Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിൽ കരാർ കഴിഞ്ഞവർക്കും നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈയിലുള്ളവർക്കും നാട്ടിൽ പോകാൻ വഴിയൊരുക്കി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം; എല്ലാ രാജ്യങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും.

തൊഴിൽ കരാർ കഴിഞ്ഞവർക്കും നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈയിലുള്ളവർക്കും നാട്ടിൽ പോകാൻ വഴിയൊരുക്കി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം; എല്ലാ രാജ്യങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും.

സ്വന്തം ലേഖകൻ

സൗദി അറേബ്യ: സൗദി അറേബ്യയിൽ തൊഴിൽ കരാർ കഴിഞ്ഞവർക്കും നിലവിൽ ഫൈനൽ എക്സിറ്റ് വിസ കൈയിലുള്ളവർക്കും നാട്ടിൽ പോകാൻ വഴിയൊരുങ്ങുന്നു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിന് പദ്ധതി ആവിഷ്‌കരിച്ചത്. എല്ലാ രാജ്യങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും. ഇതിന് സ്വകാര്യ കമ്പനികളോ സ്‌പോൺസർമാരോ ആണ് മന്ത്രാലയത്തിന് അപേക്ഷ നൽകേണ്ടത്. മാനുഷിക പരിഗണനയുടെ പേരിൽ തൊഴിൽ സ്ഥാപനമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.

ഫൈനൽ എക്‌സിറ്റ് താൽപര്യമുള്ള തൊഴിലാളികളെ നാട്ടിലേക്ക് എക്‌സിറ്റിൽ അയക്കാൻ 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നൽകേണ്ടത്. രണ്ടാമത്തെ അപേക്ഷ 14 ദിവസം കഴിഞ്ഞേ നൽകാൻ സാധിക്കൂ. ഒരു അപേക്ഷയിൽ തന്നെ എത്ര ജീവനക്കാരുടെ ഫൈനൽ എക്‌സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നൽകാം. പാസ്‌പോർട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴിൽ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിക്കേണ്ടത്. ഫൈനൽ എക്‌സിറ്റ് കരസ്ഥമാക്കിയത്തിന്റെ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിയതിന്റെ രേഖ, കോവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്, നിശ്ചയിച്ച തീയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ.

രോഗലക്ഷണങ്ങളാൽ യാത്ര മുടങ്ങിയാൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്ബനി തയാറാക്കണം. അപേക്ഷ നൽകി അഞ്ചു ദിവസത്തിനുള്ളിൽ രേഖകൾ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.അടിയന്തിര സാഹചര്യങ്ങളിൽ ഫൈനൽ എക്‌സിറ്റ് നേടിയ തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിലാളികളുമായി കരാർ തീർന്ന കമ്ബനികൾക്കും നിലവിൽ പ്രയാസം അനുഭവിക്കുന്ന കമ്ബനികൾക്കും തൊഴിലാളികളെ തിരിച്ചയക്കാൻ പുതിയ സംവിധാനം സഹായിക്കും. മാനുഷിക പരിഗണനയും കമ്പനികളുടെ താൽപര്യവും പരിഗണിച്ചാണ് തൊഴിൽ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP