Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽ നിന്നും ഐറിഷ് ബാങ്കുകൾ ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോർട്ട്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽ നിന്നും ഐറിഷ് ബാങ്കുകൾ ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ഐയർലന്റ്‌:കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽ നിന്നും ഐറിഷ് ബാങ്കുകൾ ഫീസ് ഈടാക്കുന്നുവെന്ന് റിപ്പോർട്ട്. ഐറിഷ് ബാങ്കായ AIB-യാണ് ഉപഭോക്തൃ ഫീസ് ഇനത്തിൽ100 യൂറോയോളം ഉപഭോക്താക്കളിൽ നിന്നും ഈടാക്കിയത്.

ഇന്നലെ മുതൽ ബാങ്ക് ഉപഭോകതാക്കളിൽ നിന്നും ചാർജുകൾ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്നും 100 യൂറോവരെ ചാർജ് ഇനത്തിൽ ബാങ്ക് ഈടാക്കി. ഇതിനെതിരെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വൻ പ്രതിഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്. സോഷ്യൽമീഡിയയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വൈറസ്ബാധ മൂലം ജോലി നഷ്ടപ്പെട്ട ഉപയോക്താക്കൾക്ക് ബാങ്കുകൾ ഈടാക്കിയ ഫീസ് തിരികെ നൽകണമെന്ന് സിൻ ഫെയ്ൻ ഫിനാൻസ് വക്താവ് പിയേഴ്‌സ് ഡോഹെർട്ടി പറഞ്ഞു. ഈ സാഹചര്യത്തിൽ ബാങ്ക് ഉപയോക്താക്കളെ സഹായിക്കുന്നതിനു പകരം ബുദ്ധിമുട്ടിക്കുകയാണെന്നും AIB-യുടെ പ്രവർത്തനം അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

2,500 യൂറോയിൽ കൂടുതൽ തുക അക്കൗണ്ടുകളിൽ ഉള്ള ഉപഭോക്താക്കൾക്ക് ഈ ഫീസ് ബാധകമല്ലെന്ന് ഇതിനിടെ AIB അറിയിച്ചു. എന്നാൽ വൈറസ് വ്യാപനം മൂലം തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ മിനിമം ബാലൻസ് നിലനിർത്താൻ എല്ലാ ഉപഭോക്താക്കൾക്കും സാധിക്കില്ലെന്നും ബാങ്കിന്റെ ഇത്തരം നടപടികൾ താൽക്കാലികമായി നിറുത്തിവയ്ക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.വൈറസ് വ്യാപനം മൂലം ജോലി നഷ്ടപ്പെട്ട ആളുകൾക്ക് സർക്കാരിൽ നിന്നുമുള്ള തൊഴിലില്ലായ്മവേതനം ഇന്നലെ മുതൽ നൽകി തുടങ്ങിയിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP