Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞമ്മ ശാമുവേൽ ന്യൂജേഴ്സിയിൽ നിര്യാതയായി

കുഞ്ഞമ്മ ശാമുവേൽ ന്യൂജേഴ്സിയിൽ നിര്യാതയായി

സ്വന്തം ലേഖകൻ

ന്യൂജേഴ്സി: കാക്കനാട്ട് മണ്ണാംകുന്നിൽ പരേതനായ മത്തായി ശാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ ശാമുവേൽ (85) മാർച്ച് 31-നു ചൊവ്വാഴ്ച നിര്യാതയായി. പരേത ഓലിക്കൽ കുടുംബാംഗമാണ്. മോറിസ് പ്ലെയിൻസിൽ താമസിക്കുന്ന മകൾ ലൂസി കുര്യാക്കോസിന്റേയും, സാജു കുര്യാക്കോസിന്റേയും കുടുംബത്തോടൊപ്പം അനേക വർഷങ്ങളായി യുഎസ്എയിലെ ന്യൂജഴ്സിയിൽ താമസിക്കുകയായിരുന്നു പരേത.

മക്കൾ: ലൂസി കുര്യാക്കോസ്, ജോസഫ് ശാമുവേൽ. മരുമക്കൾ: സാജു കുര്യാക്കോസ്, ഡോ. സൂസൻ ശാമുവേൽ. കൊച്ചുമക്കൾ: ഡോ. ക്രിസ്റ്റഫർ കുര്യാക്കോസ്, ഡോ. മാത്യു കുര്യാക്കോസ്.

പരേത ന്യൂജേഴ്സി കാർട്ടറൈറ്റ് സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്. ഇന്നലെ നടത്തപ്പെട്ട പ്രാർത്ഥനാ ശുശ്രൂഷകളിൽ ഇടവക വികാരി റവ.ഫാ. രാജൻ പീറ്റർ അസോസിയേറ്റ് വികാരി ഫാ. ആകാശ് പോൾ, ഡേവിഡ് ചെറുതോട്ടിൽ കോർഎപ്പിസ്‌കോപ്പ എന്നിവർ സംബന്ധിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സാജു കുര്യാക്കോസ് (973 631 1208).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP