്കിലും സമാനമായി പെരുമാറും എന്നാണ് കാണേണ്ടത്.

(3) DW എന്ന ജർമ്മൻ വാർത്താചാനലിന്റെ ഇംഗ്ലിഷ് പേജിൽ ഹാരുൺ ജനുജ കൊറോണവൈറസും പാക്കിസ്ഥാനും എന്ന തലവാചകത്തിൽ ഇന്നലെ ഒരു ലേഖനം എഴുതിയിട്ടുണ്ട്ക((https://www.dw.com/.../coronavirus-and-islam-paki.../a-52969639...) ഴിഞ്ഞയാഴ്ച പാക്കിസ്ഥാനിൽ പ്രസിഡന്റ് ആരിഫ് അൽവി പ്രവിശ്യഗവർണ്ണമാരുടെയും സുന്നി-ഷിയ മതപണ്ഡിതരുടെയും ഒരു മീറ്റിങ് വിളിച്ച് കൊറോണ കാലത്ത് പള്ളികൾ അടച്ചിടേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്താൻ ശ്രമിച്ചിരുന്നു. ''സാധ്യമല്ല, ഒരു ഇസ്ലാമിക രാജ്യത്ത് ഒരു സാഹചര്യത്തിലും സാധ്യമല്ലാത്ത കാര്യമാണത്''-എന്നായിരുന്നു അൽവിക്ക് ലഭിച്ച മുഖത്തടിച്ച്ത് പോലുള്ള മറുപടി. പാക്കിസ്ഥാൻ ഏറെ കഷ്ടപെടാൻ പോകുന്നു എന്ന് വ്യക്തം. തബ്ലീലിഗ് ജമാഅത്ത് എന്ന തീവ്രവിശ്വാസികളുടെ സംഘടനയുടെ ഇന്ത്യൻ-പാക്കിസ്ഥാൻ നേതൃത്വം തങ്ങളുടെ അനുയായികളോട് ആഹ്വാനം ചെയ്തുകൊണ്ടിരുന്നതുകൊറോണകാലത്ത് പള്ളികളിൽ ചെന്ന് പ്രാർത്ഥിക്കനാണ്. ആദ്യ കോവിഡ്കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് ഫ്രെബ്രുവരി 27 ന് തന്നെ ഉംറ തീർത്ഥാടനം വിലക്കി സൗദിഅറേബ്യ ഒരു വൻദുരന്തം ഒഴിവാക്കി. പക്ഷെ കോവിഡ് പിടിപെട്ട് ആളുകൾ മരിച്ചിട്ടും ഇറാൻ ഖൂമിലേക്കുള്ള ഷിയ തീർത്ഥാടനം നിറുത്തിവെച്ചില്ല. ഇറാനിൽ ഇന്ന് കോവിഡ് രോഗികൾ 45000, മരണസംഖ്യ മൂവായിരത്തോട് അടുക്കുന്നു. സൗദിയിൽ (രോഗബാധിതർ-1563, മരണം-10) ഇപ്പോഴും സ്ഥിതി നിയന്ത്രണാധീനം.

(4) ഇസ്രയേലിൽ കൊറോണ രോഗബാധിതരിൽ 40-60 ശതമാനംവരെ രാജ്യത്തെ ജനസംഖ്യയുടെ കേവലം 12 ശതമാനം വരുന്ന ഈ അതിതീവ്ര യഥാസ്ഥിക വിഭാഗങ്ങളിൽപെട്ട യഹൂദരാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്ടെ.(https://www.nytimes.com/.../coronavirus-israel-cases-orthodox...). ൽ അവീവിന്റെ ഉൾപ്രദേശത്തുള്ള ബെനിബ്രാക് (Bnei Brak) എന്ന സ്ഥലത്തെ നിവാസികളിൽ 95% ജനങ്ങളും അതിതീവ്ര യാഥാസ്ഥിക യഹൂദരാണ്. ജാവൻ കളഞ്ഞും മതാചാരങ്ങൾ വെള്ളംചേർക്കാതെ പിന്തുടരുന്നവർ. അവിടുത്തെ കോവിഡ്ബാധിതരുടെ എണ്ണം ഇന്നലെ ഒരു ദിവസംകൊണ് 267 ൽനിന്നും 571 ആയി വർദ്ധിച്ചുവത്രെ. ഇവർ കൂട്ടമായി പാർക്കുന്ന മേഖലകളിൽ രോഗബാധ ഇസ്രയേലിലെ മറ്റുള്ള ഇടങ്ങളിൽ ഉള്ളതിനെക്കാൾ 4-8 ഇരട്ടിവരെയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

സർക്കാർ വിലക്കുകൾ പാലിക്കാൻ മാത്രമല്ല കോവിഡ് ടെസ്റ്റുകൾ നടത്താനും വിസമ്മതിക്കുന്നതിനാൽ ഇവർക്കിടയിൽ എത്ര രോഗികളുണ്ടെന്നറിയാൻ എളുപ്പമല്ല. സർക്കാരിൽ വിശ്വസമില്ലാത്ത, ഇക്ട്രോണിക് ഉപകരണങ്ങളോട് അലർജിയുള്ള ഇവർക്ക് വലിയ കുടുംബങ്ങളാണുള്ളത്. നേതാക്കൾക്കാകട്ടെ,ശാസ്ത്രബോധം കട്ട അലർജിയും. ഇസ്രയേലി ജനതയും 'ദൈവഭയമുള്ളവർ' എന്നറിയപ്പെടുന്ന ഇക്കൂട്ടരും തമ്മിൽ ഇതിനകം ഈ വിഷയത്തിൽ കടുത്ത അഭിപ്രായഭിന്ന ഉടലെടുത്തു കഴിഞ്ഞു. കൊറോണക്കാലത്തും സാമൂഹിക അകലംപാലിക്കാതെ കൂട്ടായ്മകൾ നടത്തുന്നതിന്റെ വീഡിയോകൾ ഇവർ സോഷ്യൽ മീഡിയയിലും മറ്റും പ്രസരിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ബെനി ബ്രാക്കിൽ ശനിയാഴ്ച നടന്ന ഈ വിഭാഗത്തിൽപെട്ട ഒരു റാബിയുടെ ശവസംസ്‌കാര ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഇവരെ കുറെക്കൂടി യാഥാർത്ഥ്യബോധമുള്ള മതവിശ്വാസികൾകൂടി അടങ്ങിയ പൊതുസമൂഹവും അതിരൂക്ഷമായി വിമർശിച്ചിരുന്നു. 'കൊലയാളികൾ' എന്നുവരെ അവർക്കെതിരെ അധിക്ഷേപങ്ങളുണ്ടായി.

(5) മതവിശ്വാസികൾ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു?

കേരളത്തിൽ ഒന്നേകാൽകോടി മദ്യപാനികളുണ്ടെന്നാണ് കണക്ക്. അതിൽ ആറ് ലക്ഷം മദ്യത്തിന് അടിമകളാണ്. അതായത് 1.20 കോടിക്കും മദ്യമില്ലെങ്കിലും വേണമെങ്കിൽ പിടിച്ചുനിൽക്കാം. എന്നാൽ മദ്യാസക്തിമൂലം രോഗികളായവരുടെ കാര്യം അതല്ല. മദ്യമില്ലെങ്കിൽ പ്രാണവായു നഷ്ടപെട്ട പോലെയാണവരിലും പലരും പെരുമാറുക. പ്രാണവായു നിഷേധിക്കപെട്ടാൽ മുന്നിൽ എന്താണെന്ന് പോലും ശ്രദ്ധിക്കാൻ നമുക്കാവില്ലല്ലോ. കണ്ടുനിൽക്കുന്നവർക്ക് ദയനീയമായി തോന്നും. മദ്യത്തെക്കാൾ കടുത്ത ലഹരിയാണ് മതം കുത്തിവെക്കുന്നത്. കേരളത്തിൽ രണ്ടര കോടി മതവിശ്വാസികൾ ഉണ്ടെങ്കിൽ അതിൽ പത്ത് ശതമാനമെങ്കിലും അക്ഷരാർത്ഥത്തിൽ മതരോഗികളാണ്. കോവിഡ് കാലത്ത് പൊങ്കാലയിടാനും ആയിരക്കണക്കിന് കിലോമീറ്റർ യാത്രചെയ്ത് തബ്ലീഗ് മീറ്റിൽ പങ്കെടുക്കാനും പ്രാദേശിക ഉത്സവങ്ങളിൽ ചെന്ന് കുതിരയെടുത്ത് കുത്തിമറിയാനും പോകുന്ന ഇക്കൂട്ടർ ഇതൊക്കെ ചെയ്തില്ലെങ്കിൽ തങ്ങൾക്ക് എന്തോ ആനമുട്ട നഷ്ടപെടുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരാണ്. കാട്ടിക്കൂട്ടുന്നതൊക്കെ മുകളിലിരുന്ന് ആരോ കണ്ട് മാർക്കിടുന്നുണ്ടെന്ന് അവർ കരുതുന്നു. അത്തരം വിഭ്രാന്തി ഉൽപ്പന്നങ്ങളുമായി അവർ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. മദ്യരോഗികൾക്ക് ധനികരായാൽ എന്തുണ്ടാകുമോ അതായിരിക്കും മതരോഗികൾക്ക് കൂടുതൽ അക്കാദമിക് വിദ്യാഭ്യാസം കിട്ടിയാൽ സംഭവിക്കുക. സമ്പന്നനായ മദ്യരോഗി നിലവാരമുള്ള മദ്യം കൂടിയ അളവിൽ അകത്താക്കി വീമ്പുപറഞ്ഞു നടക്കും. വിദ്യാഭ്യാസമുള്ള മതരോഗി കൂടുതൽ പോഷകമൂല്യമുള്ള മതം ഭക്ഷിക്കും. അതവസാനം ആടുമെയ്‌ക്കലിലും ബെൽറ്റ് ബോംബിലും വരെ ചെന്നെത്താം.

(6) മുന്നോട്ടുപോകുന്തോറും പ്രസക്തി വർദ്ധിക്കുന്ന താരതമ്യമാണ് മതവും മദ്യവും തമ്മിലുള്ളത്.

മദ്യരോഗികളെ ചികിത്സിച്ച് മാറ്റാൻ പൊതുസമൂഹം അനുവദിക്കും. വ്യക്തിയും സമൂഹവും മദ്യപരെ സ്വാഗതംചെയ്യുന്നില്ല. അവർക്ക് തെറ്റുപറ്റി എന്നാണ് സമൂഹവും അവരും ചിന്തിക്കുന്നത്. സ്വന്തം ചെയ്തികളിൽ മദ്യരോഗികൾ പൊതുവെ അഭിമാനിക്കാറില്ല. മദ്യത്തിൽനിന്നും മോചനം അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. മദ്യരോഗികൾക്ക് മദ്യപർക്കിടയിൽ നിന്നുതന്നെ കടുത്ത അപമാനംനേരിടേണ്ടി വരാറുണ്ട്. നേരെ തിരിച്ചാണ് മതരോഗികളുടെ കാര്യം. അവരെ പരിഷ്‌കരിക്കാൻ ശ്രമിക്കുന്നത് മതഭയമുള്ള പൊതുസമൂഹം ഇഷ്ടപെടുന്നില്ല. ആചാരശുദ്ധിയോടെ ശരിയായ മതം പിന്തുടരുന്ന ഇവർ വിട്ടുവീഴ്ചകളോ വെള്ളംചേർക്കലുകളോ ചെയ്യാത്തവരാണ് എന്ന ധാരണയാണ് അവരും മതവിശ്വാസികളിൽ മഹാഭൂരിപക്ഷവും വെച്ചുപുലർത്തുന്നത്. തങ്ങൾക്കത് സാധിക്കാത്തതിലെ കുറ്റബോധവും വിശ്വാസികൾക്കുമുണ്ട്. സ്വാഭാവികമായും ചികിത്സയും ശുദ്ധീകരണവും തങ്ങൾക്കാണെന്നും അവർ കരുതുന്നു.

(7) ഏതൊരു രോഗവും ചികിത്സിച്ച് ഭേദമാക്കാൻ ആദ്യംവേണ്ടത്

രോഗമുണ്ടെന്ന് അംഗീകരിക്കുയും തിരിച്ചറിയുകയുമാണ്. കൊറോണക്കാലത്ത് മദ്യരോഗികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അവരുടെ കയ്യിൽ നിൽക്കുന്നില്ല. But they are chemically helpless. കേരളത്തിൽമാത്രം ആറ് പേർ വിടുതൽ ലക്ഷണങ്ങളുടെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്തു. പക്ഷെ അവർക്ക് കോവിഡ് പരത്തണമെന്ന് നിർബന്ധമില്ല. മതരോഗികളുടെ കാഴ്ചപാട് അതല്ല. ലോക്ക്ഡൗൺകാലത്തും പ്രാർത്ഥനയും പൂജയും മന്ത്രവുമൊക്കെയായി പൊതുസമൂഹത്തിന് ഭീഷണിയാകുന്നതിൽ അവർക്ക യാതൊരു മനപ്രയാസവുമില്ല. സഹജീവികൾക്ക് എന്തു സംഭവിച്ചാലും തങ്ങളുടെ ആനമുട്ട പൊട്ടരുത് എന്ന സ്വാർത്ഥതയാണ് അവരെ ഭരിക്കുന്നത്. സാധാരണ തങ്ങൾക്ക് നേരെ ഉയരുന്ന നിസ്സാര വിമർശനങ്ങളെപോലും 'വ്രണപെടൽ' ആയുധം ഉപയോഗിച്ച് ചെറുത്തുകൊണ്ടിരുന്ന ഇക്കൂട്ടർ അടിവാങ്ങിയാലും വ്രണപെടാത്ത അവസ്ഥയിൽ എത്തിയതിന്റെ പിന്നിലെ മാനസികാവസ്ഥ അമിതമതാസക്തിയിൽ നിന്നു വരുന്നതാണ്. ഈ രോഗികൾക്ക് സാധാരണ വിശ്വാസികളുടെ മുകളിലുള്ള സ്വാധീനമുണ്ടെന്നതാണ് മതത്തെ ഒരു സാമൂഹികസ്ഥാപനം എന്ന നിലയിൽ അപകടകരമാക്കുന്നത്. സ്വയം നശിപ്പിക്കുന്നു എന്നതല്ല സഹജീവികളെകൂടി നശിപ്പിക്കുന്നു എന്നതാണ് അവിടെ പൊറുക്കാനാവാത്ത കുറ്റം. മതത്തിന് എന്തുകൊറോണ?!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP